Stock markets climb ai image
Business

എണ്ണ വിലയിടിവ് തുണയായി, ഒഴുകിയെത്തിയത് 88,678 കോടി; ആറു കമ്പനികളുടെ വിപണി മൂല്യത്തില്‍ വര്‍ധന

ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ ആറെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ ആറെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന. കഴിഞ്ഞയാഴ്ച ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 88,678 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഐസിഐസിഐ ബാങ്ക് ആണ് ഏറ്റവുമധികം നേട്ടം സ്വന്തമാക്കിയത്.

കഴിഞ്ഞയാഴ്ച ബിഎസ്ഇ സെന്‍സെക്‌സ് 297 പോയിന്റ് ആണ് മുന്നേറിയത്. എണ്ണവില കുറഞ്ഞതും പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് അയവ് വന്നതും വിദേശ നിക്ഷേപകര്‍ ഓഹരികള്‍ വാങ്ങിക്കൂട്ടിയതുമാണ് വിപണിയെ സ്വാധീനിച്ചത്. ഐസിഐസിഐ ബാങ്കിന് പുറമേ എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എസ്ബിഐ, ബജാജ് ഫിനാന്‍സ്, എല്‍ ആന്റ് ടി ഓഹരികളാണ് നേട്ടം ഉണ്ടാക്കിയത്.

ഐസിഐസിഐ ബാങ്കിന് മാത്രം വിപണി മൂല്യത്തില്‍ 29,588 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 9,95,610 കോടിയായാണ് ഐസിഐസിഐ ബാങ്കിന്റെ വിപണി മൂല്യം ഉയര്‍ന്നത്. എച്ച്ഡിഎഫ്‌സി ബാങ്ക് 24,718 കോടി, റിലയന്‍സ് 12,043 കോടി, ബജാജ് ഫിനാന്‍സ് 11,580 കോടി, എസ്ബിഐ 9,322 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ വര്‍ധന. അതേസമയം ഭാരതി എയര്‍ടെലിന് മാത്രം വിപണി മൂല്യത്തില്‍ 35,615 കോടിയുടെ നഷ്ടം നേരിട്ടു. വിപണി മൂല്യത്തില്‍ റിലയന്‍സ് തന്നെ മുന്നില്‍ നില്‍ക്കുന്നത്.

Mcap of 6 of top-10 most valued firms climbs Rs 88,678 cr; ICICI Bank biggest winner

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പാവങ്ങളുടെ വയറ്റത്തടിക്കരുത്', വീടുകളില്‍ പതിച്ച എംബ്ലത്തില്‍ മോദിയുടെ ചിത്രം ഇല്ല; പിഎംഎവൈ വിവാദത്തില്‍ മന്ത്രി കെ എം ഷാജി

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിന് മുകളിലൂടെ പറന്നത് ഡ്രോണ്‍ അല്ല; വിമാനമാണെന്ന് പൊലീസ്

മുന്നറിയിപ്പില്‍ മാറ്റം, സംസ്ഥാനത്ത് ബുധനാഴ്ച വരെ തീവ്രമഴ; ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് നാളെ; പ്രവേശനം നേടിയില്ലെങ്കിൽ അവസരം നഷ്ടമാകും, വിശദമായി അറിയാം

'ഇ-ചല്ലാൻ ആരും സ്വയം അടയ്ക്കരുത്'; കെണിയിൽ വീഴരുതെന്ന് മോട്ടോർ വാഹനവകുപ്പ്