പാനും ആധാറും തമ്മില്‍ ഇനിയും ബന്ധിപ്പിച്ചിട്ടില്ലാത്തവര്‍ക്ക് ഡിസംബര്‍ 31വരെ മാത്രം അവസരം പ്രതീകാത്മക ചിത്രം
Business

പാനും ആധാറും തമ്മിൽ ഇനിയും ബന്ധിപ്പിച്ചില്ലേ?, ഈ മാസം 31ന് ശേഷം പ്രവർത്തനരഹിതമാകും; ഓൺലൈനായി ചെയ്യുന്ന വിധം

പാനും ആധാറും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: പാനും ആധാറും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം. ഡിസംബർ 31നകം ലിങ്ക് ചെയ്തില്ലായെങ്കിൽ പാൻകാർഡ് പ്രവർത്തനരഹിതമാകുമെന്നും ഇടപാടുകൾ സുഗമമായി നടത്തുന്നതിന് ഇത് തടസ്സം സൃഷ്ടിക്കാമെന്നും ആദായനികുതി വകുപ്പ് മുന്നറിയിപ്പ് നൽകി.

സാമ്പത്തിക തട്ടിപ്പ് കേസുകളുടെ എണ്ണം വർധിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് ആദായനികുതി വകുപ്പിന്റെ നിർദേശം. നിരവധി ഫിൻടെക് സ്ഥാപനങ്ങൾ ഉപയോക്തൃ അനുമതിയില്ലാതെ ഉപഭോക്തൃ പ്രൊഫൈലുകൾ സൃഷ്ടിക്കാൻ പാൻ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നുണ്ട്. ഇത് ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നുണ്ട്. അതിനാൽ, വ്യക്തിഗത വിവരങ്ങളുടെ ദുരുപയോഗം തടയാൻ, പാൻ വഴി വ്യക്തിഗത വിവരങ്ങളിലേക്കുള്ള ആക്‌സസ് പരിമിതപ്പെടുത്താൻ ആഭ്യന്തര മന്ത്രാലയം ആദായനികുതി വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഇന്ത്യയിലെ എല്ലാ നികുതിദായകരും ആധാർ കാർഡുമായി പാൻ ബന്ധിപ്പിക്കുന്നത് നിർബന്ധമാക്കിയതായി ആദായനികുതി വകുപ്പ് അറിയിച്ചു. സമയപരിധിക്ക് മുമ്പ് ഇവ രണ്ടും ലിങ്ക് ചെയ്യുന്നതിൽ പരാജയപ്പെടുന്നത് പാൻ കാർഡുകൾ പ്രവർത്തനരഹിതമാക്കും. ഇത് സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിൽ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.

ലിങ്ക് ചെയ്യാനായി www.incometax.gov.in വെബ്‌സൈറ്റിൽ പോയി Link Aadhaarൽ ക്ലിക്ക് ചെയ്യുക. പാൻ, ആധാർ, പേര്, മൊബൈൽ നമ്പർ എന്നിവ നൽകിയാൽ ലിങ്ക് ചെയ്യും. ഇരുരേഖകളിലെയും പേര്, ജനനത്തീയതി, ലിംഗം എന്നിവ ഒരുപോലെയായിരിക്കണം. മൊബൈലിൽ വരുന്ന ഒടിപി നൽകിയാണ് നടപടിക്രമം പൂർത്തിയാക്കേണ്ടത്.

പാൻ- ആധാർ ലിങ്കിങ് സ്റ്റാറ്റസ് അറിയാം

www.incometax.gov.inൽ പ്രവേശിച്ച് ഹോംപേജിലെ 'Quick Links' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക

തുടർന്ന് ആധാർ സ്റ്റാറ്റസ് ലിങ്കിൽ ക്ലിക്ക് ചെയ്ത് പാൻ, ആധാർ നമ്പർ നൽകിയാൽ ആധാറുമായി പാൻ ലിങ്ക് ചെയ്‌തോ എന്ന് അറിയാൻ സാധിക്കും

ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ പാൻ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ല എന്ന് തെളിഞ്ഞുവരും.

Quick Links ന് കീഴിലുള്ള ലിങ്ക് ആധാറിൽ ക്ലിക്ക് ചെയ്ത് ആധാറുമായി പാനിനെ ബന്ധിപ്പിക്കാനും ക്രമീകരണം ഒരുക്കിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

1.9 കോടി രൂപയുടെ സ്കോളർഷിപ്പ്; കുസാറ്റ് പൂർവവിദ്യാർഥിക്ക് ഓസ്‌ട്രേലിയയിൽ പിഎച്ച്‌ഡി നേടാൻ അവസരം

വി ഡി സതീശന്‍ എന്തിന് എന്‍ഡിഎ നേതാക്കളെ കണ്ടു?, ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ എന്തിന് പോയി?; മംഗലാപുരം യാത്ര വിവാദത്തില്‍

'രാജ്യത്ത് വൈദ്യുതി പ്രതിസന്ധിയില്ല'; വ്യാജ പ്രചാരണങ്ങൾ തള്ളി കേന്ദ്ര സർക്കാർ

മുണ്ടത്തിക്കോട് ദുരന്തം: അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ; ധനസഹായം പ്രഖ്യാപിച്ച് തിരുവമ്പാടി ദേവസ്വം

SCROLL FOR NEXT