bank locker  പ്രതീകാത്മക ചിത്രം
Business

ബാങ്ക് ലോക്കര്‍ കീ നഷ്ടപ്പെട്ടാല്‍ എന്തു ചെയ്യണം?; നടപടിക്രമം ഇങ്ങനെ

താക്കോല്‍ നഷ്ടപ്പെട്ടതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ ബാങ്ക് ബ്രാഞ്ചിനെ രേഖാമൂലം വിവരം അറിയിക്കേണ്ടതുണ്ട്

സമകാലിക മലയാളം ഡെസ്ക്

സ്വര്‍ണാഭരണങ്ങളും രേഖകളും സൂക്ഷിക്കാന്‍ ബാങ്ക് ലോക്കറിനെ ആശ്രയിക്കുന്നത് പതിവാണ്. സ്വര്‍ണത്തിന്റെ വില കുത്തനെ ഉയര്‍ന്നതോടെ വീട്ടില്‍ മോഷണം ഭയന്ന് സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിക്കാന്‍ ലോക്കറിനെ ആശ്രയിക്കുന്നവരുടെ എണ്ണം ഓരോ ദിവസം കഴിയുന്തോറും വര്‍ധിച്ച് വരികയാണ്. ഇത്തരത്തില്‍ ലഭിക്കുന്ന ബാങ്ക് ലോക്കറിന്റെ താക്കോല്‍ നഷ്ടപ്പെട്ടാല്‍ എന്താണ് ചെയ്യേണ്ടത് എന്നതിനെ കുറിച്ച് ഓര്‍ത്തിട്ടുണ്ടോ? ബാങ്ക് ലോക്കറിന്റെ താക്കോല്‍ നഷ്ടപ്പെടുന്നത് കേവലം ഒരു താക്കോല്‍ മാറ്റുന്നതു പോലെയുള്ള ലളിതമായ പ്രക്രിയയല്ല.

താക്കോല്‍ നഷ്ടപ്പെട്ടതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ ബാങ്ക് ബ്രാഞ്ചിനെ രേഖാമൂലം വിവരം അറിയിക്കേണ്ടതുണ്ട്. ഇത് ലോക്കറിന്റെ ദുരുപയോഗം തടയാന്‍ സഹായിക്കും. ബാങ്കിന്റെ നയമനുസരിച്ച് നഷ്ടപരിഹാരമോ ഒരു പൊലീസ് പരാതിയോ നല്‍കേണ്ടി വന്നേക്കാം. ഒരു ലോക്കറിന് രണ്ട് വ്യത്യസ്ത താക്കോലുകള്‍ ഉണ്ട്. പ്രധാന താക്കോല്‍ ഉപഭോക്താവിന്റെ പക്കലായിരിക്കും. അതിന് ഡ്യൂപ്ലിക്കേറ്റ് ഇല്ല. രണ്ടാമത്തെ താക്കോല്‍ ബാങ്കില്‍ തന്നെ തുടരും. ലോക്കര്‍ തുറക്കാന്‍ എല്ലായ്‌പ്പോഴും രണ്ട് താക്കോലുകളും ക്രമത്തില്‍ ആവശ്യമായി വരും.

സ്‌പെയര്‍ കീ ഇല്ലാത്ത സാഹചര്യത്തില്‍ ലോക്കര്‍ തുറക്കാനുള്ള ഏക മാര്‍ഗം അത് തകര്‍ക്കുക എന്നതാണ്. ആര്‍ബിഐ (RBI) നിയമങ്ങള്‍ക്കനുസൃതമായ 'ബ്രേക്ക്-ഓപ്പണ്‍' നടപടിക്രമത്തിലൂടെ മാത്രമേ ലോക്കര്‍ തുറക്കാന്‍ കഴിയൂ. ഉപയോക്താവിന്റെയും സ്വതന്ത്ര സാക്ഷികളുടെയും സാന്നിധ്യത്തിലായിരിക്കണം ഇത് ചെയ്യേണ്ടത്. ഇതിനായി ബാങ്ക് ഒരു തീയതി നിശ്ചയിക്കുകയും ഒരു ടെക്‌നീഷ്യന്റെ സഹായം തേടുകയും ചെയ്യും.

ലോക്കര്‍ കീ നഷ്ടപ്പെട്ടാല്‍ എന്തുചെയ്യണം?

ബാങ്ക് ലോക്കര്‍ കീ നഷ്ടപ്പെട്ടാല്‍, ആദ്യപടി ബാങ്കിനെ രേഖാമൂലം അറിയിക്കുക എന്നതാണ്. 'ബാങ്കുകള്‍ നഷ്ടപ്പെട്ട താക്കോലിനെ ഒരു സുരക്ഷാ പ്രശ്നമായാണ് കണക്കാക്കുക. അനധികൃത ആക്സസ് സാധ്യത തടയാന്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്യുന്നത് നല്ലതാണ്. ചില സന്ദര്‍ഭങ്ങളില്‍, നഷ്ടപ്പെട്ട താക്കോലിനായി എഫ്ഐആര്‍ ഫയല്‍ ചെയ്യാനും അതിന്റെ ഒരു പകര്‍പ്പ് സമര്‍പ്പിക്കാനും ബാങ്ക് ആവശ്യപ്പെട്ടേക്കാം.

സാമ്പത്തിക ചെലവ്

ഈ പ്രക്രിയയ്ക്കുള്ള മുഴുവന്‍ സാമ്പത്തിക ചെലവും ഉപയോക്താവ് വഹിക്കേണ്ടതുണ്ട്. ലോക്ക് പൊളിക്കുന്നതിനും പുതിയത് സ്ഥാപിക്കുന്നതിനുമുള്ള തുക ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ നടപടിക്രമങ്ങളില്‍ ബാങ്കിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും വീഴ്ചയോ അശ്രദ്ധയോ ഉണ്ടായാല്‍ വാര്‍ഷിക വാടകയുടെ 100 ഇരട്ടി വരെ നഷ്ടപരിഹാരം നല്‍കാന്‍ ബാങ്കിന് ബാധ്യതയുണ്ട്. ലോക്കര്‍ വാടക കുടിശിക വരുത്തുകയോ, പുതുക്കിയ കരാറില്‍ ഒപ്പിടാതിരിക്കുകയോ ചെയ്താല്‍ ലോക്കര്‍ തുറക്കുന്നതില്‍ നിന്ന് ബാങ്കിന് ഉപയോക്താവിനെ തടയാന്‍ നിയമപരമായ അധികാരമുണ്ട്. ഭാവിയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഡിജിറ്റല്‍ അല്ലെങ്കില്‍ ബയോമെട്രിക് ഓതന്റിക്കേഷന്‍ ഉള്ള ലോക്കറുകള്‍ ഉപയോക്താവിന് തെരഞ്ഞെടുക്കാവുന്നതാണ്.

Lost your bank locker keys? Know how you can replace it

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അതാ ചതിയന്‍ വരുന്നു', കേന്ദ്രമന്ത്രിക്കെതിരെ രാഹുല്‍; 'രാജ്യത്തിന്റെ ശത്രു'വെന്ന് ബിട്ടു; പാര്‍ലമെന്റിന് മുന്നില്‍ വാക്‌പോര് ( വീഡിയോ)

ചുരിദാര്‍ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ സ്‌കൂളില്‍ കയറ്റിയില്ല; സെക്യൂരിറ്റി ഗേറ്റ് പൂട്ടി, പരാതി

ദഹനക്കേട് മുതൽ കാൻസറിനെ വരെ ചെറുക്കും; നിസ്സാരമല്ല സീതപ്പഴത്തിന്റെ ​ഗുണങ്ങൾ

'എവിടെയും നീതി ലഭിക്കുന്നില്ല'; തെരഞ്ഞെടുപ്പ് കമ്മീഷന് രൂക്ഷവിമര്‍ശനം; സുപ്രീംകോടതിയില്‍ അഭിഭാഷകക്കുപ്പായം അണിഞ്ഞ് മമത

ഒരു കോടിയുടെ ഭാഗ്യശാലിയെ അറിയാം; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു |Dhanalekshmi DL 38 lottery result

SCROLL FOR NEXT