മുംബൈ: തുടര്‍ച്ചയായ രണ്ടാം ദിവസവും ഓഹരി വിപണിയില്‍ മുന്നേറ്റം. ബിഎസ്ഇ സെന്‍സെക്‌സ് 200 പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റി 24,600 പോയിന്റിന് മുകളില്‍ തന്നെയാണ് വ്യാപാരം തുടരുന്നത്.
എണ്ണവില കുറഞ്ഞത് അടക്കമുള്ള ഘടകങ്ങളാണ് ഓഹരി വിപണിയില്‍ പ്രതിഫലിച്ചത്. ഫ്യുച്ചേഴ്‌സ് ആന്റ് ഓപ്ഷന്‍സ് കരാറുകളുള്ള ഓഹരികള്‍ക്കായി അവതരിപ്പിച്ച പുതിയ ലേല സംവിധാനവും ഓഹരി വിപണിയെ സ്വാധീനിക്കുന്നുണ്ട്. ഓഹരികളുടെ വില നിര്‍ണയം കൂടുതല്‍ സുതാര്യമാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം അവതരിപ്പിച്ചത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടൈറ്റന്‍, ഭാരത് ഇലക്ട്രോണിക്‌സ്, എസ്ബിഐ, ഏഷ്യന്‍ പെയിന്റ്‌സ് ഓഹരികളാണ് പ്രധാനമായി നേട്ടം സ്വന്തമാക്കുന്നത്.അതേസമയം പവര്‍ഗ്രിഡ്, ട്രെന്റ്, മഹീന്ദ്ര ആന്റ് മഹീന്ദ്ര, ആക്‌സിസ് ബാങ്ക് ഓഹരികള്‍ നഷ്ടത്തിലാണ്.
എണ്ണവില നിലവില്‍ 80 ഡോളറില്‍ താഴെയാണ്. ഉടന്‍ തന്നെ അമേരിക്ക- ഇറാന്‍ സമാധാന കരാര്‍ നിലവില്‍ വരുമെന്ന പ്രതീക്ഷയാണ് എണ്ണവിലയില്‍ പ്രതിഫലിച്ചത്. അതിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇടിവ് ഉണ്ടായി. 9 പൈസയുടെ നഷ്ടത്തോടെ 95.17ലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. എണ്ണവില കുറഞ്ഞു നില്‍ക്കുമ്പോഴും ഭൗമരാഷ്ട്രീയ ആശങ്കകള്‍ തുടരുന്നതാണ് രൂപയ്ക്ക് വിനയായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates