റിയല്‍മി പി3 പ്രോ IMAGE CREDIT: REALME
Business

വില 13,999 രൂപ മുതല്‍, 50 മെഗാപിക്‌സല്‍ കാമറ, കരുത്തുറ്റ 6000 എംഎഎച്ച് ബാറ്ററി; രണ്ടു ഫോണുകള്‍ പുറത്തിറക്കി റിയല്‍മി

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ റിയല്‍മി ഇന്ത്യയില്‍ രണ്ടു ഫോണുകള്‍ പുറത്തിറക്കി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ റിയല്‍മി ഇന്ത്യയില്‍ രണ്ടു ഫോണുകള്‍ പുറത്തിറക്കി. മിഡ്റേഞ്ച് പി സീരീസില്‍ പി3 പ്രോ ഫൈവ്ജിയും പി3എക്സ് ഫൈവ്ജിയുമാണ് അവതരിപ്പിച്ചത്. 50 മെഗാപിക്‌സല്‍ പ്രൈമറി കാമറയും 6,000 എംഎഎച്ച് ബാറ്ററിയോടും കൂടിയാണ് ഈ ഫോണുകള്‍ വിപണിയില്‍ എത്തിയത്.

പി3 പ്രോയ്ക്ക് സ്നാപ്ഡ്രാഗണ്‍ 7എസ് ജെന്‍ 3 ചിപ്പ്സെറ്റാണ് കരുത്തുപകരുക. അതേസമയം പി3എക്സില്‍ മീഡിയാടെക് ഡൈമെന്‍സിറ്റി 6400 SoC പ്രോസസറാണ് ക്രമീകരിച്ചിരിക്കുന്നത്. രണ്ട് ഹാന്‍ഡ്സെറ്റുകളും ആന്‍ഡ്രോയിഡ് 15ലും കമ്പനിയുടെ റിയല്‍മി യുഐ 6.0 യൂസര്‍ ഇന്റര്‍ഫേസിലുമാണ് പ്രവര്‍ത്തിക്കുക.

റിയല്‍മി പി3 പ്രോയുടെ ബേസ് മോഡലിന് 23,999 രൂപയാണ് വില. 8 ജിബി റാമും 128 ജിബി സ്റ്റോറേജ് കപാസിറ്റിയുമുള്ള ഫോണിനാണ് ഈ വില. 8GB+256GB, 12GB+256GB എന്നി വേരിയന്റുകള്‍ക്ക് യഥാക്രമം 24,999 രൂപയും 26,999 രൂപയുമാണ് വില. ഫെബ്രുവരി 25 മുതല്‍ കമ്പനിയുടെ വെബ്സൈറ്റിലൂടെയും ഫ്‌ലിപ്പ്കാര്‍ട്ടിലൂടെയും ഗാലക്സി പര്‍പ്പിള്‍, നെബുല ഗ്ലോ, സാറ്റേണ്‍ ബ്രൗണ്‍ എന്നി നിറങ്ങളില്‍ ഹാന്‍ഡ്സെറ്റ് ലഭ്യമാകും.

പി3എക്സ് ഫൈവ് ജിയുടെ 6GB+128GB, 8GB+128GB വേരിയന്റുകള്‍ക്ക് യഥാക്രമം 13,999 രൂപയും 14,999 രൂപയുമാണ് വില. ഫെബ്രുവരി 28 ന് റിയല്‍മി വെബ്സൈറ്റിലൂടെയും ഫ്‌ലിപ്പ്കാര്‍ട്ടിലൂടെയും ലൂണാര്‍ സില്‍വര്‍, മിഡ്നൈറ്റ് ബ്ലൂ, സ്റ്റെല്ലാര്‍ പിങ്ക് എന്നി മൂന്ന് നിറങ്ങളില്‍ ഇത് രാജ്യത്ത് വില്‍പ്പനയ്ക്കെത്തും.

120Hz റിഫ്രഷ് റേറ്റും 450ppi പിക്‌സല്‍ ഡെന്‍സിറ്റിയുമുള്ള 6.83 ഇഞ്ച് 1.5K (1,472x2,800 പിക്‌സലുകള്‍) ക്വാഡ് കര്‍വ്ഡ് അമോലെഡ് സ്‌ക്രീനാണ് പി3 പ്രോ ഫൈവ്ജിയില്‍ സജ്ജീകരിച്ചിരിക്കുന്നത്. അതേസമയം, 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.7 ഇഞ്ച് ഫുള്‍-എച്ച്ഡി+ (1,080x2,400 പിക്‌സല്‍) എല്‍സിഡി സ്‌ക്രീന്‍ ആണ് റിയല്‍മി പി3എക്‌സിലുള്ളത്.

ഫോട്ടോകള്‍ക്കും വീഡിയോകള്‍ക്കും വേണ്ടി, പി3 പ്രോ ഫൈവ്ജിയില്‍ സോണി ഐഎംഎക്‌സ്896 സെന്‍സറും ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനുമുള്ള 50 മെഗാപിക്‌സല്‍ പ്രൈമറി കാമറയുണ്ട്. മുന്‍വശത്ത്, സോണി ഐഎംഎക്‌സ്480 സെന്‍സറുള്ള 16 മെഗാപിക്‌സല്‍ സെല്‍ഫി കാമറയും ഹാന്‍ഡ്സെറ്റിലുണ്ട്. റിയല്‍മി പി3എക്‌സില്‍ എഫ്/1.8 അപ്പേര്‍ച്ചറുള്ള 50 മെഗാപിക്‌സല്‍ പിന്‍ കാമറയും 8 മെഗാപിക്‌സല്‍ സെല്‍ഫി കാമറയും ഉണ്ട്. ഇരു ഫോണുകളും വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ് കണക്റ്റിവിറ്റി, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് എന്നിവയ്ക്കുള്ള പിന്തുണ വാഗ്ദാനം ചെയ്യുന്നു. പി3 പ്രോ, റിയല്‍മി പി3എക്‌സ് എന്നി ഹാന്‍ഡ്സെറ്റുകള്‍ക്ക് 'മിലിട്ടറി ഗ്രേഡ്' ഷോക്ക് റെസിസ്റ്റന്‍സും പൊടി, വെള്ളം എന്നിവയ്ക്കുള്ള പ്രതിരോധത്തിന് IP68+IP69 റേറ്റിങ്ങുകളുമുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT