Paytm Payments Bank Closure Begins as Delhi High Court Approves Liquidation 
Business

പേടിഎം ബാങ്ക് അടച്ചു പൂട്ടുന്നു, ഹൈക്കോടതി അനുമതി; മേൽനോട്ടത്തിന് മലയാളിയെ നിയോഗിച്ച് ആർ ബി ഐ

പേടിഎം ബാങ്കിന്റെ പ്രവര്‍ത്തനരീതി നിക്ഷേപകരുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഏപ്രിൽ 24ന് ബാങ്കിങ് ലൈസൻസ് ആർ ബി ഐ റദ്ദാക്കിയിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

മുംബൈ: പേടിഎം പേയ്‌മെന്റ്സ് ബാങ്ക് (Paytm Payments Bank) അടച്ചുപൂട്ടുന്നതിനുള്ള നടപടികൾക്ക് ഡൽഹി ഹൈക്കോടതി അനുമതി നൽകി. ഇതോടെ ബാങ്ക് അടച്ചുപൂട്ടുന്നതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളിലേക്ക് കടന്നതായും ഇതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ മുൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) ഉദ്യോഗസ്ഥനും മലയാളിയുമായ ഗിരികുമാർ എം. നായരെ നിയോഗിച്ചതായും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) അറിയിച്ചു.

പേടിഎം ബാങ്കിന്റെ പ്രവര്‍ത്തനരീതി നിക്ഷേപകരുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഏപ്രിൽ 24ന് ബാങ്കിങ് ലൈസൻസ് ആർ ബി ഐ റദ്ദാക്കിയിരുന്നു. തുടർന്ന് ബാങ്ക് അടച്ചുപൂട്ടുന്നതിനുള്ള നിയമനടപടികൾ ആരംഭിക്കണമെന്നാവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയെ ആർ ബി ഐ സമീപിച്ചു. ഇതിനാണ് ഇപ്പോൾ ഡൽഹി ഹൈക്കോടതി അനുമതി നൽകിയിരിക്കുന്നത്.

നേരത്തേ പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നതിനും നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിനും ആര്‍ബിഐ ബാങ്കിനു വിലക്കേര്‍പ്പെടുത്തിയിരുന്നു. നിബന്ധനകള്‍ പാലിക്കുന്നതില്‍ ബാങ്ക് പരാജയപ്പെട്ടതായും ആര്‍ബിഐ കണ്ടെത്തിയിട്ടുണ്ട്. ബാങ്കിന്റെ ഗവേണന്‍സ്, കംപ്ലയന്‍സ് എന്നിവയില്‍ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും മാറ്റങ്ങളുണ്ടാകാത്തതാണ് ലൈസന്‍സ് റദ്ദാക്കിയത്. ബാങ്കിന്റെ പക്കല്‍ നിക്ഷേപകര്‍ക്ക് നല്‍കാനുള്ള തുക ലഭ്യമാണെന്നും ആര്‍ബിഐ വ്യക്തമാക്കിയിരുന്നു.

Paytm Payments Bank Closure Begins as Delhi High Court Approves Liquidation.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച : 13 പേരെ പ്രതിയാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

ആലുവയില്‍ നിന്നും നാലു ദിവസം മുമ്പ് കാണാതായി; 12 കാരിയെ പൂനെയില്‍ കണ്ടെത്തി

റോബര്‍ട്ടോ മാന്‍ചീനി ഇറ്റാലിയന്‍ ടീം പരിശീലകന്‍; ക്ലൗഡിയോ റാനിയേരി ടെക്‌നിക്കല്‍ ഡയറക്ടര്‍

ഓണം ഉഷാറാക്കാം... ബം​ഗളൂരുവിൽ നിന്ന് കോട്ടയത്തേക്ക് ഇരട്ട സർവീസുമായി റെയിൽവെ

നടൻ സുനിൽ ആനന്ദ് അന്തരിച്ചു