Mukesh Ambani ഫയൽ
Business

'ഭാരതത്തിന്റെ ഗുരു'; മുകേഷ് അംബാനി ഗുരുദക്ഷിണയായി നല്‍കിയത് 151 കോടി രൂപ!

മുകേഷ് ധിരുഭായ് അംബാനി ബിരുദം പൂര്‍ത്തിയാക്കിയ മുംബൈയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്നോളജിക്കാണ് അംബാനി ഭീമന്‍ തുക നല്‍കിയത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ധനികനും റിലയന്‍സ് ചെയര്‍മാനുമായ മുകേഷ് അംബാനി (Mukesh Ambani)താന്‍ പഠിച്ച സ്ഥാപനത്തിന് ഗുരുദക്ഷിണയായി നല്‍കിയത് നല്‍കിയത് 151 കോടി രൂപ. മുകേഷ് ധിരുഭായ് അംബാനി ബിരുദം പൂര്‍ത്തിയാക്കിയ മുംബൈയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്നോളജിക്കാണ് അംബാനി ഭീമന്‍ തുക നല്‍കിയത്.

പ്രൊഫസര്‍ എംഎം ശര്‍മ്മയുടെ ജീവചരിത്രം പ്രസിദ്ധീകരിക്കുന്ന ചടങ്ങിലാണ് അംബാനി തുക നല്‍കുന്ന വിവരം അറിയിച്ചത്. മൂന്ന് മണിക്കൂറിലേറെ നേപം അംബാനി അവിടെ ചെലവഴിച്ചു. തന്നോട് പ്രൊഫസര്‍ എംഎം ശര്‍മ്മ ഐസിടിക്ക് വേണ്ടി വലിയ എന്തെങ്കിലും ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹത്തിന് വേണ്ടി ഇത് ചെയ്യുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും അംബാനി പറഞ്ഞു.

എംഎം ശര്‍മയുടെ ആദ്യപ്രഭാഷണം തന്നെ ഏറെ സ്വാധീനിച്ചതായും അംബാനി പറഞ്ഞു. രാജ്യത്തിന്റെ ഗുരുവാണ് എംഎം ശര്‍മ. ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ശില്‍പിയായി പ്രൊഫസര്‍ ശര്‍മ എങ്ങനെ പ്രവര്‍ത്തിച്ചെന്നും തന്റെ പിതാവ് ധീരുഭായ് അംബാനിയെപ്പോലെ ഇന്ത്യന്‍ വ്യവസായത്തെ അഗോളതലത്തിലേക്ക് ഉയര്‍ത്താനുള്ള തീവ്രമായ ആഗ്രഹമുള്ളയാളായിരുന്നു അദ്ദേഹം. ശാസ്ത്രവും സാങ്കേതിക വിദ്യയും ഒപ്പം സ്വകാര്യസംഭരംഭകത്വവും ഒത്തുചേരുമ്പോള്‍ അഭിവൃദ്ധിയുടെ വാതിലുകള്‍ തുറക്കുമെന്ന് ഈ രണ്ടുപേരും വിശ്വസിച്ചിരുന്നതായും മുകേഷ് അംബാനി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

‘വോട്ടിങ് യന്ത്രങ്ങൾ തുറന്നു, കൃത്രിമം നടന്നു’: ബംഗാളിൽ നാടകീയ രംഗങ്ങൾ‌; സ്‌ട്രോങ് റൂമിന് മുന്നില്‍ സംഘര്‍ഷം

വിനോദ സഞ്ചാരികളുമായി പോയ ബോട്ട് മുങ്ങി; 4 മരണം; 15 പേരെ രക്ഷപ്പെടുത്തി; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ജീപ്പ് 700 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞു; നേപ്പാളില്‍ 20 പേര്‍ മരിച്ചു

സംസ്ഥാനത്ത് ഭരണവിരുദ്ധവികാരമില്ല; നേരിയ മുന്‍തൂക്കം യുഡിഎഫിന്; എല്‍ഡിഎഫിന് ആശ്വാസമായി എക്‌സിറ്റ്‌പോള്‍

സഹോദരനില്ലാത്ത വീട്ടിലേക്ക് അനോഷില്ല; കൊരട്ടിമുത്തിക്ക് വഴിപാട് നടത്തി,കണ്ണീരോടെ ബന്ധുവീട്ടിലേക്ക് മടക്കം (വിഡിയോ)

SCROLL FOR NEXT