senior citizen ai image
Business

മുതിര്‍ന്ന പൗരന്മാര്‍ക്ക് കൈ നിറയെ പണം; 8.6 ശതമാനം വരെ പലിശ; ബാങ്കുകളുടെ പട്ടിക

വിരമിക്കല്‍ സമ്പാദ്യത്തില്‍ നിന്ന് സുരക്ഷിതവും ഉയര്‍ന്നതുമായ വരുമാനം ആഗ്രഹിക്കുന്നവരാണ് മുതിര്‍ന്ന പൗരന്മാര്‍.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

വിരമിക്കല്‍ സമ്പാദ്യത്തില്‍ നിന്ന് സുരക്ഷിതവും ഉയര്‍ന്നതുമായ വരുമാനം ആഗ്രഹിക്കുന്നവരാണ് മുതിര്‍ന്ന പൗരന്മാര്‍. അതുകൊണ്ട് തന്നെ ഒട്ടുമിക്ക മുതിര്‍ന്ന പൗരന്മാരും സമ്പാദ്യത്തിന്റെ നല്ലൊരു ഭാഗവും ബാങ്കില്‍ സ്ഥിരനിക്ഷേപമായാണ് സൂക്ഷിക്കുന്നത്. പൊതുമേഖല ബാങ്കുകളെയും വന്‍കിട സ്വകാര്യ ബാങ്കുകളെയും അപേക്ഷിച്ച് സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ ഉയര്‍ന്ന പലിശ നിരക്ക് ആണ് വാഗ്ദാനം ചെയ്യുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ പലിശ വരുമാനം നല്‍കുന്നത് സൂര്യോദയ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ആണ്.

8.6 ശതമാനം വരെ പലിശയാണ് മുതിര്‍ന്ന പൗരന്മാര്‍ക്ക് സൂര്യോദയ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഓഫര്‍ ചെയ്യുന്നത്. അഞ്ചു വര്‍ഷം കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിനാണ് ഇത്രയും ഉയര്‍ന്ന പലിശനിരക്ക്. ജന സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, ഡിസിബി ബാങ്ക് എന്നിവ എട്ടു ശതമാനം വരെ പലിശ നല്‍കി തൊട്ടുപിന്നിലുണ്ട്. ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, സ്ലൈസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എന്നിവ 7.5 ശതമാനം വീതവും ഉത്കര്‍ഷ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് 7.4 ശതമാനം പലിശയും നല്‍കുന്നു.

വന്‍കിട സ്വകാര്യ ബാങ്കുകളില്‍ എച്ച്ഡിഎഫ്‌സി ബാങ്ക് 7.2 ശതമാനം പലിശ നല്‍കുമ്പോള്‍ ഐസിഐസിഐ ബാങ്ക് 7.1 ശതമാനം പലിശയാണ് നല്‍കുന്നത്. എസ്ബിഐ അഞ്ചുവര്‍ഷത്തെ നിക്ഷേപങ്ങള്‍ക്ക് 7.05 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്.

Senior citizen FD rates: Suryoday Bank offers 8.6% on five-year deposits

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രി നേരിട്ട് നേതൃത്വം നല്‍കിയ അഴിമതി, 'വന്‍കൊള്ള'; ജ്യുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി

തിരൂർ ജില്ല വേണം; 16 യുഡിഎഫ് എംഎൽഎമാർക്ക് എസ്‌ഡിപിഐയുടെ മുന്നറിയിപ്പ്; ഭീഷണി വിലപ്പോവില്ലെന്ന് മുസ്‌ലിം ലീഗ്

അച്ഛന് ഭാഗം കിട്ടിയ മുത്തച്ഛന്റെ സ്വത്തില്‍ പേരക്കുട്ടിക്ക് ജന്മാവകാശമില്ല: സുപ്രീംകോടതി

വിവാഹത്തിന് 70,000 രൂപ സർക്കാർ ധനസഹായം; മംഗല്യ സമുന്നതി പദ്ധതിയിലേക്ക് അപേക്ഷിക്കാം

'നിങ്ങളെ കാണാന്‍ എന്റെ മുന്‍ കാമുകിയെ പോലെ തന്നെയുണ്ട്'; ആരാധകന്റെ കമന്റിന് സുനൈനയുടെ 'തഗ്ഗ്' മറുപടി