Sensex falls 800 pts ai image
Business

ഒറ്റയടിക്ക് ഒലിച്ചുപോയത് 1.3 ലക്ഷം കോടി രൂപ, ഐടി ഓഹരികളില്‍ 'ബ്ലഡ് ബാത്ത്'; സെന്‍സെക്‌സ് കൂപ്പുകുത്തി, ആക്‌സെഞ്ചറില്‍ കുരുങ്ങി വിപണി

തുടര്‍ച്ചയായി അഞ്ചു ദിവസം നേട്ടം രേഖപ്പെടുത്തിയ ഓഹരി വിപണി ഇന്ന് കൂപ്പുകുത്തി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

മുംബൈ: തുടര്‍ച്ചയായി അഞ്ചു ദിവസം നേട്ടം രേഖപ്പെടുത്തിയ ഓഹരി വിപണി ഇന്ന് കൂപ്പുകുത്തി. വിപണിയുടെ ഒരു ഘട്ടത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 800ലധികം പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റി 24000 എന്ന സൈക്കോളജിക്കല്‍ ലെവലിന് താഴെയാണ്. ഐടി ഓഹരികളില്‍ ഉണ്ടായ വില്‍പ്പന സമ്മര്‍ദ്ദമാണ് വിപണിയെ കാര്യമായി ബാധിച്ചത്.

വെറും രണ്ട് മണിക്കൂറിനുള്ളില്‍ ബിഎസ്ഇ സെന്‍സെക്‌സ് കമ്പനികളുടെ ആകെ വിപണി മൂല്യം 4,77,60,908 കോടി രൂപയില്‍ നിന്ന് 4,76,38,963 കോടി രൂപയായി ഇടിഞ്ഞു. അതായത് 1.3 ലക്ഷം കോടി രൂപയാണ് ഒലിച്ചുപോയത്. പ്രമുഖ ഐടി കമ്പനിയായ ആക്‌സെഞ്ചറിന്റെ നിരാശാജനകമായ വരുമാന റിപ്പോര്‍ട്ടുകളാണ് ഇന്ത്യന്‍ ഐടി ഓഹരികള്‍ നേരിട്ട വന്‍ തിരിച്ചടിക്ക് കാരണം.

വിപണിയിലെ ഈ തിരുത്തലിന് പിന്നില്‍ ഒന്നിലധികം കാരണങ്ങളുണ്ടെന്നാണ് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നത്. വിദേശ നിക്ഷേപകര്‍ ഓഹരികള്‍ വിറ്റഴിച്ചതും ലാഭമെടുപ്പും മുതല്‍ ആഗോള അനിശ്ചിതത്വങ്ങളും മിഡില്‍ ഈസ്റ്റില്‍ നിലനില്‍ക്കുന്ന ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും വരെ ഇതിന് കാരണമായിട്ടുണ്ട്. വ്യാപാരത്തിനിടെ നിഫ്റ്റി ഐടി സൂചിക ഏകദേശം 6 ശതമാനത്തോളം ഇടിഞ്ഞു. ഇന്‍ഫോസിസ്, ടിസിഎസ്, ടെക് മഹിന്ദ്ര, എച്ച്‌സിഎല്‍ ടെക്‌നോളജീസ് തുടങ്ങിയ മുന്‍നിര കമ്പനികളുടെ ഓഹരി വിലകള്‍ 5 മുതല്‍ 8 ശതമാനം വരെ താഴേക്ക് പോയി.

കണ്‍സള്‍ട്ടിങ് ഭീമനായ ആക്‌സെഞ്ചര്‍ തങ്ങളുടെ 2026 സാമ്പത്തിക വര്‍ഷത്തിലെ വരുമാന വളര്‍ച്ചാ ലക്ഷ്യം മുന്‍പുണ്ടായിരുന്ന 3-5 ശതമാനത്തില്‍ നിന്ന് 3-4 ശതമാനമായി കുറച്ചതിനെത്തുടര്‍ന്ന് അമേരിക്കയിലെ വാള്‍സ്ട്രീറ്റില്‍ കമ്പനിയുടെ ഓഹരി വന്‍തോതില്‍ ഇടിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യന്‍ വിപണിയിലും വിറ്റഴിക്കല്‍ ഉണ്ടായത്. കമ്പനിയുടെ നാലാം പാദത്തിലെ വരുമാനവും പ്രതീക്ഷകള്‍ക്കൊപ്പമെത്തിയില്ല.

Sensex falls 800 pts, Nifty below 23,950: IT sell-off among key factors

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് ഇന്നും തീവ്രമഴയ്ക്ക് സാധ്യത; ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

മഴ സാഹചര്യം മണിക്കൂർ അടിസ്ഥാനത്തിൽ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം; എസ്എംഎസ് അലർട്ടുകൾ

മലപ്പുറം മലവെള്ളപ്പാച്ചില്‍: രണ്ടു മൃതദേഹങ്ങള്‍ കണ്ടെടുത്തു; നാലുപേര്‍ക്കായി ഇന്ന് വീണ്ടും തിരച്ചില്‍

Today's Rashi Phalam September 21|വീടിന്റെ അറ്റകുറ്റപ്പണിക്ക് തുടക്കമിടും, പ്രതീക്ഷിക്കാത്ത സമ്മാനം ലഭിക്കാം

മൂന്ന് ഡോറുള്ള അപ്‌ഡേറ്റ് വേര്‍ഷന്‍; ഥാറിന്റെ പുതിയ മോഡല്‍ ലോഞ്ച് ചൊവ്വാഴ്ച