SIP Investment  file
Business

കൈയില്‍ 100 രൂപ ഉണ്ടോ?, 15 വര്‍ഷം കൊണ്ട് ലക്ഷങ്ങള്‍ സമ്പാദിക്കാം; അറിയാം എസ്‌ഐപി 'മാജിക്'

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് അയവ് വന്നെങ്കിലും ആഗോള വിപണിയില്‍ ഇപ്പോഴും അസ്ഥിരത നിലനില്‍ക്കുന്നുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് അയവ് വന്നെങ്കിലും ആഗോള വിപണിയില്‍ ഇപ്പോഴും അസ്ഥിരത നിലനില്‍ക്കുന്നുണ്ട്. ഇത് എത്രനാള്‍ തുടരുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഈ അസ്ഥിരതയുടെ പശ്ചാത്തലത്തില്‍ ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നത് റിസ്‌ക് ആകുമോ എന്നാണ് ആദ്യമായി നിക്ഷേപിക്കാന്‍ പോകുന്നവരുടെ മനസിലേക്ക് ഓടിയെത്തുന്ന ചോദ്യം. നിലവിലെ സാഹചര്യത്തില്‍ ദീര്‍ഘകാലം ലക്ഷ്യമിട്ട് എസ്‌ഐപി വഴി മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നതില്‍ തെറ്റില്ലെന്നാണ് ഒരു വിഭാഗം വിപണി വിദഗ്ധര്‍ പറയുന്നത്. അപ്പോഴും കണ്‍ഫ്യൂഷന്‍ തുടരുകയാണ്.

നിക്ഷേപകരെ വ്യത്യസ്ത സമയങ്ങളില്‍ നിക്ഷേപിക്കാന്‍ അനുവദിക്കുന്നതിനാല്‍ വിപണിയിലെ ചാഞ്ചാട്ടം കൈകാര്യം ചെയ്യുന്നതില്‍ എസ്‌ഐപികള്‍ മുന്നിട്ടുനില്‍ക്കുന്നു. അതുവഴി റിസ്‌ക് വൈവിധ്യവല്‍ക്കരണത്തിനുള്ള സാധ്യതയുമുണ്ട്. അസ്ഥിരമായ മാര്‍ക്കറ്റ് ഘട്ടങ്ങളില്‍ ഈ സമീപനം നല്ലതാണെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. അസ്ഥിരത നിലനില്‍ക്കുന്ന സമയങ്ങളില്‍ നിക്ഷേപകര്‍ അവരുടെ എസ്‌ഐപി തുക ഉയര്‍ത്തുന്നതും ഭാവിയില്‍ ഗുണം ചെയ്യുമെന്നും ഒരു വിഭാഗം വിപണി വിദഗ്ധര്‍ വാദിക്കുന്നുണ്ട്. കയറ്റിറക്കങ്ങളില്‍ ആവറേജ് ചെയ്യുന്നത് കൊണ്ട് വലിയ റിസ്‌ക് വരുന്നില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. അച്ചടക്കം പാലിക്കാനും വിപണിയിലെ ഉയര്‍ച്ച താഴ്ചകളില്‍ ആവേശകരമായ എക്‌സിറ്റുകള്‍ തടയാനും എസ്‌ഐപികള്‍ സഹായിക്കുന്നുണ്ട്. എസ്ഐപി നിക്ഷേപം ഗ്യാരണ്ടീഡ് റിട്ടേണ്‍ സ്‌കീം അല്ല. നഷ്ടസാധ്യത ഉള്ള കാര്യവും നിക്ഷേപകര്‍ ഓര്‍ക്കണമെന്നും വിപണി വിദഗ്ധര്‍ പറഞ്ഞു. വിപണിയുടെ ഏറ്റക്കുറച്ചിലുകളും എസ്ഐപി നിക്ഷേപത്തെ സ്വാധീനിക്കും.

ഉദാഹരണമായി പ്രതിദിനം നൂറ് രൂപ വീതം (അതായത് മാസം 3000 രൂപ) എസ്‌ഐപിയില്‍ നിക്ഷേപിക്കുകയാണെങ്കില്‍ 15 വര്‍ഷം കൊണ്ട് 5,40,000 രൂപയാണ് നിക്ഷേപമായി വരിക. ഇതില്‍ നിന്നുള്ള പലിശവരുമാനം(മൂലധന നേട്ടം) 8,87,794 രൂപയായിരിക്കും. അതായത് 15 വര്‍ഷം കൊണ്ട് അടച്ച തുകയും മൂലധന നേട്ടവും കൂടി ചേരുമ്പോള്‍ ഏകദേശം 14,27,794 രൂപയാണ് കൈയില്‍ കിട്ടുക. വര്‍ഷംതോറും ശരാശരി 12 ശതമാനം റിട്ടേണ്‍ ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് ഈ കണക്ക്. മ്യൂച്ചല്‍ ഫണ്ട് നിക്ഷേപത്തിലും റിസ്‌ക് ഉള്ളതിനാല്‍ ചിലപ്പോള്‍ കിട്ടുന്ന തുകയില്‍ മാറ്റം വരാം. എന്നാല്‍ ദീര്‍ഘകാല ലക്ഷ്യമിട്ട് നിക്ഷേപം നടത്തുകയാണെങ്കില്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Power of Rs 100/day Savings: How much corpus can you generate by investing in SIP for 15 years?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയോധ്യയിലെ കോടികളുടെ കൊള്ള: പ്രധാനമന്ത്രി റിപ്പോര്‍ട്ട് തേടി, ട്രസ്റ്റിന്റെ അധികാരങ്ങള്‍ മരവിപ്പിച്ചു, ക്ഷേത്രത്തിന്റെ ചുമതല കലക്ടര്‍ ഏറ്റെടുത്തു

'14 വര്‍ഷം അവള്‍ ഒന്നുമില്ലാതെ വീട്ടിലിരുന്നു, 'സൂപ്പര്‍ സ്റ്റാര്‍' വിളി മഞ്ജുവിന് ഇഷ്ടമല്ല'; കൂട്ടുകാരിയെക്കുറിച്ച് സംയുക്ത വര്‍മ

ഇന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കില്ലേ? പരിശീലകൻ മൗനത്തിൽ!

കൊച്ചിൻ പോർട്ടിൽ അവസരം, മറൈൻ ക്രൂ ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത

അഞ്ചു കോടി രൂപ കൊണ്ട് റിട്ടയര്‍മെന്റ് ജീവിതം അടിച്ചു പൊളിക്കാന്‍ കഴിയുമോ?, ഭാവിയില്‍ ഇത് പോരെന്ന് വിദഗ്ധര്‍; അറിയാം കാരണങ്ങള്‍