ആകസ്മികമായി വരുന്ന ചെലവുകള്‍ കൈകാര്യം ചെയ്യാന്‍ എല്ലാവരുടെയും കൈയില്‍ അടിയന്തര ഫണ്ട് അനിവാര്യമാണ്. ചികിത്സാ ചെലവുകള്‍, വീടിന്റെ അടിയന്തര അറ്റകുറ്റപ്പണികള്‍, തൊഴില്‍ നഷ്ടപ്പെടല്‍ തുടങ്ങി അപ്രതീക്ഷിത ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇത് സഹായകമാണ്. ഇതിനായി സേവിങ്‌സ് അക്കൗണ്ടില്‍ വലിയൊരു തുക മാറ്റിവെയ്ക്കുന്നത് കാര്യമായി പ്രയോജനം ചെയ്യില്ല. പണത്തിന്റെ ലഭ്യതയും റിട്ടേണും ഉറപ്പാക്കാന്‍ എഫ്ഡി ലാഡറിങ് നല്ലൊരു മാര്‍ഗമാണ്.
അടിയന്തര ഫണ്ട് ലക്ഷ്യമിട്ട് വലിയൊരു തുക പൂര്‍ണമായി ഒറ്റ ദീര്‍ഘകാല നിക്ഷേപമായി ഇടുന്നതിന് പകരം വ്യത്യസ്ത കാലാവധികളിലുള്ള ഒന്നിലധികം എഫ്ഡികളില്‍ നിക്ഷേപിക്കുന്നത് പണ ലഭ്യത ഉറപ്പുവരുത്താനും മികച്ച റിട്ടേണ്‍ നേടാനും സഹായിക്കും. നിശ്ചിത ഇടവേളകളില്‍ എഫ്ഡികളുടെ കാലാവധി തീരുന്നത് കൊണ്ട് വിവിധ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇതുവഴി സാധിക്കും. കൂടാതെ ദീര്‍ഘകാല എഫ്ഡികള്‍ കാലാവധിക്ക് മുന്‍പ് പിന്‍വലിക്കേണ്ടി വരുന്ന സാഹചര്യം കുറയ്ക്കാനും ഇത് സഹായിക്കും.
ഉദാഹരണമായി കൈവശം പത്തുലക്ഷം രൂപ ഉണ്ടെന്ന് കരുതുക. ഇത് പൂര്‍ണമായി ഒരു എഫ്ഡിയില്‍ ഇടുന്നതിന് പകരം ഈ തുക വിഭജിച്ച് വ്യത്യസ്ത കാലാവധികളിലുള്ള എഫ്ഡികളില്‍ നിക്ഷേപിക്കുക. മൂന്ന് ലക്ഷം രൂപ ഒരു വര്‍ഷത്തെ എഫ്ഡിയിലും മറ്റൊരു മൂന്ന് ലക്ഷം രൂപ രണ്ടുവര്‍ഷത്തെ എഫ്ഡിയിലും ശേഷിക്കുന്ന നാലുലക്ഷം രൂപ മൂന്ന് വര്‍ഷത്തെ എഫ്ഡിയിലും നിക്ഷേപിക്കാവുന്നതാണ്. അങ്ങനെ വരുമ്പോള്‍ കൃത്യമായ ഇടവേളകളില്‍ പണത്തിന് ആവശ്യം വരുമ്പോള്‍ ഓരോ എഫ്ഡി ഉപയോഗിക്കാവുന്നതാണ്. അടുത്ത് തന്നെ പണത്തിന് ആവശ്യം വരികയാണെങ്കില്‍ നിക്ഷേപക്ക് 3 മാസം മുതല്‍ ആറുമാസം വരെ കാലാവധിയുള്ള എഫ്ഡികളെയും ആശ്രയിക്കാവുന്നതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates