ന്യൂഡല്‍ഹി: പ്രമുഖ വാഹനനിര്‍മ്മാതാക്കളായ ഒല വിപണിയിലിറക്കിയ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഓണ്‍ലൈന്‍ വില്‍പ്പന നാളെ മുതല്‍. ഒല എസ് വണ്‍, ഒല എസ് വണ്‍ പ്രോ എന്നി രണ്ടു മോഡലുകളുടെ ഓണ്‍ലൈന്‍ വില്‍പ്പനയാണ് ആരംഭിക്കുന്നത്. സ്റ്റോക്ക് തീരുന്നത് വരെ ഓണ്‍ലൈന്‍ വില്‍പ്പന തുടരുമെന്ന് കമ്പനി അറിയിച്ചു.
സ്വാതന്ത്ര്യദിനത്തിലാണ് പ്രമുഖ വാഹനനിര്‍മ്മാതാക്കളായ ഒല ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ ഇറക്കിയത്. 99,999 രൂപ മുതലാണ് വില. എസ് വണ്‍ വാരിയന്റിലുള്ള ബേസ് മോഡലിനാണ് ഈ വില. മറ്റൊരു മോഡലായ എസ് വണ്‍ പ്രോയ്ക്ക് 1,29,99 രൂപയാണ് എക്‌സ്‌ഷോറൂം വില. പത്തുനിറങ്ങളിലാണ് സ്‌കൂട്ടര്‍ വിപണിയില്‍ ഇറക്കിയത്.
എസ് വണ്‍ ഫുള്‍ ചാര്‍ജ് ആകണമെങ്കില്‍ നാലരമണിക്കൂറാണ് വേണ്ടത്. എസ് വണ്‍ പ്രോ ഫുള്‍ ചാര്‍ജ് ആകാന്‍ ആറര മണിക്കൂര്‍ വേണം.ജൂലായ് അവസാനത്തോടെ ആരംഭിച്ച ഒല ഇലക്ട്രിക്കിന്റെ ബുക്കിങിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
18 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 50 ശതമാനം ചാര്‍ജ് കയറുമെന്നും അതില്‍ 75 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കുമെന്നുമാണ് ഒല പറയുന്നത്. പൂര്‍ണമായും ചാര്‍ജ് ചെയ്താല്‍ എസ് വണ്‍ പ്രോ 181 കിലോമീറ്റര്‍ വരെ ഓടുമെന്നാണ് കമ്പനിയുടെ അവകാശവാദം. ഒക്ടോബര്‍ മുതല്‍ സ്‌കൂട്ടര്‍ വിതരണം ചെയ്യാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഉപഭോക്താക്കളുടെ വീടുകൡ സ്‌കൂട്ടര്‍ എത്തിക്കുമെന്ന് കമ്പനി അറിയിച്ചു.
വില്‍പനയ്ക്കെത്തുന്നതിന്റെ ഭാഗമായി 400 നഗരങ്ങളിലായി ഒരു ലക്ഷത്തോളം ചാര്‍ജിങ് പോയിന്റുകള്‍ സജ്ജമാക്കുന്ന ഹൈപ്പര്‍ ചാര്‍ജര്‍ നെറ്റ് വർക്കും ഓല ഇലക്ട്രിക് സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്നുണ്ട്. വൈദ്യുത സ്‌കൂട്ടര്‍ നിര്‍മാണത്തിനായി തമിഴ്നാട്ടില്‍ 2,400 കോടി രൂപ ചെലവില്‍ പുതിയ ശാല സ്ഥാപിക്കുമെന്ന് കഴിഞ്ഞ വര്‍ഷം ഓല ഇലക്ട്രിക് പ്രഖ്യാപിച്ചിരുന്നു. പ്രതിവര്‍ഷം 20 ലക്ഷം യൂണിറ്റ് ശേഷിയോടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്‌കൂട്ടര്‍ നിര്‍മാണശാലയാവും ഇതെന്നും ഓല അവകാശപ്പെട്ടിരുന്നു. പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ പതിനായിരത്തോളം തൊഴില്‍ അവസരങ്ങളാണു പ്രതീക്ഷിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates