ലാഭത്തില്‍ 24 ശതമാനം വളര്‍ച്ച ഫയല്‍ ചിത്രം
Business

ലാഭത്തില്‍ റിലയന്‍സിനെ മറികടന്ന് എസ്ബിഐ; വരുമാനം ഒരു ലക്ഷം കോടി കടന്നു

മാര്‍ച്ച് പാദത്തില്‍ ലാഭത്തില്‍ പ്രമുഖ കമ്പനിയായ റിലയന്‍സിനെ മറികടന്ന് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മാര്‍ച്ച് പാദത്തില്‍ ലാഭത്തില്‍ പ്രമുഖ കമ്പനിയായ റിലയന്‍സിനെ മറികടന്ന് പൊതുമേഖല ബാങ്കായ എസ്ബിഐ. മാര്‍ച്ച് പാദത്തില്‍ ലാഭത്തില്‍ 24 ശതമാനം വളര്‍ച്ചയോടെ 20,698 കോടി രൂപയാണ് എസ്ബിഐ നേടിയത്. ഇക്കാലയളവില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ലാഭം 18,951 കോടി രൂപ മാത്രമാണ്.

മാര്‍ച്ച് പാദത്തില്‍ ഏറ്റവും ഉയര്‍ന്ന ലാഭം നേടിയ സ്ഥാപനവും എസ്ബിഐ തന്നെയാണ്. വാര്‍ഷികാടിസ്ഥാനത്തില്‍ (2023 ഏപ്രില്‍ ഒന്നുമുതല്‍ 2024 മാര്‍ച്ച് 31 വരെ) എസ്ബിഐയുടെ ലാഭം 61,077 കോടിയായി ഉയര്‍ന്നു. മാര്‍ച്ച് പാദത്തില്‍ 20000 കോടിയില്‍പ്പരം രൂപ ലാഭം നേടിയതാണ് 2023-24 സാമ്പത്തികവര്‍ഷത്തെ മൊത്തം ലാഭം ഇത്രയും ഉയരാന്‍ സഹായിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മുന്‍വര്‍ഷം സമാനകാലയളവില്‍ ( 2023 മാര്‍ച്ച് പാദത്തില്‍) 19,299 കോടി രൂപയായിരുന്നു റിലയന്‍സിന്റെ ലാഭം. ഇത്തവണ ലാഭത്തില്‍ 348 കോടിയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ വാര്‍ഷികാടിസ്ഥാനത്തില്‍ മൊത്തം ലാഭത്തില്‍ മുന്‍പന്തിയില്‍ റിലയന്‍സ് തന്നെയാണ്. 69,621 കോടി രൂപയാണ് റിലയന്‍സിന്റെ 2023-24 സാമ്പത്തികവര്‍ഷത്തിലെ ലാഭം. എസ്ബിഐയുടേത് 61,077 കോടി മാത്രമാണ്.

മറ്റൊരു പ്രമുഖ കമ്പനിയായ ടിസിഎസ് മാര്‍ച്ച് പാദത്തില്‍ 12,434 കോടിയുടെ ലാഭമാണ് നേടിയത്. വാര്‍ഷികാടിസ്ഥാനത്തില്‍ 9 ശതമാനം വളര്‍ച്ചയാണ് ലാഭത്തില്‍ ഉണ്ടായത്. വാര്‍ഷിക വരുമാനത്തിലും എസ്ബിഐ തന്നെയാണ് മുന്‍പന്തിയില്‍. 2023-24 സാമ്പത്തികവര്‍ഷത്തില്‍ 1.11 ലക്ഷം കോടി രൂപയാണ് വരുമാനം. 19 ശതമാനത്തിന്റെ വര്‍ധന. മുന്‍ സാമ്പത്തികവര്‍ഷം ഇത് 92,951 കോടിയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇനി 48 മണിക്കൂര്‍ മാത്രം, ഹോര്‍മുസ് തുറന്നില്ലെങ്കില്‍ ഇറാന് മേല്‍ ദുരിതം വര്‍ഷിക്കും'; ട്രംപിന്റെ മുന്നറിയിപ്പ്

ജയിക്കാന്‍ 6 പന്തില്‍ 11; തുഷാര്‍ വഴങ്ങിയത് 4 റണ്‍സ് മാത്രം! 'ത്രില്ലറിൽ' റോയൽസ്

ആ പന്ത് മൂളിപ്പറന്നത് 154.2 കിലോമീറ്റര്‍ വേഗത്തില്‍! പുതിയ 'സ്പീഡ് ഗണ്‍' അശോക് ശർമ (വിഡിയോ)

2036ല്‍ കൈയില്‍ കിട്ടുക ഒരു കോടി രൂപ!; അറിയാം സ്റ്റെപ്പ്- അപ്പ് എസ്‌ഐപിയുടെ ഗുണങ്ങള്‍

അവധിയാഘോഷിക്കാന്‍ വര്‍ക്കലയില്‍ എത്തി; വിദ്യാര്‍ഥിനി കടലില്‍ തിരയില്‍പ്പെട്ട് മരിച്ചു

SCROLL FOR NEXT