Fixed Deposit scheme file
Business

രണ്ടുലക്ഷം രൂപ കൈയില്‍ ഉണ്ടോ?, ഒരു വര്‍ഷം കഴിഞ്ഞ് അത്യാവശ്യമുണ്ടോ?; കെഎസ്എഫ്ഇയാണോ ബാങ്കുകളാണോ മെച്ചം? താരതമ്യം

മിക്ക ബാങ്കുകളും ഹ്രസ്വകാല സ്ഥിര നിക്ഷേപങ്ങള്‍ക്ക് മികച്ച പലിശയാണ് വാഗ്ദാനം ചെയ്യുന്നത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

റിസ്‌ക് എടുക്കാന്‍ താത്പര്യമില്ല. എന്നാല്‍ ഒരു വര്‍ഷത്തിന് ശേഷം മികച്ച റിട്ടേണ്‍ വേണം. അത്തരക്കാര്‍ക്ക് ഹ്രസ്വകാല സ്ഥിര നിക്ഷേപങ്ങള്‍ നല്ലൊരു ഓപ്ഷനാണ്. മിക്ക ബാങ്കുകളും ഹ്രസ്വകാല സ്ഥിര നിക്ഷേപങ്ങള്‍ക്ക് മികച്ച പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ ബാങ്കുകളുടെ പലിശനിരക്കുകളില്‍ വ്യത്യാസമുണ്ട്. വിവിധ ബാങ്കുകളുടെ ഹ്രസ്വകാല സ്ഥിര നിക്ഷേപങ്ങളുടെ പലിശനിരക്കും രണ്ടുലക്ഷം രൂപ നിക്ഷേപിച്ചാല്‍ എത്ര കിട്ടുമെന്നും നോക്കാം.

എസ്ബിഐ

ഒരു വര്‍ഷത്തെ എഫ്ഡിക്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് 6.75 ശതമാനവും മറ്റു ഉപഭോക്താക്കള്‍ക്ക് 6.25 ശതമാനവും പലിശയാണ് എസ്ബിഐ വാഗ്ദാനം ചെയ്യുന്നത്. രണ്ടുലക്ഷം രൂപ ഒരു വര്‍ഷത്തേയ്ക്ക് ഒറ്റത്തവണയായി നിക്ഷേപിച്ചാല്‍ എസ്ബിഐയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ഏകദേശം 2,13,846 രൂപ ലഭിക്കും. മറ്റു നിക്ഷേപകര്‍ക്ക് 2,12,796 രൂപയാണ് ലഭിക്കുക.

ബാങ്ക് ഓഫ് ബറോഡ

ഒരു വര്‍ഷത്തെ എഫ്ഡിക്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് 6.75 ശതമാനവും മറ്റു നിക്ഷേപകര്‍ക്ക് 6.25 ശതമാനവും പലിശയാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. രണ്ടുലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കില്‍ എസ്ബിഐയിലേതിന് സമാനമായ റിട്ടേണ്‍ ആണ് ലഭിക്കുക

എച്ച്ഡിഎഫ്‌സി ബാങ്കും കാനറ ബാങ്കും ഐസിഐസിഐ ബാങ്കും

എച്ച്ഡിഎഫ്‌സി ബാങ്കിലും കാനറ ബാങ്കിലും ഐസിഐസിഐ ബാങ്കിലും ഒരുവര്‍ഷത്തെ എഫ്ഡിക്ക് എസ്ബിഐയിലേതിനും ബാങ്ക് ഓഫ് ബറോഡയിലേതിനും സമാനമായ റിട്ടേണ്‍ ആണ് ലഭിക്കുക

കെഎസ്എഫ്ഇ

എന്നാല്‍ കെഎസ്എഫ്ഇയിലാണ് ഒരു വര്‍ഷത്തേയ്ക്ക് സ്ഥിര നിക്ഷേപമായി രണ്ടുലക്ഷം രൂപ നിക്ഷേപിക്കുന്നതെങ്കില്‍ കൂടുതല്‍ റിട്ടേണ്‍ ലഭിക്കും. ഇവിടെ 7.75 ശതമാനമാണ് പലിശ. അങ്ങനെയങ്കില്‍ ഒരു വര്‍ഷം കഴിഞ്ഞാല്‍ 2,15,500 രൂപയാണ് ലഭിക്കുക.

Rs 2 Lakh Investment in 1-year FD: SBI, BoB, HDFC Bank, Canara Bank, ICICI Bank, KSFE- which gives better returns?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ മൊഴി നല്‍കിയെന്നത് ശുദ്ധനുണ, പച്ചക്കള്ളം; ഉണ്ടായില്ലാ വെടി പൊട്ടുന്നത് കേട്ട് ഞെട്ടിപ്പോകുമെന്ന് കരുതേണ്ട: ഇഡി ആരോപണങ്ങള്‍ക്ക് മറുപടിയുമായി പിണറായി

എഞ്ചിനീയറിങ് കഴിഞ്ഞോ?, ഇലക്ട്രിസിറ്റി കമ്മീഷനിൽ ഇന്റേൺഷിപ്പ് ചെയ്യാം; പ്രതിമാസം 25,000 രൂപ !

ദിവസവും 7000 ചുവടുകൾ, ഏറ്റവും ഇഷ്ടം 'ലെ​ഗ് ഡേ'; നിത അംബാനിയുടെ ഫിറ്റ്നസ് രഹസ്യം

'കേരള പൊലീസ് ആടാ ഇപ്പുറത്ത്', കാരിക്കാമുറി ഷൺമുഖന്റെ കിടിലൻ എൻട്രി; 'ലോ ആൻഡ് ഓർഡർ' ട്രെയ്‌‍ലർ

തകര്‍ക്കാന്‍ ശ്രമിക്കുന്നവരോട് സഹതാപം മാത്രം; ആരോപണം ജനം ചവറ്റുകൊട്ടയില്‍ എറിഞ്ഞു;പിണറായി വിജയന്‍