നിര്‍മല സീതാരാമന്‍/ഫയല്‍ 
Business

വില കൂടും?; എല്ലാത്തരം യൂട്ടിലിറ്റി വാഹനങ്ങള്‍ക്കും 22 ശതമാനം സെസ് 

എല്ലാത്തരം യൂട്ടിലിറ്റി വാഹനങ്ങള്‍ക്കും 22 ശതമാനം സെസ് ബാധകമായിരിക്കുമെന്ന് ജിഎസ്ടി കൗണ്‍സില്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: എല്ലാത്തരം യൂട്ടിലിറ്റി വാഹനങ്ങള്‍ക്കും 22 ശതമാനം സെസ് ബാധകമായിരിക്കുമെന്ന് ജിഎസ്ടി കൗണ്‍സില്‍. എക്‌സ് യുവി, എസ് യുവി, എംയുവി എന്ന വ്യത്യാസമില്ലാതെ എല്ലാത്തരം യൂട്ടിലിറ്റി വാഹനങ്ങളും 28 ശതമാനം ജിഎസ്ടിക്ക് പുറമേ 22 ശതമാനം സെസ് കൂടി നല്‍കണമെന്ന് ജിഎസ്ടി കൗണ്‍സില്‍ വ്യക്തമാക്കി.

എന്‍ജിന്‍ ശേഷി 1500 സിസിക്ക് മുകളില്‍, നീളം നാലുമീറ്ററില്‍ കൂടുതല്‍, ഗ്രൗണ്ട് ക്ലിയറന്‍സ് 170 മില്ലിമീറ്ററിന് മുകളില്‍ എന്നി മാനദണ്ഡങ്ങളുള്ള വാഹനം ഏതു പേരില്‍ അറിയപ്പെട്ടാലും സെസ് ബാധകമാകും. ഏതെങ്കിലും ഒരു മാനദണ്ഡം പാലിക്കപ്പെടുന്നില്ലെങ്കില്‍ കുറഞ്ഞ സെസ് ആയിരിക്കും ബാധകമാകുക.

ഈ ഗണത്തില്‍പ്പെടുന്ന, നിലവില്‍ കുറഞ്ഞ സെസ് ഈടാക്കുന്ന വാഹനങ്ങളുടെ വില കൂടാം. എസ് യുവിക്ക് നിലവില്‍ 22 ശതമാനം സെസ് ആണ് ചുമത്തുന്നത്. ഇത് എല്ലാത്തരം യൂട്ടിലിറ്റി വാഹനങ്ങള്‍ക്കും ബാധകമാക്കുകയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT