ബജറ്റില്‍ ഇന്‍ഡെക്‌സെഷന്‍ ആനുകൂല്യം എടുത്തുകളഞ്ഞു പ്രതീകാത്മക ചിത്രം
Business

വീട് വില്‍ക്കാന്‍ പ്ലാനുണ്ടോ?, കീശ ചോരാം, പുതിയ ബജറ്റ് നിര്‍ദേശം

ബജറ്റ് നിര്‍ദേശം അനുസരിച്ച് വീട് വില്‍ക്കുമ്പോള്‍ കൂടുതല്‍ നികുതി നല്‍കേണ്ടി വരും

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വീട് വില്‍ക്കാന്‍ പ്ലാനുണ്ടോ? ബജറ്റ് നിര്‍ദേശം അനുസരിച്ച് വീട് വില്‍ക്കുമ്പോള്‍ കൂടുതല്‍ നികുതി നല്‍കേണ്ടി വരും. പണപ്പെരുപ്പവുമായി ബന്ധപ്പെട്ട ഇന്‍ഡെക്‌സെഷന്‍ ആനുകൂല്യം (indexation benefit) ബജറ്റില്‍ എടുത്തുകളഞ്ഞതാണ് വീട് വില്‍ക്കാന്‍ പോകുന്നവരുടെ നികുതിഭാരം കൂട്ടുന്നത്.

നിലവില്‍ വീട് വാങ്ങിയപ്പോഴുള്ള വിലയും പിന്നീടുള്ള വര്‍ഷങ്ങളിലെ പണപ്പെരുപ്പവും കണക്കുകൂട്ടിയാണ് ദീര്‍ഘകാല കാപിറ്റല്‍ ഗെയ്ന്‍ ടാക്‌സ് നിര്‍ണയിക്കുന്നത്. എന്നാല്‍ പണപ്പെരുപ്പവുമായി ബന്ധപ്പെട്ട ഇന്‍ഡെക്‌സെഷന്‍ ആനുകൂല്യം എടുത്തുകളയുന്നതോടെ വാങ്ങിയ വിലയും വില്‍ക്കാന്‍ പോകുന്ന വിലയും തമ്മിലുള്ള അന്തരം ലാഭമായി കണ്ട് നികുതി ചുമത്തും. അതായത് കഴിഞ്ഞ വര്‍ഷങ്ങളിലെ പണപ്പെരുപ്പ നിരക്ക് പരിഗണിക്കില്ല എന്ന് അര്‍ത്ഥം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നേരത്തെ വസ്തുവകകളുടെ വില്‍പ്പനയുമായി ബന്ധപ്പെട്ട് ദീര്‍ഘകാല കാപിറ്റല്‍ ഗെയ്ന്‍സ് ടാക്‌സ് 20 ശതമാനമായിരുന്നു. നിരക്ക് യുക്തിഭദ്രമാക്കുന്നതിന്റെ ഭാഗമായി ബജറ്റില്‍ 12.5 ശതമാനമാക്കി കുറച്ചിട്ടുണ്ട്. എന്നാല്‍ ടാക്‌സ് നിരക്ക് 20 ശതമാനമുള്ളപ്പോഴും ഇന്‍ഡെക്‌സെഷന്‍ ആനുകൂല്യം ലഭിക്കുന്നത് വീട് വില്‍ക്കുന്നവര്‍ക്ക് ഗുണമായിരുന്നു. എന്നാല്‍ ഇത് ഒഴിവാക്കിയതോടെ നികുതി ഭാരം കൂടുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്.

ഉദാഹരണമായി വര്‍ഷങ്ങള്‍ക്ക് മുന്‍പ് 30000 രൂപയ്ക്ക് ഒരു വസ്തു വാങ്ങി എന്ന് കരുതുക. പത്തുവര്‍ഷം കഴിഞ്ഞപ്പോള്‍ ഒരു കോടി രൂപയ്ക്ക് വസ്തു വില്‍ക്കാന്‍ തീരുമാനിച്ചു. ഇന്‍ഡെക്‌സെഷന്‍ ആനുകൂല്യം ഒഴിവാക്കിയതോടെ ഇവ തമ്മിലുള്ള അന്തരം കണക്കുകൂട്ടി ആ തുക മുഴുവന്‍ ദീര്‍ഘകാല കാപിറ്റല്‍ ഗെയ്ന്‍സ് ടാക്‌സിന്റെ പരിധിയില്‍ വരും. അതായത് ഒരു കോടിയില്‍ നിന്ന് 30000 രൂപ കിഴിച്ച ശേഷം വരുന്ന മുഴുവന്‍ തുകയും കാപിറ്റല്‍ ഗെയ്ന്‍സ് ടാക്‌സിന്റെ പരിധിയില്‍ വരുമെന്ന് അര്‍ത്ഥം. നേരത്തെ മുന്‍ വര്‍ഷങ്ങളിലെ പണപ്പെരുപ്പ നിരക്ക് കൂടി വസ്തു വാങ്ങിയ വിലയില്‍ ചേര്‍ത്താണ് നികുതി നിര്‍ണയിച്ചിരുന്നത്. അതുകൊണ്ട് നികുതി കുറയുമായിരുന്നു. എന്നാല്‍ ബജറ്റിലെ പുതിയ നിര്‍ദേശം അനുസരിച്ച് കൂടുതല്‍ നികുതി ഒടുക്കാന്‍ വീട് വില്‍ക്കുന്നയാള്‍ തയ്യാറാകേണ്ടി വരും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; ഒരു മരണം

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി

അര്‍ഹര്‍ക്ക് സീറ്റ് ഒഴിഞ്ഞില്ലെങ്കില്‍ കെഎസ്ആര്‍ടിസിയില്‍ 250 രൂപ പിഴ