രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു ( indian rupee ) പ്രതീകാത്മക ചിത്രം
Business

രൂപ 86 കടക്കുമോ?, 12 പൈസയുടെ ഇടിവ്; ഓഹരി വിപണിയും നഷ്ടത്തില്‍

ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഡോളറിനെതിരെ രൂപയുടെ ( indian rupee ) മൂല്യം വീണ്ടും ഇടിഞ്ഞു. 12 പൈസയുടെ നഷ്ടത്തോടെ 85.91 ലേക്കാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. വരാനിരിക്കുന്ന റിസര്‍വ് ബാങ്കിന്റെ പണ വായ്പ നയ പ്രഖ്യാപനം ഉള്‍പ്പെടെയുള്ള വിഷയങ്ങളാണ് രൂപയുടെ മൂല്യത്തെ സ്വാധീനിക്കുന്നത്.

ഇന്നലെ തിരിച്ചുകയറിയ രൂപ ഏഴുപൈസയുടെ നേട്ടത്തോടെ 85.80ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓഹരി വിപണിയിലെ മുന്നേറ്റമാണ് ഇന്നലെ രൂപയുടെ മൂല്യം ഉയരാന്‍ അനുകൂലമായ ഘടകം.

അതിനിടെ തുടര്‍ച്ചയായി രണ്ടുദിവസം നേട്ടം രേഖപ്പെടുത്തിയ ഓഹരി വിപണി ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ നഷ്ടത്തിലാണ്. 200ലധികം പോയിന്റ് ആണ് സെന്‍സെക്‌സ് താഴ്ന്നത്.നിലവില്‍ 81000ന് മുകളില്‍ തന്നെയാണ് സെന്‍സെക്‌സ്. ആക്‌സിസ് ബാങ്ക്, റിലയന്‍സ്, ടാറ്റ മോട്ടോഴ്‌സ്, ബജാജ് ഫിനാന്‍സ് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്. എന്‍ടിപിസി, ഒഎന്‍ജിസി, എസ്ബിഐ അടക്കമുള്ള ഓഹരികള്‍ നേട്ടത്തിലാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡോ. വന്ദനദാസ് വധക്കേസില്‍ വിധി പതിനേഴിന്

തൃശൂരില്‍ പത്മജ വേണുഗോപാല്‍ വിജയിക്കും, രാഷ്ട്രീയത്തിനതീതമായ ജനങ്ങളുടെ നിലപാട് അട്ടിമറിയുണ്ടാക്കും: സുരേഷ് ഗോപി

ഭാര്യയെ കൊന്നകേസില്‍ ജയിലില്‍ നിന്നിറങ്ങി 16 കാരനെ കൊന്നു; തലച്ചോര്‍ ഭക്ഷിച്ച് ചോര കുടിച്ചു, പ്രതി പിടിയില്‍

ഒന്‍പതാം ക്ലാസുകാര്‍ക്ക് നല്‍കിയത് എട്ടാം ക്ലാസിലെ ചോദ്യക്കടലാസ്; ഒരു മണിക്കൂര്‍ പരീക്ഷ വൈകി

എൻബിസിസിയിൽ 59 ഒഴിവുകൾ, ഡിപ്ലോമ, എൻജിനിയറിങ്, ബിരുദാനന്തരബിരുദം എന്നിവ ഉള്ളവർക്ക് അവസരം;ഏപ്രിൽ അഞ്ച് വരെ അപേക്ഷിക്കാം

SCROLL FOR NEXT