ഏഴു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വന്‍വര്‍ധന പ്രതീകാത്മക ചിത്രം
Business

ഒഴുകിയെത്തിയത് 1.83 ലക്ഷം കോടി, ഏഴു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വന്‍വര്‍ധന; തിളങ്ങി ഹിന്ദുസ്ഥാന്‍ യൂണിലിവര്‍

ഓഹരി വിപണിയിലെ പത്ത് മുന്‍നിര കമ്പനികളില്‍ ഏഴെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വന്‍വര്‍ധന

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഓഹരി വിപണിയിലെ പത്ത് മുന്‍നിര കമ്പനികളില്‍ ഏഴെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വന്‍വര്‍ധന. ബജറ്റ് പ്രമാണിച്ച് ശനിയാഴ്ച വരെ നീണ്ട ആഴ്ചയില്‍ ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 1.83 ലക്ഷം കോടി രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ആണ് ഏറ്റവുമധികം നേട്ടം ഉണ്ടാക്കിയത്.

കഴിഞ്ഞയാഴ്ച ഓഹരി വിപണി ശക്തമായ തിരിച്ചുവരവ് ആണ് നടത്തിയത്. ബിഎസ്ഇ സെന്‍സെക്‌സ് 1315 പോയിന്റ് ആണ് ഉയര്‍ന്നത്. നിഫ്റ്റിയില്‍ 389 പോയിന്റിന്റെ നേട്ടം ഉണ്ടായി. ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ മാത്രം വിപണി മൂല്യത്തില്‍ ഉണ്ടായ വര്‍ധന 32,471 കോടിയാണ്. 5,89,066 കോടിയായാണ് ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ വിപണി മൂല്യം ഉയര്‍ന്നത്. ഐസിഐസിഐ ബാങ്ക് 32,303 കോടി, എച്ച്ഡിഎഫ്‌സി ബാങ്ക് 30,822 കോടി, ഐടിസി 26,212 കോടി, റിലയന്‍സ് 25,373 കോടി, എസ്ബിഐ 19,411 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ വര്‍ധന.

അതേസമയം ടിസിഎസ്, ഭാരതി എയര്‍ടെല്‍, ഇന്‍ഫോസിസ് എന്നിവയ്ക്ക് നഷ്ടം നേരിട്ടു. ടിസിഎസിന്റെ വിപണി മൂല്യത്തില്‍ 28,058 കോടിയുടെ നഷ്ടമാണ് നേരിട്ടത്. 14,73,918 കോടിയായാണ് ടിസിഎസിന്റെ വിപണി മൂല്യം താഴ്ന്നത്. എയര്‍ടെല്‍ 11,211 കോടി, ഇന്‍ഫോസിസ് 9,653 കോടി എന്നിങ്ങനെയാണ് മറ്റു രണ്ടു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ ഇടിവ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'