കാഠ്മണ്ഡു: ഇന്ത്യയില്‍ നിന്നുള്ള മാമ്പഴ ഇറക്കുമതി നിരോധിച്ച് നേപ്പാള്‍. കീടനാശിനിയുടെ അമിത സാന്നിധ്യത്തെക്കുറിച്ചുള്ള ആശങ്കകളും അതിര്‍ത്തിപ്രദേശങ്ങളിലെ ക്വാറന്റൈന്‍ സൗകര്യങ്ങളുടെ കുറവും ചൂണ്ടിക്കാട്ടിയാണ് നേപ്പാള്‍ മാമ്പഴ ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
യൂറോപ്യന്‍ യൂണിയന്റെ ഫൈറ്റോസാനിറ്ററി നിലവാരത്തിന് തുല്യമായിരിക്കണം എന്നാണ് നേപ്പാള്‍ ഭരണകൂടം നിഷ്‌കര്‍ഷിക്കുന്ന പുതിയ മാനദണ്ഡങ്ങളെന്ന്, നേപ്പാളിലേക്ക് മാമ്പഴം കയറ്റുമതി ചെയ്തിരുന്ന പശ്ചിമ ബംഗാളിലെ ഇന്ത്യന്‍ മാമ്പഴ വ്യാപാരികള്‍ വ്യക്തമാക്കി.
പുതിയ നിബന്ധന ഇന്ത്യന്‍ മാമ്പഴങ്ങളുടെ വില വര്‍ദ്ധിപ്പിക്കുമെന്നും നേപ്പാളിലേക്കുള്ള കയറ്റുമതി സാമ്പത്തികമായി ലാഭകരമല്ലാതാക്കി മാറ്റുമെന്നും വിലയിരുത്തപ്പെടുന്നു. നിരോധനത്തെത്തുടര്‍ന്ന് നേപ്പാളിലെ പ്രാദേശിക വിപണികള്‍ ഇപ്പോള്‍ തദ്ദേശീയ മാമ്പഴങ്ങളാല്‍ നിറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഭക്ഷ്യസുരക്ഷാ ആശങ്കകളെത്തുടര്‍ന്ന് ഇന്ത്യന്‍ മാമ്പഴങ്ങളും മറ്റ് കാര്‍ഷിക ഉല്‍പ്പന്നങ്ങളും നേരത്തെ ജപ്പാന്‍, യൂറോപ്യന്‍ യൂണിയന്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങള്‍ നിരോധിച്ചിരുന്നു. ഈ പട്ടികയിലേക്കാണ് ഇപ്പോള്‍ നേപ്പാളും ചേര്‍ന്നിരിക്കുന്നത്.
ഇന്ത്യ നേപ്പാളിലേക്ക് ഏകദേശം 12,000 ടണ്‍ മാമ്പഴം കയറ്റുമതി ചെയ്യുന്നുണ്ട്. ഏതാണ്ട് 3.6 മില്യണ്‍ യു.എസ് ഡോളറിന്റെ മാമ്പഴമാണ് കയറ്റുമതി ചെയ്തിരുന്നത്. ഭൂമിശാസ്ത്രപരമായ സാമീപ്യവും കുറഞ്ഞ നികുതി നിരക്കുകളും വ്യാപാരികള്‍ക്ക് നേപ്പാളിലേക്ക് മാമ്പഴം കയറ്റുമതി ചെയ്യുന്നത് സാമ്പത്തികമായി ഏറെ ലാഭകരമാക്കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates