Sensex down 250 pts Ai image
Business

രണ്ടാം ദിവസവും ഓഹരി വിപണിയില്‍ നഷ്ടം, സെന്‍സെക്‌സ് 250 പോയിന്റ് ഇടിഞ്ഞു; ഐടി, എഫ്എംസിജി ഓഹരികള്‍ റെഡില്‍, രൂപ 89 തൊടുമോ?

ഓഹരി വിപണിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും നഷ്ടം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഓഹരി വിപണിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും നഷ്ടം. വിപണിയുടെ തുടക്കത്തില്‍ സെന്‍സെക്‌സ് 250 പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റി 25,700 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ്.

ആഗോള വിപണിയില്‍ നിന്നുള്ള സമ്മിശ്ര പ്രതികരണങ്ങളും കമ്പനികളുടെ രണ്ടാം പാദ ഫല കണക്കുകള്‍ പുറത്തുവരുന്നതുമാണ് വിപണിയെ സ്വാധീനിക്കുന്നത്. ഇതിന് പുറമേ ഇന്ത്യ- അമേരിക്ക വ്യാപാര കരാറുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ചലനങ്ങളും നിക്ഷേപകര്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ഇതെല്ലാം വിപണിയില്‍ പ്രതിഫലിക്കുന്നതായി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

വിപണി നഷ്ടം നേരിടുമ്പോഴും പൊതുമേഖല ബാങ്ക് ഓഹരികള്‍ തിളങ്ങുകയാണ്. കഴിഞ്ഞയാഴ്ചത്തെ മുന്നേറ്റം ഇന്നും തുടരുന്ന കാഴ്ചയാണ് ഈ ഓഹരികളില്‍ കണ്ടത്. കഴിഞ്ഞയാഴ്ച പൊതുമേഖ ബാങ്ക് ഓഹരികള്‍ അഞ്ചുശതമാനം നേട്ടമാണ് കൈവരിച്ചത്. ഇതിന് പുറമേ മെറ്റല്‍, ഫാര്‍മ ഓഹരികളും നിക്ഷേപകര്‍ വാങ്ങിക്കൂട്ടുന്നുണ്ട്. എന്നാല്‍ എഫ്എംസിജി, ഐടി ഓഹരികളില്‍ ഉണ്ടായ നഷ്ടമാണ് വിപണിയില്‍ മൊത്തത്തില്‍ പ്രതിഫലിക്കുന്നത്. മാരുതി സുസുക്കി, ഭാരത് ഇലക്ട്രോണിക്‌സ്, ടൈറ്റന്‍ കമ്പനി, അദാനി പോര്‍ട്‌സ് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്.

അതിനിടെ, രൂപയും നഷ്ടത്തിലാണ്. വിപണിയുടെ തുടക്കത്തില്‍ ഡോളറിനെതിരെ ഏഴു പൈസയുടെ നഷ്ടത്തോടെ 88.77 എന്ന നിലയിലാണ് രൂപയുടെ വിനിമയം നടക്കുന്നത്. എണ്ണ വില ഉയര്‍ന്നതും വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കുമാണ് രൂപയെ സ്വാധീനിക്കുന്നത്.

Sensex down 250 pts, Nifty slips below 25,700; PSU banks continue to shine

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വൈദേകം വിവാദത്തില്‍ വ്യക്തത വരുത്തിയില്ല'; ഇപിയുടെ ആത്മകഥയില്‍ പാര്‍ട്ടി നേതൃത്വത്തിന് പരോക്ഷ വിമര്‍ശനം

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

SCROLL FOR NEXT