പേടിഎം ഫയൽ
Business

പേടിഎം പേയ്മെന്റ് ബാങ്കിന്റെ ലൈസന്‍സ് റദ്ദാക്കി ആര്‍ബിഐ

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: പേടിഎം പേയ്മെന്റ് ബാങ്ക് ലിമിറ്റഡിന്റെ ബാങ്കിങ് ലൈസന്‍സ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ) റദ്ദാക്കി. ബാങ്കിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ഉടനടി നിര്‍ത്തലാക്കാനാണ് ആര്‍ബിഐ ഉത്തരവ്. ബാങ്ക് പ്രവര്‍ത്തനം അവസാനിപ്പിക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്കും മറ്റുമുള്ള ബാധ്യതകള്‍ തീര്‍ക്കാന്‍ ആവശ്യമായ ഫണ്ട് പേടിഎം പേയ്മെന്റ് ബാങ്കിന്റെ പക്കലുണ്ടെന്നും ആര്‍ബിഐ വ്യക്തമാക്കി.

ബാങ്കിന്റെ പ്രവര്‍ത്തനരീതി നിക്ഷേപകരുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. പേടിഎം പേയ്മെന്റ് ബാങ്കിനെതിരെ ദീര്‍ഘകാലമായി നടന്നുവന്ന നിയന്ത്രണ നടപടികളുടെ അവസാന ഘട്ടമായാണ് ലൈസന്‍സ് റദ്ദാക്കല്‍. നേരത്തേ പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നതിനും നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിനും ആര്‍ബിഐ ബാങ്കിനു വിലക്കേര്‍പ്പെടുത്തിയിരുന്നു.

നിബന്ധനകള്‍ പാലിക്കുന്നതില്‍ ബാങ്ക് പരാജയപ്പെട്ടതായും ആര്‍ബിഐ കണ്ടെത്തിയിട്ടുണ്ട്. ബാങ്കിന്റെ ഗവേണന്‍സ്, കംപ്ലയന്‍സ് എന്നിവയില്‍ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും മാറ്റങ്ങളുണ്ടാകാത്തതാണ് ലൈസന്‍സ് റദ്ദാക്കിയത്. ബാങ്കിന്റെ പക്കല്‍ നിക്ഷേപകര്‍ക്ക് നല്‍കാനുള്ള തുക ലഭ്യമാണെന്ന് ആര്‍ബിഐ അറിയിച്ചു. നിലവില്‍ ബാങ്കില്‍ പണമുള്ളവര്‍ക്ക് അത് തിരികെ ലഭിക്കുമെന്ന് ആര്‍ബിഐ ഉറപ്പുനല്‍കുന്നുണ്ടെങ്കിലും, പേടിഎം പേയ്മെന്റ് ബാങ്ക് അക്കൗണ്ടുകള്‍ വഴിയുള്ള പുതിയ ബാങ്കിങ് സേവനങ്ങള്‍ ഇതോടെ പൂര്‍ണ്ണമായും നിലയ്ക്കും. പേടിഎം വാലറ്റുകളെയും മറ്റ് സേവനങ്ങളെയും ഇത് എങ്ങനെ ബാധിക്കുമെന്ന് കമ്പനി വരും ദിവസങ്ങളില്‍ വ്യക്തമാക്കും.

Paytm Payment Bank license has been cancelled by the Reserve Bank of India

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാമ്പു കടിയേറ്റാല്‍ 108ല്‍ വിളിക്കുക; ആന്റിവെനം ഉള്ള ആശുപത്രിയില്‍ ആംബുലന്‍സിലെത്താം; വീണാ ജോര്‍ജ്‌

ബാങ്ക് എഫ്ഡിയേക്കാള്‍ മെച്ചം; പോസ്റ്റ് ഓഫീസിലെ നിക്ഷേപങ്ങള്‍ സുരക്ഷിതം, സേവിങ്‌സ് സ്‌കീമുകളറിയാം

മദ്യലഹരിയില്‍ പട്ടാപ്പകല്‍ മോഷ്ടിക്കാന്‍ കയറിയത് എസ്‌ഐയുടെ വീട്ടില്‍; പ്രതികളില്‍ ഒരാള്‍ പിടിയില്‍

'സിസിടിവി ഹാര്‍ഡ് ഡിസ്‌ക് മാറ്റണം'; തലശേരി, കൂത്തുപറമ്പ് സ്ഥാനാര്‍ഥികളെ സ്‌ട്രോങ് റൂമിലേക്ക് വിളിപ്പിച്ച് റിട്ടേണിങ് ഓഫീസര്‍

തൃശൂര്‍ പൂരം: ഘടക പൂരങ്ങളുടെ സമയക്രമം അറിയാം

SCROLL FOR NEXT