ജിമ്മി ടാറ്റയും രത്തൻ ടാറ്റയും/ ചിത്രം: ഇൻസ്റ്റ​ഗ്രാം 
Business

രണ്ടുമുറി ഫ്ളാറ്റിൽ ജീവിതം, മൊബൈൽ ഫോൺ പോലുമില്ല; ഇതാണ് രത്തൻ ടാറ്റയുടെ സഹോദരൻ ജിമ്മി ടാറ്റ

മുംബൈയിലെ രണ്ടു മുറിയും അടുക്കളയുമടങ്ങുന്ന ഫ്ലാറ്റിൽ സ്വന്തമായി ഒരു മൊബൈൽ ഫോൺ പോലുമില്ലാതെയാണ് 82കാരനായ ജിമ്മിയുടെ താമസം

സമകാലിക മലയാളം ഡെസ്ക്

ടാറ്റ സൺസ് ചെയർമാൻ രത്തൻ ടാറ്റ കഴിഞ്ഞദിവസം ഇൻസ്റ്റ​ഗ്രാമിൽ ഒരു ചിത്രം പങ്കുവച്ചു. ഇളയ സഹോദരൻ ജിമ്മി ടാറ്റയുമൊത്തുള്ള ഒരു ഫോട്ടോയായിരുന്നു അത്. 1945ൽ പകർത്തിയ ഈ ചിത്രം പങ്കുവച്ച് "അത് സന്തോഷകരമായ ദിനങ്ങളായിരുന്നു" എന്നാണ് അദ്ദേഹം കുറിച്ചത്. ഈ ചിത്രം ശ്രദ്ധനേടിയതോടെ ജിമ്മിയും വാർത്തകളിൽ നിറഞ്ഞു.

മുംബൈയിലെ ഒരു കൊച്ചു ഫ്ളാറ്റിൽ സ്വന്തമായി ഒരു മൊബൈൽ ഫോൺ പോലുമില്ലാതെയാണ് 82കാരനായ ജിമ്മിയുടെ താമസം. രണ്ടു മുറിയും അടുക്കളയുമടങ്ങുന്ന ഫ്ലാറ്റിൽ താമസിക്കുന്ന ജിമ്മി വളരെ അപൂർവമായി മാത്രമേ പുറത്തിറങ്ങാറുള്ളു. സന്ദർശകരെയും പ്രോൽസാഹിപ്പിക്കാറില്ല. വളരെ മികച്ച ഒകു സ്ക്വാഷ് കളിക്കാരനായ അദ്ദേഹത്തെക്കുറിച്ചുള്ള വ്യവസായി ഹർഷ് ഗോയങ്ക നേരത്തെ ഓർമകൾ പങ്കുവെച്ചിരുന്നു.

ബിസിനസിൽ അത്ര തന്നെ താൽപ്പര്യമില്ല ജിമ്മിക്ക്. എങ്കിലും ടാറ്റ സൺസ്, ടിസിഎസ്, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ സ്റ്റീൽ, ടാറ്റ കെമിക്കൽസ്, ഇന്ത്യൻ ഹോട്ടൽസ്, ടാറ്റ പവർ എന്നീ കമ്പനികളുടെ ഓഹരി ഉടമയാണ് അദ്ദേഹം‌. ജിമ്മിക്കും രത്തൻ ടാറ്റക്കും ഒരു അർദ്ധസഹോദരൻ ഉണ്ട്, നോയൽ ടാറ്റ. അദ്ദേഹം ടാറ്റ ഇന്റർനാഷണലിന്റെ എംഡിയും ട്രെന്റിന്റെ ചെയർമാനുമാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

ചങ്ങരോത്ത് പഞ്ചായത്തിലെ ശുദ്ധികലശം; യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ എസ് സി/ എസ്ടി ആക്ട് പ്രകാരം കേസ്

ജപ്തി ഭീഷണി, ചാലക്കുടിയില്‍ ഗൃഹനാഥന്‍ ജീവനൊടുക്കി

ഭാരത് ടാക്‌സി നിരത്തിലേക്ക്, ജനുവരി ഒന്ന് മുതല്‍ സര്‍വീസ്

സ്കൂൾ പ്രവേശനത്തിന് പ്രായപരിധി തീരുമാനിക്കുന്ന തീയതിക്ക് മാറ്റം വരുത്തി യുഎഇ

SCROLL FOR NEXT