പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ് പ്രതീകാത്മക ചിത്രം
Business

ജന്മദിനങ്ങള്‍ ഇനി 'കളറാക്കാം'; 'ബെര്‍ത്ത്‌ഡേ റിമൈന്‍ഡര്‍' ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്‌സ്ആപ്പ്

ഉപയോക്താക്കള്‍ ഓരോ വ്യക്തിയുടെയും ജന്മദിനം വാട്സ്ആപ്പില്‍ നേരിട്ട് അപ്ഡേറ്റ് ചെയ്യേണ്ടതില്ല.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്കായി പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. സുഹൃത്തൃക്കളുടെ ജന്മദിനങ്ങള്‍ അറിയിക്കുന്നതിന് വാട്‌സ്ആപ്പ് 'ബെര്‍ത്ത്ഡേ റിമൈന്‍ഡര്‍' ഫീച്ചര്‍ കൊണ്ടുവരുന്നതായാണ് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്തുകഴിഞ്ഞാല്‍ ഫോണ്‍ കോണ്‍ടാക്റ്റ് ബുക്കിലെ വിവരങ്ങള്‍ ഉപയോഗിച്ച് ആ വ്യക്തിക്ക് ജന്മദിനം ആശംസിക്കാം എന്ന സന്ദേശം വാട്സ്ആപ്പ് ഉപയോക്താക്കളെ അറിയിക്കും.

ഇതിനായി ആപ്പില്‍ ഒരു പ്രത്യേക വിഭാഗവും ഉണ്ടായിരിക്കും, അവിടെ ഉപയോക്താക്കള്‍ക്ക് അവരുടെ സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍, ബന്ധുക്കള്‍ എന്നിവരുടെ വരാനിരിക്കുന്ന ജന്മദിനങ്ങളും അറിയാം. പ്രിയപ്പെട്ടയാള്‍ക്ക് ഒരു സര്‍പ്രൈസ് നല്‍കുന്നതിനും സമ്മാനങ്ങള്‍ മുന്‍കൂട്ടി വാങ്ങുന്നതിനും ഫീച്ചര്‍ ഉപയോക്തക്കളെ സഹായിക്കും.

ഉപയോക്താക്കള്‍ ഓരോ വ്യക്തിയുടെയും ജന്മദിനം വാട്സ്ആപ്പില്‍ നേരിട്ട് അപ്ഡേറ്റ് ചെയ്യേണ്ടതില്ല. ഫോണിന്റെ നേറ്റീവ് കോണ്‍ടാക്റ്റ്, അഡ്രസ് ബുക്ക് എന്നിവ വായിക്കാനും സ്വന്തം കോണ്‍ടാക്റ്റ് ലിസ്റ്റ് അപ്ഡേറ്റ് ചെയ്യാനും മെറ്റാ അനുമതി ചോദിക്കും.

അതേസമയം ഇന്ത്യയില്‍ യൂസര്‍ നെയിം ഫീച്ചര്‍ അവതരിപ്പിക്കുന്നത് മെറ്റാ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ആള്‍മാറാട്ടം തടയുന്നതിനായി എന്തൊക്കെ സുരക്ഷാമാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മെറ്റയോട് കേന്ദ്രം വിവരങ്ങള്‍ തേടിയിട്ടുണ്ട്.

Meta testing birthday reminder feature in WhatsApp

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര്‍ലേക്കറെ മാറ്റി; ഓം പ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍

'ഭീഷണിക്ക് മുന്‍പില്‍ ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന്‍ എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു