Nayara Energy  file
Business

പെട്രോളിന് അഞ്ചു രൂപ കൂട്ടി, ഡീസലിന് മൂന്നും; ഇന്ധന വില പുനര്‍ നിര്‍ണയിച്ച് നയാര

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തെ മുന്‍നിര സ്വകാര്യ എണ്ണ വിതരണ കമ്പനിയായ നയാര പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് അഞ്ചു രൂപയും ഡീസല്‍ മൂന്നു രൂപയുമാണ് കൂട്ടിയത്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി.

ശനിയാഴ്ച മുതല്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വന്നതായി നയാരയെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇറാന്‍ സംഘര്‍ഷത്തെത്തുടര്‍ന്നുണ്ടായ ഊര്‍ജ പ്രതിസന്ധിയില്‍, രാജ്യത്ത് ആദ്യം ഇന്ധന വില വര്‍ധിപ്പിച്ചത് നയാര ആയിരുന്നു. മാര്‍ച്ച് 26ന് പെട്രോളിന് അഞ്ചു രൂപയും ഡീസലിന് മൂന്നു രൂപയുമാണ് കമ്പനി വര്‍ധിപ്പിച്ചത്. തുടര്‍ന്നു മറ്റു കമ്പനികളും ഇന്ധന വില ഉയര്‍ത്തി.

മാര്‍ച്ചില്‍ ഉയര്‍ത്തിയ വില നയാര ജൂലൈയില്‍ കുറച്ചിരുന്നു. രാജ്യാന്തര വിപണിയിലെ മാറ്റം ചൂണ്ടിക്കാട്ടിയായിരുന്നു വില പുനര്‍ നിര്‍ണയിച്ചത്.

രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി ഏഴായിരത്തിലേറെ റീട്ടെയ്ല്‍ കേന്ദ്രങ്ങളാണ് നയാരയ്ക്കുള്ളത്.

Nayara Energy has raised petrol prices by ₹5 per litre and diesel by ₹3 per litre with immediate effect across its 7,108 retail outlets in India

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പാര്‍ട്ടി ഓഫീസില്‍ കയറി നിന്നെ എടുക്കും'; എസ്എഫ്‌ഐ നേതാവിന് എസ്‌ഐയുടെ ഭീഷണി, അന്വേഷണത്തിന് ഉത്തരവ്

ആര്‍ ശ്രീലേഖ നഗരസഭ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു; ബിജെപിക്ക് തിരിച്ചടി

എഐ ഭീമന് ഉപദേശം നല്‍കാന്‍ ഹിന്ദു സന്യാസി? സിലിക്കണ്‍ വാലിയില്‍ സ്വാമി സര്‍വപ്രിയാനന്ദയുമായി ആന്ത്രോപിക്കിന്റെ രഹസ്യ കൂടിക്കാഴ്ച

Kerala PSC: പോർട്ട് സർവ്വീസ് വകുപ്പിൽ ഡ്രാഫ്റ്റ്സ്മാൻ ഒഴിവ്; ഇപ്പോൾ അപേക്ഷിക്കാം

ബാറ്റിൽ തൊടാത്ത പന്ത് കീപ്പർ പിടിച്ചു, ഇല്ലാത്ത ക്യാച്ചിന് അംപയർ ഔട്ടും വിളിച്ചു! (വിഡിയോ)