Adani Group  ഫയൽ
Business

അദാനിക്ക് ക്ലീന്‍ചിറ്റ്; ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് സെബി

ഓഹരി ഉടമകളുടെ മാനദണ്ഡങ്ങള്‍ ലംഘിച്ചിട്ടില്ലെന്നും അദാനി ഗ്രൂപ്പിനെതിരെ ഒരുതരത്തിലുള്ള ക്രമക്കേടും കണ്ടെത്തിയിട്ടില്ലെന്നും പിഴ ചുമത്തിയിട്ടില്ലെന്നും സെബി വ്യക്തമാക്കി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പ് ഓഹരി വിപണിയില്‍ തട്ടിപ്പ് നടത്തിയെന്ന അമേരിക്കന്‍ കമ്പനിയായ ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ടില്‍ കഴമ്പില്ലെന്ന് സെബി. ഓഹരി ഉടമകളുടെ മാനദണ്ഡങ്ങള്‍ ലംഘിച്ചിട്ടില്ലെന്നും അദാനി ഗ്രൂപ്പിനെതിരെ ഒരുതരത്തിലുള്ള ക്രമക്കേടും കണ്ടെത്തിയിട്ടില്ലെന്നും പിഴ ചുമത്തിയിട്ടില്ലെന്നും സെബി വ്യക്തമാക്കി. ഇതോടെ കമ്പനിക്കെതിരെ നടപടികള്‍ അവസാനിപ്പിക്കും.

2023 ജനുവരിയിലാണ് ഇന്ത്യന്‍ രാഷ്ട്രീയ, സാമ്പത്തിക മേഖലകളെ ഞെട്ടിച്ച് അദാനി ഗ്രൂപ്പിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഹിന്‍ഡന്‍ബര്‍ഗ് ഉന്നയിച്ചത്. വിദേശത്ത് കടലാസ് കമ്പനികള്‍ രൂപീകരിച്ച്, അവയിലൂടെ സ്വന്തം കമ്പനികളുടെ ഓഹരികളിലേക്ക് അദാനി ഗ്രൂപ്പ് നിക്ഷേപം നടത്തിയെന്നും അതുവഴി ഓഹരി വില കൃത്രിമമായി പെരുപ്പിച്ചെന്നുമായിരുന്നു മുഖ്യ ആരോപണം. ഇങ്ങനെ പെരുപ്പിച്ച വിലയുള്ള ഓഹരികള്‍ ഈടുവച്ച് അദാനി ഗ്രൂപ്പ് നേട്ടമുണ്ടാക്കിയെന്നും ഹിന്‍ഡന്‍ബര്‍ഗ് ആരോപിച്ചിരുന്നു.

ആരോപണങ്ങള്‍ക്ക് പിന്നാലെ അദാനി ഗ്രൂപ്പ് ഓഹരികളില്‍ വന്‍ തകര്‍ച്ചയുണ്ടായി. ഏകദേശം 12.5 ലക്ഷം കോടി രൂപയാണ് അദാനി ഗ്രൂപ്പ് കമ്പനികളുടെ സംയോജിത വിപണിമൂല്യത്തില്‍ നിന്ന് നഷ്ടമായത്. അദാനി ഗ്രൂപ്പ് ചെയര്‍മാനും ശതകോടീശ്വരനുമായ ഗൗതം അദാനിയുടെ ആസ്തിയിലും വന്‍ ഇടിവുണ്ടായി.

SEBI clears Adani Group, Gautam Adani of Hindenburg-linked allegations

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദീപാവലിക്ക് സ്‌ഫോടനം പ്ലാൻ ചെയ്തെങ്കിലും നടന്നില്ല, റിപ്പബ്ലിക് ദിനത്തില്‍ വന്‍ ആക്രമണത്തിന് പദ്ധതിയിട്ടു; അറസ്റ്റിലായ ഡോക്ടറുടെ മൊഴി

നടന്‍ ഹുമയൂണ്‍ എര്‍ഷാദി അന്തരിച്ചു; വിടവാങ്ങിയത് ഇറാനിയന്‍ സിനിമയിലെ ഇതിഹാസം

'സ്‌നേഹം പ്രകടിപ്പിച്ച് വീട്ടില്‍ കൊണ്ടുപോയി, തല ഭിത്തിയില്‍ ഇടിച്ചു, മുഖം അടിച്ചുപൊട്ടിച്ചു'; കോട്ടയത്ത് യുവതിക്ക് ക്രൂരമര്‍ദ്ദനം, ഭര്‍ത്താവ് ഒളിവില്‍

ഭിന്നശേഷിക്കാരിയായ മകളെ വീപ്പയിലെ വെള്ളത്തിൽ മുക്കിക്കൊന്നു; അമ്മ ആത്മഹത്യ ചെയ്തു

പാൻക്രിയാസ് അപകടത്തിലാണോ? ഈ ലക്ഷണങ്ങൾ പറഞ്ഞ് തരും

SCROLL FOR NEXT