Instagram  
Business

ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ സുരക്ഷിതം; വിവാദങ്ങള്‍ക്കിടെ 'മ്യൂസ് ഇമേജ്' ഫീച്ചര്‍ പിന്‍വലിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

20 വര്‍ഷം കൊണ്ട് കോടീശ്വരനാകാം; എന്താണ് 11x12x20 ഫോര്‍മുല?, വിശദമായി അറിയാംന്യൂഡല്‍ഹി: സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന വ്യാപക വിമര്‍ശനങ്ങളെത്തുടര്‍ന്ന്, ഇന്‍സ്റ്റഗ്രാമില്‍ അവതരിപ്പിച്ച വിവാദ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫീച്ചര്‍ നീക്കം ചെയ്ത് മെറ്റ. നാല് ദിവസം മുന്‍പ് അവതരിപ്പിച്ച മ്യൂസ് ഇമേജ് എന്ന ടൂളാണ് നെഗറ്റീവ് ഫീഡ്ബാക്ക് ലഭിച്ചതിനെത്തുടര്‍ന്ന് പിന്‍വലിച്ചതായി കമ്പനി സ്ഥിരീകരിച്ചത്.

പബ്ലിക്ക് ആക്കിയിട്ടുള്ള ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ റഫര്‍ ചെയ്തുകൊണ്ട് എഐ ഇമേജുകള്‍ സൃഷ്ടിക്കാന്‍ ആളുകളെ അനുവദിക്കുന്നതായിരുന്നു മ്യൂസ് ഇമേജ് ടൂള്‍. ഒരു പ്രോംപ്റ്റില്‍ ഏതെങ്കിലും അക്കൗണ്ട് ഐഡി പരാമര്‍ശിച്ചാല്‍ ആ അക്കൗണ്ടിലെ ഫോട്ടോകളെ അടിസ്ഥാനമാക്കി എഐ ചിത്രങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. അതായത് അക്കൗണ്ട് ഉടമകള്‍ പോലും അറിയാതെ അവരുടെ ചിത്രങ്ങള്‍ എഐ ചിത്രങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കാന്‍ കഴിയുന്ന രീതി.

വിവാദങ്ങളെത്തുടര്‍ന്ന് ജൂലായ് ഒമ്പതിന് ഈ ഫീച്ചര്‍ പിന്‍വലിച്ചതായി മെറ്റ അറിയിച്ചു. 'ഒരു മികച്ച ക്രിയേറ്റീവ് ടൂള്‍ നല്‍കുക എന്നതായിരുന്നു ലക്ഷ്യമെങ്കിലും, ഈ ഫീച്ചര്‍ ഉദ്ദേശിച്ച ഫലം നല്‍കിയില്ല എന്ന ഫീഡ്ബാക്ക് ഞങ്ങള്‍ക്ക് ലഭിച്ചതിനാല്‍ ഇത് പിന്‍വലിക്കുന്നു' എന്ന് മെറ്റ പ്രസ്താവനയില്‍ വ്യക്തമാക്കി. സ്വകാര്യതാ വക്താക്കളില്‍ നിന്നും, അഭിനേതാക്കളെയും മാധ്യമ പ്രൊഫഷണലുകളെയും പ്രതിനിധീകരിക്കുന്ന സംഘടനകളില്‍ നിന്നും ഈ ടൂളിന് ശക്തമായ വിമര്‍ശനമുണ്ടായി.

ഹോളിവുഡ് അഭിനേതാക്കളുടെ യൂണിയനായ സാഗ്-ആഫ്ട്ര ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് ഈ ഫീച്ചറിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. ഈ വര്‍ഷം ആദ്യം എഐ സ്മാര്‍ട്ട് ഗ്ലാസുകളും ഇമേജ് ജനറേഷന്‍ ടൂളുകളും ഉള്‍പ്പെടെ നിരവധി എഐ ഫീച്ചറുകള്‍ മെറ്റ അവതരിപ്പിച്ചിരുന്നു. വാട്‌സ്ആപ്പ്, ഫേസ്ബുക്ക്, മെസ്സഞ്ചര്‍ എന്നിവയിലും കൂടുതല്‍ എഐ ഫീച്ചറുകള്‍ കൊണ്ടുവരാനും ഒരു എഐ വിഡിയോ ടൂള്‍ നിര്‍മ്മിക്കാനും മെറ്റയ്ക്ക് പദ്ധതിയുണ്ട്.

Meta has removed the controversial Muse Image AI feature from Instagram following widespread criticism

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നേപ്പാൾ പ്രളയം: മരണം 570 കവിഞ്ഞു, കാണാമറയത്ത് ഇനിയും 320 ഇന്ത്യക്കാർ, 8 മലയാളികളെപ്പറ്റിയും വിവരമില്ല

കർണാടക മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു; 'ദലിതനായതിനാൽ മനുവാദികൾ വേട്ടയാടുന്നു'

UGC-NET 2026: ഫൈനൽ ആൻസർ കീ പുറത്ത്, 84 വിഷയങ്ങളിലെ ഉത്തരങ്ങൾ എങ്ങനെ പരിശോധിക്കാം?

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ് മോശമായി പെരുമാറിയ സംഭവം: കേസെടുത്ത് പൊലീസ്; കോണ്‍ഗ്രസ് നേതാവ് പ്രതി

'ബ്രാഹ്മണിക്കൽ ഹിജമണി പറഞ്ഞ് ഭിന്നിപ്പുണ്ടാക്കാൻ ആക്ടിവിസ്റ്റ് നീക്കം': വത്സൻ തില്ലങ്കേരി