HDFC Bank  file
Business

'വെറുമൊരു സേവിങ്‌സ് അക്കൗണ്ട് അല്ല', മുതിര്‍ന്നവര്‍ക്ക് സൈബര്‍ കവര്‍, ആരോഗ്യ പരിരക്ഷ; രണ്ടു പുതിയ സ്‌കീമുകളുമായി എച്ച്ഡിഎഫ്‌സി ബാങ്ക്

മുതിര്‍ന്ന പൗരന്മാര്‍ക്കും സ്ത്രീകള്‍ക്കുമായി പ്രമുഖ സ്വകാര്യ ബാങ്ക് ആയ എച്ച്ഡിഎഫ്‌സി ബാങ്ക് രണ്ട് പ്രത്യേക സേവിങ്‌സ് അക്കൗണ്ടുകള്‍ ആരംഭിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: മുതിര്‍ന്ന പൗരന്മാര്‍ക്കും സ്ത്രീകള്‍ക്കുമായി പ്രമുഖ സ്വകാര്യ ബാങ്ക് ആയ എച്ച്ഡിഎഫ്‌സി ബാങ്ക് രണ്ട് പ്രത്യേക സേവിങ്‌സ് അക്കൗണ്ടുകള്‍ ആരംഭിച്ചു. മാക്‌സ് ഫോര്‍ സീനിയേഴ്‌സ്, മാക്‌സ് ഫോര്‍ ഹേര്‍ എന്നി പേരുകളിലാണ് പുതിയ അക്കൗണ്ടുകള്‍ തുടങ്ങിയത്. സൈബര്‍ തട്ടിപ്പ് ഇന്‍ഷുറന്‍സ്, ആരോഗ്യ പരിരക്ഷ, എയര്‍പോര്‍ട്ട് ലോഞ്ച് സൗകര്യം, സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന റിട്ടേണ്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ ഇതില്‍ ചേരുന്നവര്‍ക്ക് ലഭിക്കുമെന്ന് എച്ച്ഡിഎഫ്‌സി ബാങ്ക് അറിയിച്ചു.

ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിന് വേണ്ടിയാണ് കൂടുതല്‍ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വെറും പലിശ കൊടുക്കുന്നതിന് അപ്പുറം ഇന്‍ഷുറന്‍സ്, ആരോഗ്യ സംരക്ഷണം, ലൈഫ് സ്റ്റൈല്‍ ആനുകൂല്യങ്ങള്‍ എന്നിവ ഉറപ്പാക്കാനാണ് പുതിയ അക്കൗണ്ടുകള്‍ ആരംഭിച്ചതെന്നും എച്ച്ഡിഎഫ്‌സി ബാങ്ക് അറിയിച്ചു.

മാക്‌സ് ഫോര്‍ സീനിയേഴ്‌സ്

25,000 രൂപ വരെ സൈബര്‍ തട്ടിപ്പ് സംരക്ഷണം

ഒരു ലക്ഷം വരെയുള്ള ഹോസ്പിറ്റലൈസേഷന്‍ പരിരക്ഷ

സ്ഥിര നിക്ഷേപങ്ങള്‍ക്ക് അധികമായി അരശതമാനം പലിശയാണ് ലഭിക്കുക

വീട്ടുപടിക്കല്‍ ബാങ്കിങ് സേവനം

എയര്‍പോര്‍ട്ട് ലോഞ്ച് സൗകര്യം

സൗജന്യ ഹെല്‍ത്ത് ചെക്കപ്പ്

ഡെബിറ്റ് കാര്‍ഡില്‍ 3.19 കോടി വരെ അപകട മരണം സംഭവിച്ചാലുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ

മാക്‌സ് ഫോര്‍ ഹേര്‍

ഒരു ലക്ഷം വരെയുള്ള ഹോസ്പിറ്റലൈസേഷന്‍ പരിരക്ഷ

ഡെബിറ്റ് കാര്‍ഡില്‍ 3.19 കോടി വരെയുള്ള അപകട മരണം സംഭവിച്ചാലുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ

ലോക്കര്‍ നിരക്കുകളില്‍ 50 ശതമാനം ഡിസ്‌കൗണ്ട്

എയര്‍പോര്‍ട്ട് ലോഞ്ച് സൗകര്യം

സര്‍പ്ലസ് തുക ഉയര്‍ന്ന പലിശ ലഭിക്കുന്നതിനായി സ്ഥിര നിക്ഷപങ്ങളിലേക്ക് മാറ്റുന്ന ഓട്ടോ സ്വീപ്പ് ഫെസിലിറ്റി

10 ലക്ഷം രൂപ വരെയുള്ള അപകട മരണ ഇന്‍ഷുറന്‍സ്‌

Not just a savings a/c: HDFC Bank adds cyber cover, health perks

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

റിമാന്‍ഡ് ചെയ്യാന്‍ താല്‍പ്പര്യമില്ലെന്ന് സര്‍ക്കാര്‍; ഉദയനിധിയെ ഇന്നു തന്നെ മോചിപ്പിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

ഉറക്കം വരെ കെടുത്തും, മസിലുകയറ്റത്തിന് പരിഹാരമെന്ത്?

'ചർച്ച ചെയ്യേണ്ടത് പ്രളയ ദുരിതാശ്വാസത്തിലെ വീഴ്ചകൾ; ഹെലികോപ്റ്ററും മുഖ്യമന്ത്രി ഊണു കഴിച്ചതുമല്ല വിഷയം': വിമർശിച്ച് കെ സുരേന്ദ്രൻ

വീണ്ടും ഫാമിലി എന്റര്‍ടെയ്‌നറുമായി കാര്‍ത്തി; മോഹന്‍ രാജ ചിത്രവുമായി പ്രിന്‍സ് പിക്‌ചേഴ്‌സ്‌

എഥനോള്‍ ഫോര്‍മുല പങ്കുവച്ച് സണ്ണി വെയ്ന്‍; വണ്ടിയ്ക്ക് പണി കിട്ടിയോ? മിണ്ടണ്ട, രാജ്യദ്രോഹിയാകും എന്ന് ആരാധകര്‍