ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ സബ് ബ്രാന്‍ഡായ പോക്കോയുടെ പുതിയ ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. സെഗ്മെന്റിലെ എറ്റവും ശേഷിയുള്ള ബാറ്ററിയുമായി പോക്കോ എഫ്7 ആണ് കമ്പനി പുറത്തിറക്കിയത്.
സ്‌നാപ്ഡ്രാഗണ്‍ 8എസ് ജെന്‍ 4 ചിപ്‌സെറ്റ്, 7550 എംഎഎച്ച് ബാറ്ററി ശേഷിയുള്ള ഇന്ത്യയിലെ ഏറ്റവും മെലിഞ്ഞ ഫോണ്‍, 7.99 മില്ലി മീറ്റര്‍ കനത്തില്‍ ഒതുങ്ങിയ രൂപം, 90 വാട്ട് ടര്‍ബോ ചാര്‍ജിങ്ങും 22.5 വാട്ട് റിവേഴ്‌സ് ചാര്‍ജിങ്ങും എന്നിവയാണ് ഫോണിന്റെ പ്രധാന ഫീച്ചറുകള്‍. ആധുനികമായ രൂപകല്‍പ്പന, ഉയര്‍ന്ന പ്രകടന ശേഷി, ഉയര്‍ന്ന ശേഷിയുള്ള ബാറ്ററി സെറ്റപ്പ് എന്നിവ ഉള്‍പ്പടെ പുത്തന്‍ സാങ്കേതികവിദ്യകള്‍ അനുഭവിച്ചറിയാന്‍ ഇഷ്ടമുള്ളവര്‍ക്കും ദീര്‍ഘ യാത്രകള്‍ ചെയ്യുന്നവര്‍ക്കും വേണ്ടി എറെ ഫീച്ചറുകള്‍ ഫോണ്‍ വാഗ്ദാനം ചെയ്യുന്നതായി കമ്പനി അവകാശപ്പെടുന്നു.
7550 എംഎഎച്ച് ബാറ്ററിയാണ് പോക്കോ എഫ് 7ന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. 90 വാട്ട് ടര്‍ബോ ചാര്‍ജറും 22.5 വാട്ട് റിവേഴ്‌സ് ചാര്‍ജിങ് സൗകര്യവും ഫോണിലുണ്ട്. ഉപയോക്താക്കള്‍ക്ക് ദിവസം മുഴുവനും ചാര്‍ജ് തീര്‍ന്നു പോകാതെ ഫോണ്‍ ഉപയോഗിക്കാന്‍ സാധിക്കും. 7.99 എംഎം മാത്രമാണ് ബോഡിയുടെ കനം.
സവിശേഷതകള്‍
സ്‌നാപ്ഡ്രാഗണ്‍ 8 എസ് ജെന്‍ 4 ചിപ്‌സെറ്റ്, എല്‍പിഡിഡിആര്‍5എക്‌സ് മെമ്മറി, യുഎഫ്എസ് 4 സ്റ്റോറേജ്, 24 ജിബി (12 ജിബി + 12 ജിബി) ടര്‍ബോ റാം എന്നിവയാണ് ഫോണിന്റെ പ്രധാനപ്പെട്ട സവിശേഷതകള്‍. താപനില ക്രമീകരിച്ച് നിര്‍ത്തുന്ന എറ്റവും പുതിയ ഐസ് ലൂപ്പ് കൂളിങ് സിസ്റ്റം ഫോണിന്റെ മറ്റൊരു പ്രത്യേകതയാണ്. 6.83 ഇഞ്ച് 1.5കെ അമോലെഡ് ഡിസ്പ്ലെയും 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും സഹിതമെത്തുന്ന പോക്കോ എഫ്7 ഗെയിമിങ്ങിനും കണ്ടന്റ് സ്ട്രീമിങ്ങിനും അനുയോജ്യമായ സെഗ്മെന്റിലെ ഏറ്റവും വലിപ്പമേറിയ ഡിസ്‌പ്ലേയാണ് ഫോണില്‍ ഉള്ളത്.
തടസ്സം നേരിടാത്ത പ്രകടനം, ബോള്‍ഡ് ഡിസൈന്‍, ഡ്യൂറബിലിറ്റി, തെളിച്ചമാര്‍ന്ന വിഷ്വലുകള്‍ എന്നിവയെല്ലാം ആകര്‍ഷകവും താങ്ങാനാവുന്നതുമായ വിലക്ക് ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫോണ്‍ അവതരിപ്പിച്ചതെന്ന് പോക്കോ ഇന്ത്യയുടെ പ്രൊഡക്റ്റ് മാനേജര്‍ സച്ചിന്‍ ദേവ് പറഞ്ഞു,
കാമറ വിഭാഗം
50 എംപി പ്രൈമറി സെന്‍സര്‍ (സോണി ഐഎംഎക്‌സ് 882 കാമറ), 20 എംപി ഫ്രണ്ട് കാമറ (ഒഐഎസ് + 20 എംപി), ഉയര്‍ന്ന നിലവാരത്തില്‍ ചിത്രങ്ങള്‍ ജീവസുറ്റതാകുന്ന അള്‍ട്രാ സ്‌നാപ്പ്‌ഷോട്ട് മോഡടക്കമുള്ള ഫ്‌ലാഗ്ഷിപ്പ് കാമറ സജ്ജീകരണം എന്നിവയാണ് കാമറ വിഭാഗത്തില്‍ വരുന്നത്.
ലഭ്യതയും ലോഞ്ച് ഓഫറുകളും
പോക്കോ എഫ് 7 ജൂലൈ 1 മുതല്‍ ഫ്‌ലിപ്പ്കാര്‍ട്ടില്‍ മാത്രമായി വില്‍പ്പനയ്‌ക്കെത്തും. 12+256 ജിബി വേരിയന്റിന് 29,999 രൂപയും 12+512 ജിബി വേരിയന്റിന് 31,999 രൂപയുമാണ് വില (ഇന്‍ട്രൊഡക്ടറി പ്രൈസ്). ഫസ്റ്റ് സെയില്‍ ഡേ ഓഫറിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് എച്ച്ഡിഎഫ്‌സി, എസ്ബിഐ, ഐസിഐസിഐ ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിച്ച് 2,000 രൂപ ബാങ്ക് കിഴിവും 2,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ലഭിക്കും. കൂടാതെ, 1 വര്‍ഷത്തേക്ക് 10,000 രൂപ വിലമതിക്കുന്ന സൗജന്യ സ്‌ക്രീന്‍ ഡാമേജ് പ്രൊട്ടക്ഷനും ഒരു വര്‍ഷ എക്സ്സ്‌റ്റെന്‍ഡെഡ് വാറണ്ടിയും പോക്കോ വാഗ്ദാനം ചെയ്യുന്നു. മൊത്തം അങ്ങനെ 2 വര്‍ഷം വാറന്റി കവറേജും ലഭിക്കുന്നുണ്ട്. ജൂലൈ 1 ന് ഫോണ്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് മാത്രമായി ലഭിക്കുന്ന ലോഞ്ച് ഡേ ആനുകൂല്യങ്ങളാണ് ഇവ.
POCO F7 5G Launched in India
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates