പ്രതീകാത്മക ചിത്രം 
Business

മുതിര്‍ന്ന പൗരന്മാര്‍ക്ക് നിക്ഷേപത്തിന് 7.25 ശതമാനം പലിശ; ആകര്‍ഷകമായ പ്രഖ്യാപനവുമായി യെസ് ബാങ്ക്

മുതിര്‍ന്ന പൗരന്മാരെ ലക്ഷ്യമിട്ട് സ്ഥിരം നിക്ഷേപത്തിന് ആകര്‍ഷകമായ പലിശനിരക്ക് പ്രഖ്യാപിച്ചിരിക്കുകയാണ് പ്രമുഖ സ്വകാര്യ ബാങ്കായ യെസ് ബാങ്ക്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പണപ്പെരുപ്പനിരക്ക് റെക്കോര്‍ഡ് ഉയരത്തില്‍ നില്‍ക്കുന്ന പശ്ചാത്തലത്തില്‍ വിലക്കയറ്റം നിയന്ത്രിക്കാന്‍ അടുത്തിടെ രണ്ടുതവണയായാണ് റിസര്‍വ് ബാങ്ക് പലിശനിരക്ക് ഉയര്‍ത്തിയത്. ഇതിന്റെ ചുവടുപിടിച്ച് ഒട്ടുമിക്ക ബാങ്കുകളും വായ്പാനിരക്ക് ഉയര്‍ത്തി. സമാന്തരമായി നിക്ഷേപ പലിശനിരക്കും വര്‍ധിപ്പിക്കാന്‍ ബാങ്കുകള്‍ തീരുമാനിച്ചത് ഒരുപാട് പേര്‍ക്ക് ആശ്വാസമായി. ബാങ്കിലെ നിക്ഷേപത്തിന് ലഭിക്കുന്ന പലിശ കൊണ്ട് ജീവിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്കാണ് ഇത് ഏറ്റവുമധികം പ്രയോജനകരമായത്.

മുതിര്‍ന്ന പൗരന്മാരെ ലക്ഷ്യമിട്ട് സ്ഥിരം നിക്ഷേപത്തിന് ആകര്‍ഷകമായ പലിശനിരക്ക് പ്രഖ്യാപിച്ചിരിക്കുകയാണ് പ്രമുഖ സ്വകാര്യ ബാങ്കായ യെസ് ബാങ്ക്. മൂന്ന് വര്‍ഷം മുതല്‍ പത്തുവര്‍ഷം വരെ കാലാവധിയുള്ള സ്ഥിരം നിക്ഷേപം തെരഞ്ഞെടുക്കുന്നവര്‍ക്ക് 7.25 ശതമാനം പലിശ നല്‍കുമെന്ന പ്രഖ്യാപനമാണ് ഇതില്‍ ഏറ്റവും ആകര്‍ഷണം നല്‍കുന്നത്.

18 മാസം മുതല്‍ മൂന്ന് വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് ഏഴു ശതമാനമാണ് പലിശനിരക്ക്. ഒരുവര്‍ഷം മുതല്‍ 18 മാസം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 6.50 ശതമാനം പലിശയാണ് ബാങ്ക് നല്‍കുക. എന്നാല്‍ കുറഞ്ഞ നിക്ഷേപം പതിനായിരം രൂപ ആയിരിക്കണമെന്ന വ്യവസ്ഥയും ബാങ്ക് മുന്നോട്ടുവെയ്ക്കുന്നുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

ട്രംപിന്റേത് പ്രവചനാതീതമായ പെരുമാറ്റം; സമാധാന ചര്‍ച്ചകളില്‍ മനശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി ഇറാന്‍; പ്രകടമായ മാറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട്

കീം 2026: അപേക്ഷ നൽകാൻ വിട്ട് പോയവർക്ക് അവസരം, ആർക്കിടെക്ചർ കോഴ്സിന് അപേക്ഷിക്കാം

SCROLL FOR NEXT