പ്രതീകാത്മക ചിത്രം 
Business

അണ്‍ലിമിറ്റഡ് ഫൈവ് ജി ഡേറ്റ, സോണി ലൈവും സീ ഫൈവും സൗജന്യം; മൂന്ന് പ്രീപെയ്ഡ് പ്ലാനുകളുമായി റിലയന്‍സ് ജിയോ 

പ്രമുഖ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ മൂന്ന് പ്രീ പെയ്ഡ് പ്ലാനുകള്‍ അവതരിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ മൂന്ന് പ്രീ പെയ്ഡ് പ്ലാനുകള്‍ അവതരിപ്പിച്ചു. ഒരു വര്‍ഷം കാലാവധിയുള്ള പ്ലാനുകളാണ് കൊണ്ടുവന്നത്. പരിധിയില്ലാത്ത ഫൈവി ജി ഡേറ്റ, സൗജന്യ ഒടിടി സബ്‌സ്‌ക്രിപ്ഷന്‍ എന്നിവയാണ് ഈ പ്ലാനുകളുടെ പ്രത്യേകത.

3662, 3226, 3225 രൂപയുടെ പ്ലാനുകളാണ് ഇവ. 3662 രൂപ പ്ലാനില്‍ പരിധിയില്ലാത്ത ഫൈവ് ജി ഡേറ്റയാണ് പ്രത്യേകത. പ്രതിദിനം 2.5 ജിബി ഫോര്‍ജി ഡേറ്റ, നൂറ് സൗജന്യ എസ്എംഎസ്, പരിധിയില്ലാത്ത വിളി എന്നിവയാണ് മറ്റു ഓഫറുകള്‍. ഫോര്‍ ജി നെറ്റ് വര്‍ക്കില്‍ അനുവദിച്ച ഡേറ്റ ക്വാട്ട കഴിഞ്ഞാല്‍ സ്പീഡ് 64കെബിപിഎസ് ആയി കുറയും.ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ്, സോണി ലൈവ്, സീ ഫൈവ് എന്നിവയും പ്ലാനില്‍ ഉള്‍പ്പെടുന്നു. 

3226 പ്ലാനില്‍ ഫൈവ് ജി ഡേറ്റയ്‌ക്കൊപ്പം പ്രതിദിനം രണ്ടു ജിബി വരെ ഫോര്‍ ജി ഡേറ്റയും ലഭിക്കും. പ്രതിദിനം നൂറ് സൗജന്യ എസ്എംഎസ്, പരിധിയില്ലാത്ത വിളി എന്നിവയും ഈ പ്ലാനിന്റെ മറ്റു പ്രത്യേകതകളാണ്. ജിയോ ടിവി, സോണി ലൈവ്, ജിയോ സിനിമ, ജിയോ ക്ലൗണ്ട് എന്നിവ സൗജന്യമായി ഉപയോഗിക്കാനും സാധിക്കും.

3225 പ്ലാനില്‍ 3226 പ്ലാനില്‍ നിന്ന് ഒരു വ്യത്യാസം മാത്രമേയുള്ളൂ. 3226 പ്ലാനില്‍ ഒടിടി സബ്‌സ്‌ക്രിപ്ഷന്‍ സോണി ലൈവ് ആണ്. എന്നാല്‍ 3225 പ്ലാനില്‍ സീ ഫൈവാണ് സൗജന്യമായി കാണാന്‍ സാധിക്കുക.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT