ഒറ്റദിനം ഇന്ത്യന്‍ റെയില്‍വേയില്‍ സഞ്ചരിച്ചത് മൂന്ന് കോടി യാത്രക്കാര്‍ പ്രതീകാത്മക ചിത്രം
Business

ഒറ്റദിനം ഇന്ത്യന്‍ റെയില്‍വേയില്‍ സഞ്ചരിച്ചത് മൂന്ന് കോടി യാത്രക്കാര്‍; റെക്കോര്‍ഡ്

യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് ഇട്ട് ഇന്ത്യന്‍ റെയില്‍വേ

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് ഇട്ട് ഇന്ത്യന്‍ റെയില്‍വേ. നവംബര്‍ നാലിന് ഇന്ത്യയൊട്ടാകെ മൂന്ന് കോടി യാത്രക്കാരാണ് ഇന്ത്യന്‍ റെയില്‍വേയെ ആശ്രയിച്ചത്. ഇത് ചരിത്ര നേട്ടമാണെന്ന് റെയില്‍വേ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

നവംബര്‍ 4ന്, രാജ്യമൊട്ടാകെ 1.20 കോടി നോണ്‍ സബര്‍ബന്‍ യാത്രക്കാരാണ് ട്രെയിനില്‍ സഞ്ചരിച്ചത്. ഇതില്‍ 19.43 ലക്ഷം റിസര്‍വ്ഡ് യാത്രക്കാരും 1.01 കോടി ജനറല്‍ കംപാര്‍ട്ട്‌മെന്റ് യാത്രക്കാരും ഉള്‍പ്പെടും. സബര്‍ബന്‍ മേഖലയില്‍ 1.80 കോടി യാത്രക്കാരാണ് ഇന്ത്യന്‍ റെയില്‍വേയെ ആശ്രയിച്ചത്.

ഒക്ടോബര്‍ 1 മുതല്‍ നവംബര്‍ 5 വരെ ബിഹാര്‍, കിഴക്കന്‍ ഉത്തര്‍പ്രദേശ്, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളിലേക്ക് ഷെഡ്യൂള്‍ ചെയ്ത ട്രെയിനുകള്‍ വഴി ഏകദേശം 6.85 കോടി യാത്രക്കാരാണ് സഞ്ചരിച്ചത്. യാത്രക്കാരുടെ എണ്ണം ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലെ മൊത്തം ജനസംഖ്യയുടെ മുകളില്‍ വരും. തിരക്കേറിയ ഉത്സവ സമയങ്ങളില്‍ വര്‍ധിച്ച ആവശ്യം നിറവേറ്റുന്നതിനും യാത്ര എളുപ്പമാക്കുന്നതിനും എല്ലാവര്‍ക്കും കൂടുതല്‍ ആക്‌സസ് ചെയ്യുന്നതിനും ഇന്ത്യന്‍ റെയില്‍വേയുടെ പ്രതിബദ്ധതയാണ് ഈ നേട്ടം കാണിക്കുന്നതെന്നും മന്ത്രാലയം ചൂണ്ടിക്കാണിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

കാസര്‍കോട് തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും