പേടിഎം  പ്രതീകാത്മ ചിത്രം
Business

പിന്‍ വേണ്ട, ഇടപാടുകള്‍ കൂടുതല്‍ സുരക്ഷിതം; പുത്തന്‍ ഫീച്ചറുകളുമായി പേടിഎം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇടപാടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ പുതിയ ഫീച്ചറുമായി പേടിഎം. യുപിഐ പേയ്മെന്റുകള്‍ അപ്രൂവ് ചെയ്യുന്നതിന് ഉപയോക്താക്കള്‍ക്ക് ഫിംഗര്‍പ്രിന്റ് അല്ലെങ്കില്‍ ഫേസ് ഐഡി ഉപയോഗിക്കാന്‍ അനുവദിക്കുന്നതാണ് ഫീച്ചര്‍. ഇനി ഓരോ ഇടപാടിനും ഉപയോക്താക്കള്‍ക്ക് പിന്‍ ടൈപ്പ് ചെയ്യേണ്ട ആവശ്യമില്ല. വേഗത്തില്‍ ടാപ്പ് ചെയ്യുകയോ അല്ലെങ്കില്‍ ഫേസ് ഡിറ്റക്ഷന്‍ ഉപയോഗിച്ചും ഇടപാടുകള്‍ പൂര്‍ത്തിയാക്കാം.

ഏപ്രില്‍ 1 മുതല്‍ റിസര്‍വ് ബാങ്ക് പുതിയ ടു-ഫാക്ടര്‍ ഓതന്റിക്കേഷന്‍ നിയമങ്ങള്‍ നടപ്പിലാക്കാന്‍ തുടങ്ങിയതിന് പിന്നാലെയാണ് പേയ്മെന്റുകള്‍ സുഗമവും കൂടുതല്‍ സുരക്ഷിതവുമാക്കുന്നതിനായി പേടിഎം ഈ അപ്ഡേറ്റ് പുറത്തിറക്കിയത്. യുപിഐ പേയ്മെന്റുകള്‍ക്കായുള്ള പേടിഎംന്റെ ബയോമെട്രിക് ഓതന്റിക്കേഷന്‍ ഫീച്ചര്‍ ആന്‍ഡ്രോയിഡ്, ഐഒഎസ് ഡിവൈസുകളില്‍ സപ്പോര്‍ട്ട് ചെയ്യും.

ഫീച്ചര്‍ സുരക്ഷിതമാണ്, ഉപയോക്താക്കളുടെ ബയോമെട്രിക് ഡാറ്റ നിങ്ങളുടെ ഡിവൈസില്‍ തന്നെ തുടരും. അത് അപ്ലോഡ് ചെയ്യുകയോ ബാങ്കുകളുമായി പങ്കിടുകയോ ചെയ്യുന്നില്ല, അധിക സുരക്ഷയ്ക്കായി, നാഷണല്‍ പേയ്മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഓരോ ബയോമെട്രിക് യുപിഐ ഇടപാടിനും 5,000 രൂപ പരിധി നിശ്ചയിച്ചിട്ടുണ്ട്.

എന്നാല്‍ യുപിഐ പിന്‍ ഉപയോഗിച്ച് പേമെന്റുകള്‍ നടത്തുന്നവര്‍ക്ക് അങ്ങനെയും ഇടപാടുകള്‍ നടത്താം. പേടിഎമ്മില്‍ ഇപ്പോള്‍ കാര്‍ഡ്ലെസ് എടിഎം പിന്‍വലിക്കലുകളും ഉണ്ട്. ഡെബിറ്റ് കാര്‍ഡ് ആവശ്യമില്ലാതെ തന്നെ ഇടപാടുകള്‍ നടത്താം. ഒറ്റത്തണവണയായി പിന്‍വലിക്കുന്ന തുകയ്ക്ക് പരിധികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.ഓരോ കാര്‍ഡ്ലെസ് പിന്‍വലിക്കലും 10,000 രൂപയായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഉപയോക്താക്കള്‍ ആദ്യം അവരുടെ ബാങ്ക് അക്കൗണ്ട് പേടിപം യുപിഐയുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. നിങ്ങളുടെ കാര്‍ഡ് മറന്നു പോയാലോ അല്ലെങ്കില്‍ പെട്ടെന്ന് പണം ആവശ്യമായി വന്നാലോ പണം ലഭിക്കുന്നത് ഈ സവിശേഷത കൂടുതല്‍ എളുപ്പമാക്കും.

Paytm introduces Biometric UPI Payments, enables Cardless ATM withdrawals in India

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വര്‍ഗീയതക്ക് വളം വെക്കുന്ന പ്രസ്താവന; പാര്‍ട്ടി നേതാക്കളെ വിഭജിക്കാന്‍ അനുവദിക്കില്ല'; വെള്ളാപ്പള്ളിക്കെതിരെ സിപിഎം

Today's Rashi Phalam August 23 | പരീക്ഷാ ഫലവുമായി ബന്ധപ്പെട്ട പ്രതീക്ഷകൾ സഫലമാകും

സെറീന വില്ല്യംസ്- കാർലോസ് അൽക്കരാസ്... 'ബ്ലോക്ക്ബസ്റ്റർ' മിക്സഡ‍് ഡബിൾസ് ടീം!

'80കളിലെ മോഹന്‍ലാല്‍ ഒരു പാഠപുസ്തകം തന്നെ; പലയിടത്തും നിവിന്‍ കരയാതെ കരയുന്നുണ്ട്; മമിതയ്ക്ക് ഉര്‍വശിയുടെ സ്വാഭാവികത'

ഞായറാഴ്ചയും നബിദിനത്തിലും അവധിയില്ല; റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കും