reserve bank of india ഫയൽ
Business

15,000 രൂപ വരെയുള്ള ആവര്‍ത്തിച്ചുള്ള ഇടപാടുകള്‍ക്ക് ഇനി ഒടിപി വേണ്ട; പുതിയ പരിഷ്‌കരണവുമായി റിസര്‍വ് ബാങ്ക്

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഡിജിറ്റല്‍ പേയ്മെന്റുകള്‍ക്കായി ഏകീകൃത ഇ-മാന്‍ഡേറ്റ് ചട്ടക്കൂട് അവതരിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഡിജിറ്റല്‍ പേയ്മെന്റുകള്‍ക്കായി ഏകീകൃത ഇ-മാന്‍ഡേറ്റ് ചട്ടക്കൂട് അവതരിപ്പിച്ചു. ഇത് ഉടനടി പ്രാബല്യത്തില്‍ വരും.

പുതിയ ചട്ടക്കൂട് അനുസരിച്ച്, 15,000 രൂപ വരെയുള്ള ആവര്‍ത്തിച്ചുള്ള ഇടപാടുകള്‍ക്ക് (recurring transactions) ഇനി മുതല്‍ ഒടിപി പോലുള്ള അധിക പരിശോധനകള്‍ ആവശ്യമില്ല.

പുതിയ അപ്‌ഡേറ്റ് അനുസരിച്ച് ഉപയോക്താക്കള്‍ക്ക് 'അഡീഷണല്‍ ഫാക്ടര്‍ ഓതന്റിക്കേഷന്‍' (AFA) ഉപയോഗിച്ച് ഒരു തവണ ഇ-മാന്‍ഡേറ്റ് രജിസ്റ്റര്‍ ചെയ്യാം. ഒരിക്കല്‍ ഇത് അംഗീകരിക്കപ്പെട്ടാല്‍ 15,000 രൂപ വരെയുള്ള ആവര്‍ത്തിച്ചുള്ള പേയ്മെന്റുകള്‍ ഒടിപി ഇല്ലാതെ തന്നെ ഓട്ടോമാറ്റിക്കായി നടക്കും. അതായത് ഇനിമുതല്‍ ഓരോ തവണയും ഒടിപി ആവശ്യമില്ല. എന്നാല്‍ ഈ പരിധിക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് ആധികാരികത ഉറപ്പാക്കുന്നതിനുള്ള പരിശോധനകള്‍ തുടരുമെന്ന് ആര്‍ബിഐ വ്യക്തമാക്കി.

മുന്‍പത്തെ എല്ലാ സര്‍ക്കുലറുകള്‍ക്കും പകരമായിട്ടാണ് ഈ പുതിയ ചട്ടക്കൂട് . ഇത് വിവിധ പേയ്മെന്റ് സംവിധാനങ്ങളിലുടനീളം ആവര്‍ത്തിച്ചുള്ള ഇടപാടുകള്‍ക്കായി ഏകീകൃത രൂപം നല്‍കുന്നു.സബ്സ്‌ക്രിപ്ഷനുകള്‍, യൂട്ടിലിറ്റി ബില്ലുകള്‍, ഇഎംഐകള്‍ (EMI) എന്നിവ പോലുള്ള ഓട്ടോ-ഡെബിറ്റ് പേയ്മെന്റുകള്‍ ഇത് ലളിതമാക്കുന്നു. അതേസമയം, ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിനായി അധിക വെരിഫിക്കേഷന്‍ നിലനിര്‍ത്തുകയും ചെയ്തിട്ടുണ്ട്.

ആഭ്യന്തര ഇടപാടുകള്‍ക്ക് പുറമെ ആവര്‍ത്തിച്ചുള്ള അന്താരാഷ്ട്ര പേയ്മെന്റുകളെയും (cross-border recurring payments) ഇതിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ആവര്‍ത്തിച്ചുള്ള ഇടപാടുകള്‍ക്കായി ഇ-മാന്‍ഡേറ്റ് സൗകര്യം ഉപയോഗിക്കുന്നതിന് ഉപഭോക്താക്കളില്‍ നിന്ന് അധിക നിരക്കുകള്‍ ഈടാക്കരുതെന്ന് ബാങ്കുകള്‍ക്ക് ആര്‍ബിഐ നിര്‍ദ്ദേശവും നല്‍കി.

ചില സാമ്പത്തിക വിഭാഗങ്ങള്‍ക്ക് ഇ ആര്‍ബിഐ ഇളവ് നല്‍കിയിട്ടുണ്ട്. ഇന്‍ഷുറന്‍സ് പ്രീമിയം, മ്യൂച്വല്‍ ഫണ്ട് നിക്ഷേപം, ക്രെഡിറ്റ് കാര്‍ഡ് ബില്‍ പേയ്മെന്റുകള്‍ എന്നിവ ഇ-മാന്‍ഡേറ്റ് വഴി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍, അധിക പരിശോധനകള്‍ (AFA) കൂടാതെ ഒരു ലക്ഷം രൂപ വരെ ഓട്ടോമാറ്റിക്കായി പേയ്മെന്റ് നടത്താം. ഇത്തരം പേയ്മെന്റുകളുടെ പ്രാധാന്യവും ഉയര്‍ന്ന തുകയും കണക്കിലെടുത്താണ് ഈ തീരുമാനം.

RBI updates e-mandate norms: No OTP needed for recurring payments up to 15,000

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമലയ്ക്ക് മുകളില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍, ദൃശ്യങ്ങള്‍ പകര്‍ത്തി; അന്വേഷണത്തിന് ഉത്തരവ്

അതെന്താ മുംബൈ ഇന്ത്യൻസിന് നിയമം ബാധകമല്ലേ? നാണംകെട്ട തോൽവിക്കൊപ്പം വിവാദവും

പാമ്പുകളിൽ വിഷമുള്ളതേത്? വീട്ടിലെടുക്കേണ്ട മുൻകരുതലുകൾ

'അന്യഭാഷ നടിയെ മേക്കപ്പിട്ട് കൊണ്ടു വരുന്നു, തമിഴ് സിനിമയില്‍ തമിഴ് നായിക വേണ്ടേ?'; മറുപടി നല്‍കി മമിത ബൈജു

വിരമിച്ചിട്ടും ഔദ്യോഗിക മുദ്ര പതിപ്പിച്ച കാറില്‍ യാത്ര: ടോമിന്‍ തച്ചങ്കരിക്കെതിരെ അന്വേഷണം, ഡിജിപി റിപ്പോര്‍ട്ട് തേടി

SCROLL FOR NEXT