Stock Market Updates പ്രതീകാത്മക ചിത്രം
Business

തിരിച്ചുകയറി ഓഹരി വിപണി, സെന്‍സെക്‌സ് 500 പോയിന്റ് കുതിച്ചു, റിയല്‍റ്റി ഓഹരികളില്‍ തിളക്കം

ചാഞ്ചാട്ടത്തിന് ഒടുവില്‍ തിരിച്ചുകയറി ഓഹരി വിപണി.

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ചാഞ്ചാട്ടത്തിന് ഒടുവില്‍ തിരിച്ചുകയറി ഓഹരി വിപണി. വ്യാപാരത്തിനിടെ ബിഎസ്ഇ സെന്‍സെക്‌സ് 500ലധികം പോയിന്റ് ആണ് കുതിച്ചത്. കുറഞ്ഞ വിലയ്ക്ക് ഓഹരികള്‍ കിട്ടുമെന്ന പ്രതീക്ഷയില്‍ തെരഞ്ഞെടുത്ത സെക്ടറുകളില്‍ ഉണ്ടായ വാങ്ങിക്കൂട്ടലാണ് വിപണിക്ക് കരുത്തായത്.

വെള്ളിയാഴ്ച സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് താഴ്ന്നാണ് വ്യാപാരം അവസാനിച്ചത്. എന്നാല്‍ ഇന്ന് വിപണി തിരിച്ചുകയറുന്ന ദൃശ്യമാണ് ഉച്ചയോടെ പ്രകടമായത്. റിയല്‍റ്റി, ഫാര്‍മ, എഫ്എംസിജി ഓഹരികളിലാണ് പ്രധാനമായി വലിയ തോതില്‍ നിക്ഷേപം ഉണ്ടായത്. ഏഷ്യന്‍ വിപണികളില്‍ സമ്മിശ്ര പ്രതികരണമാണ്. ഇതും വിപണിയില്‍ പ്രതിഫലിച്ചു.

ഡോളറിനെതിരെ 90.67 എന്ന നിലയിലാണ് രൂപയുടെ വിനിമയം നടക്കുന്നത്. വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്ക് തുടരുന്നതും ഡോളര്‍ വീണ്ടും ശക്തിയാര്‍ജിച്ചതുമാണ് രൂപയുടെ വലിയ തോതിലുള്ള തിരിച്ചുവരവിന് തടസമായി നില്‍ക്കുന്നത്. ആഗോളതലത്തില്‍ എണ്ണവില ഉയര്‍ന്നു നില്‍ക്കുന്നതും രാജ്യത്തിന്റെ വിദേശ നാണ്യ ശേഖരം കുറഞ്ഞതും വിപണിയില്‍ പ്രതിഫലിച്ചു. ടെക് മഹീന്ദ്ര, ബജാജ് ഫിനാന്‍സ്, മാരുതി സുസുക്കി, എംആന്റ്എം ഓഹരികള്‍ നഷ്ടം നേരിട്ടപ്പോള്‍ പവര്‍ഗ്രിഡ് കോര്‍പറേഷന്‍, കോള്‍ ഇന്ത്യ, എച്ച്ഡിഎഫ്‌സി ബാങ്ക്, അദാനി എന്റര്‍പ്രൈസസ് ഓഹരികള്‍ നേട്ടം ഉണ്ടാക്കി.

Sensex gains 500 pts, Nifty above 25,600: Value buying among key factors behind market rise

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബില്ലുകളിന്മേൽ 18 മണിക്കൂർ ചർച്ച; വോട്ടെടുപ്പ് നാളെ വൈകീട്ട് നാലിന്; ചരിത്ര നിമിഷമെന്ന് കേന്ദ്രമന്ത്രി

ഇനി പോളിസി എടുക്കാനും ബെനഫിറ്റ് അറിയാനും ബ്രാഞ്ചില്‍ പോകേണ്ട!; എല്‍ഐസിയും സ്മാര്‍ട്ടായി, പുതിയ ആപ്പ്

'പ്രണവ് - കല്യാണി വിവാ​ഹത്തിനായി കാത്തിരിക്കുന്നു'; കമന്റിന് മറുപടിയുമായി ലിസി

എയിംസിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്; 1.40 ലക്ഷം മാസ ശമ്പളം,ഏപ്രിൽ 27 മുതൽ അപേക്ഷിക്കാം

കടുത്ത വേനൽ ചൂടിൽ സൺസ്ക്രീൻ ഇങ്ങനെ പുരട്ടൂ

SCROLL FOR NEXT