lic jeevan lakshya Ai image
Business

പ്രീമിയം അടയ്ക്കുന്നതില്‍ ആനുകൂല്യം, ബോണസ്, കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാം; എല്‍ഐസി ജീവന്‍ ലക്ഷ്യ

പ്രമുഖ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിയുടെ ഏറ്റവും ജനപ്രിയമായ ഒരു സേവിങ്‌സ്- കം- ഇന്‍ഷുറന്‍സ് പ്ലാനാണ് എല്‍ഐസി ജീവന്‍ ലക്ഷ്യ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

കൊച്ചി: പ്രമുഖ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിയുടെ ഏറ്റവും ജനപ്രിയമായ ഒരു സേവിങ്‌സ്- കം- ഇന്‍ഷുറന്‍സ് പ്ലാനാണ് എല്‍ഐസി ജീവന്‍ ലക്ഷ്യ. കുട്ടികളുടെ ഭാവി വിദ്യാഭ്യാസം, വിവാഹം, എന്നിവ ലക്ഷ്യമിട്ട് മാതാപിതാക്കള്‍ക്ക് തെരഞ്ഞെടുക്കാവുന്ന പ്ലാനാണിത്.

കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കാന്‍ എല്‍ഐസി അവതരിപ്പിച്ച ലിമിറ്റഡ് പ്രീമിയം എന്‍ഡോവ്മെന്റ് പ്ലാനാണ് ജീവന്‍ ലക്ഷ്യ. സമ്പാദ്യത്തിനൊപ്പം അനവധി ആനൂകൂല്യങ്ങള്‍ കൂടി ഈ പ്ലാന്‍ ഓഫര്‍ ചെയ്യുന്നു. പരിമിതമായ കാലത്തേക്ക് മാത്രം പ്രീമിയം അടച്ചാല്‍ മതി എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. പോളിസി കാലാവധിയേക്കാള്‍ 3 വര്‍ഷം കുറവാണ് പ്രീമിയം അടയ്ക്കല്‍ കാലാവധി. അതായത് ഉദാഹരണമായി 21 വര്‍ഷത്തെ പോളിസിക്ക് 18 വര്‍ഷം പ്രീമിയം അടച്ചാല്‍ മതി. കുറഞ്ഞ സം അഷ്വേര്‍ഡ് രണ്ടു ലക്ഷം രൂപയാണ്. പരമാവധിക്ക് പരിധിയില്ല.

ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗണ്യമായ മൂലധനം സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പദ്ധതി നേട്ടമാണ്. ഇതൊരു നോണ്‍ ലിങ്ക്ഡ്, പാര്‍ട്ടിസിപ്പേറ്റിങ് ലൈഫ് ഇന്‍ഷുറന്‍സ് പ്ലാനാണ്. ബോണസുകളും കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ശക്തമായ സംരക്ഷണ പരിരക്ഷയും ഇത് ഉറപ്പാക്കുന്നു. വാര്‍ഷിക, അര്‍ദ്ധ വാര്‍ഷിക, ത്രൈമാസ, പ്രതിമാസ രീതിയില്‍ പ്രീമിയം അടയ്ക്കാം. എല്‍ഐസിയുടെ വിവിധ പേയ്‌മെന്റ് രീതികളിലൂടെ പണം അടയ്ക്കാം. പോളിസിയില്‍ ചേരുമ്പോള്‍ 18 വയസ് പൂര്‍ത്തിയാകണം. പരമാവധി പ്രായം 50 വയസാണ്. എന്നാല്‍, പരമാവധി മെച്യൂരിറ്റി പ്രായം 65 വയസാണ്.

അപകട മരണ, വൈകല്യ ആനുകൂല്യം 65 വയസ്സ് വരെ ലഭിക്കും. പോളിസി കാലയളവില്‍ ആകസ്മിക മരണം സംഭവിച്ചാല്‍ അടുത്ത വര്‍ഷം മുതല്‍ മെച്യൂരിറ്റി തീയതിക്ക് തൊട്ടുമുന്‍പുള്ള വര്‍ഷം വരെ അടിസ്ഥാന സം അഷ്വേര്‍ഡിന്റെ പത്തുശതമാനം ഓരോ വര്‍ഷവും കുടുംബത്തിന് വാര്‍ഷിക വരുമാനമായി ലഭിക്കും. കൂടാതെ കാലാവധി പൂര്‍ത്തികാകുമ്പോള്‍ സം അഷ്വേര്‍ഡിന്റെ 110 ശതമാനം തുകയും ബോണസും നോമിനിക്ക് ലഭിക്കും.

പോളിസി കാലാവധി പൂര്‍ത്തിയാകുമ്പോള്‍ പോളിസി ഉടമ ജീവിച്ചിരിപ്പുണ്ടെങ്കില്‍ അടിസ്ഥാന സംഅഷ്വേര്‍ഡിനൊപ്പം വെസ്റ്റഡ് റിവേര്‍ഷനറി ബോണസും ഫൈനല്‍ അഡീഷണല്‍ ബോണസും ചേര്‍ത്ത് ഒറ്റത്തവണയായി തുക ലഭിക്കും. ഈ പദ്ധതിയിലൂടെ വായ്പ ലഭിക്കും. പോളിസി ആരംഭിച്ചതിനുശേഷം കുറഞ്ഞത് ഒരു പൂര്‍ണ വര്‍ഷത്തെ പ്രീമിയം അടച്ചിട്ടുണ്ടെങ്കില്‍ പോളിസി കാലയളവില്‍ ഏത് സമയത്തും വായ്പ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് എല്‍ഐസി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

lic jeevan lakshya policy offers, benefits

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആർഎൽ മാസപ്പടി കേസ്: എഫ്ഐആറിലെ തുടർനടപടികൾ ഡിവിഷൻ ബെഞ്ച് തടഞ്ഞു; പിണറായി വിജയന്റെ അപ്പീൽ ഫയലിൽ സ്വീകരിച്ചു

കൗണ്ടിയില്‍ സഹീറിനൊപ്പം കളിച്ചു; 'ഗരത് ബാറ്റി' സിഎസ്കെ കോച്ചിങ് സംഘത്തിൽ

ഐഫോണ്‍ ഡ്യൂവോയ്ക്ക് ഡിസ്‌പ്ലേയില്‍ തകരാര്‍? കാരണം കണ്ടെത്തി വിദഗ്ധര്‍

'ബീഫ് കഴിക്കുമോ?'; എനിക്കിഷ്ടം 'പോര്‍ക്ക്' ആണെന്ന് ദിയ കൃഷ്ണ; എയറില്‍ നിന്നിറങ്ങാതെ താരപുത്രി

'സെലിബ്രിറ്റിയുടെ ഫോട്ടോയല്ല എടുത്തത്, എന്റെ അച്ഛനെ കൊന്നവന്റേത്; ആദ്യത്തെ തെളിവ് നശിപ്പിച്ചത് ഇവിടെ നിന്ന്'; സ്റ്റേഷന്‍ ഉപരോധിച്ച് മക്കള്‍