മുകേഷ് അംബാനി ഫയൽ
Business

റിലയന്‍സിന് റെക്കോര്‍ഡ്; വിപണി മൂല്യം 21 ലക്ഷം കോടി മറികടക്കുന്ന ആദ്യ കമ്പനി

മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന് നേട്ടം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന് നേട്ടം. വിപണി മൂല്യം 21 ലക്ഷം കോടി മറികടക്കുന്ന ആദ്യ കമ്പനിയായി റിലയന്‍സ് മാറി.

ഇന്ന് ഓഹരി വിപണിയില്‍ 2.31 ശതമാനമാണ് റിലയന്‍സ് മുന്നേറിയത്. ഓഹരി ഒന്നിന് 3,131.85 രൂപ എന്ന നിലയിലാണ് ഇന്ന് റിലയന്‍സ് ക്ലോസ് ചെയ്തത്. വ്യാപാരത്തിനിടെ 3,161 വരെ മുന്നേറിയിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കമ്പനിയുടെ വിപണി മൂല്യത്തില്‍ 47,777 കോടിയുടെ വര്‍ധനയ്ക്കാണ് വിപണി സാക്ഷ്യം വഹിച്ചത്. ഇതോടെയാണ് കമ്പനിയുടെ മൊത്തം വിപണി മൂല്യം 21,18,951.20 കോടിയായി ഉയര്‍ന്നത്. സെന്‍സെക്‌സിലെ 30 കമ്പനികളില്‍ ഏറ്റവും മികച്ച പ്രകടനമാണ് റിലയന്‍സ് കാഴ്ചവെച്ചത്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിപണി മൂല്യമുള്ള കമ്പനി എന്ന സ്ഥാനം റിലയന്‍സിന്റെ പേരിലാണ്. ബിഎസ്ഇയില്‍ റെക്കോര്‍ഡ് ട്രേഡിങ് ആണ് നടന്നത്. കമ്പനിയുടെ 10.33 ലക്ഷം ഓഹരികളാണ് ട്രേഡ് ചെയ്തത്. എന്‍എസ്ഇയില്‍ ഇത് 144.77 ലക്ഷം ഓഹരികള്‍ വരും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'

കാപ്പി കുടിച്ചാൽ ഹൃദയവും 'ഹാപ്പി', പക്ഷെ അളവുണ്ട്, ഉണ്ടാക്കുന്ന രീതിയും ശ്രദ്ധിക്കണം