Mukesh Ambani  file
Business

ചൈനീസ് വ്യവസായി 'ഔട്ട്'; മുകേഷ് അംബാനി ഏഷ്യയിലെ നമ്പര്‍ വണ്‍ ധനികന്‍

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തി. പ്രമുഖ ഇന്റര്‍നെറ്റ് ടെക്‌നോളജി കമ്പനിയായ ബൈറ്റ്ഡാന്‍സിന്റെ സഹസ്ഥാപകന്‍ ഷാങ് യിമിങ്ങിനെ മറികടന്നാണ് മുകേഷ് അംബാനി ഏഷ്യയിലെ നമ്പര്‍ വണ്‍ ധനികന്‍ ആയി മാറിയത്.

ചൊവ്വാഴ്ച പുറത്തുവന്ന ഫോബ്‌സിന്റെ റിയല്‍- ടൈം ബില്യണയേഴ്‌സ് പട്ടിക പ്രകാരം അംബാനിയുടെ ആസ്തി മൂല്യം 10.5 ശതമാനം വര്‍ധിച്ച് 8880 കോടി ഡോളറായി ഉയര്‍ന്നു. ആഗോള തലത്തില്‍ ധനികരുടെ പട്ടികയില്‍ അംബാനി 22-ാം സ്ഥാനത്താണ്. 8400 കോടി ഡോളര്‍ ആസ്തിയുള്ള ഷാങ് യിമിങ്ങ് 25-ാം സ്ഥാനത്താണ്. അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി 8010 കോടി ഡോളര്‍ ആസ്തിയുമായി 26-ാം സ്ഥാനത്തുണ്ട്.

തിങ്കളാഴ്ച റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വിലയില്‍ ഏകദേശം 12 ശതമാനം വര്‍ധന ഉണ്ടായതോടെയാണ് മുകേഷ് അംബാനിയുടെ ആസ്തിയില്‍ വലിയ വര്‍ധന ഉണ്ടായത്. ഇത് കമ്പനിയുടെ വിപണി മൂല്യത്തില്‍ 1900 കോടി ഡോളറിലധികം വര്‍ധനയ്ക്ക് കാരണമായി. സെപ്റ്റംബര്‍ പാദത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് മികച്ച സാമ്പത്തിക പ്രകടനമാണ് കാഴ്ചവെച്ചത്. അറ്റാദായത്തില്‍ 34 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 29,550 കോടി രൂപയായാണ് അറ്റാദായം ഉയര്‍ന്നത്.

Mukesh Ambani overtakes ByteDance's Zhang Yiming to become Asia’s richest man

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചില കാലിടര്‍ച്ചകള്‍ പറ്റി, എന്നുവച്ച് രാഹുലിനെ ആയുഷ്‌കാലം മുഴുവന്‍ മാറ്റി നിര്‍ത്താനാവില്ല: കെ ബാബു

'ഫഹദ് ഇത് കേൾക്കണം, ഒത്തൊരുമ'; സൂര്യ–ജ്യോതികയുമായി താരതമ്യം ചെയ്തപ്പോൾ പൊട്ടിച്ചിരിച്ച് നസ്രിയ, മറുപടിയും വൈറൽ

ലാന്‍ഡിങിനിടെ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചു; നേപ്പാളില്‍ ഇന്ത്യക്കാരന് ദാരുണാന്ത്യം; വിഡിയോ

ഒമാന്‍ തീരത്ത് ചരക്ക് കപ്പലിനു നേരെ ആക്രണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു

ഹര്‍ദിക് പഞ്ചാബ് കിങ്‌സില്‍... അര്‍ഷ്ദീപ് മുംബൈ ഇന്ത്യന്‍സില്‍!