share market ഫയൽ
Business

ഒരു ലക്ഷം കോടിയുടെ നഷ്ടം; നാലു മുന്‍നിര കമ്പനികളുടെ വിപണി മൂല്യം താഴ്ന്നു; പൊള്ളി എസ്ബിഐ

ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ നാലെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ ഇടിവ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ നാലെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ ഇടിവ്. കഴിഞ്ഞയാഴ്ച ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം ഒരു ലക്ഷം കോടി രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. എസ്ബിഐയാണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്.

വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ സെന്‍സെക്‌സ് 414 പോയിന്റ് ആണ് ഉയര്‍ന്നത്. എസ്ബിഐയ്ക്ക് പുറമേ ഭാരതി എയര്‍ടെല്‍, ടിസിഎസ്, എല്‍ ആന്റ് ടി ഓഹരികളാണ് നഷ്ടം നേരിട്ടത്. എസ്ബിഐയുടെ മാത്രം നഷ്ടം 44,722 കോടിയാണ്. 9,41,107 കോടിയായാണ് എസ്ബിഐയുടെ വിപണി മൂല്യം താഴ്ന്നത്. ഭാരതി എയര്‍ടെലിന്റെ വിപണി മൂല്യത്തില്‍ 31,167 കോടിയുടെ നഷ്ടമാണ് നേരിട്ടത്. ടിസിഎസിന് 28,456 കോടിയുടെയും എല്‍ ആന്റ് ടിയ്ക്ക് 5,371 കോടിയുടെയും നഷ്ടം നേരിട്ടു.

അതേസമയം എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വിപണി മൂല്യം ഉയര്‍ന്നു. കഴിഞ്ഞയാഴ്ച വിപണി മൂല്യത്തില്‍ 15,425 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ബജാജ് ഫിനാന്‍സ് 11,486 കോടി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ 8,763 കോടി, റിലയന്‍സ് 6,563 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ വര്‍ധന. വിപണി മൂല്യത്തില്‍ റിലയന്‍സ് തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത്.

Mcap of four of top-10 most valued firms erodes by Rs 1 lakh cr; State Bank biggest laggard

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴകത്ത് വിജയ് സർക്കാർ അധികാരമേറ്റു: മന്ത്രിസഭയിൽ സെങ്കോട്ടയ്യനും നിർമ്മൽ കുമാറും

Kerala CM Selection Live:മുഖ്യനാര്?സോണിയയുടെ നിലപാട് നിർണായകം

ദേശീയഗാനത്തിനു മുന്നേ വന്ദേമാതരം; ബിജെപി വിരുദ്ധനിലപാടുകളില്‍ മലക്കംമറിയുന്നോ വിജയ്?

മാറാത്ത സ്നേഹവും മായാത്ത കരുതലും; ഇന്ന് ലോക മാതൃദിനം

വരുന്നു ഹ്യുണ്ടായിയുടെ രണ്ടു എസ്‌യുവി; ഒന്ന് ഇലക്ട്രിക് പതിപ്പ്

SCROLL FOR NEXT