Sensex rise file
Business

തിരിച്ചുവന്ന് ഓഹരി വിപണി, സെന്‍സെക്‌സ് 200 പോയിന്റ് മുന്നേറി; എണ്ണവില ഇടിഞ്ഞു

കഴിഞ്ഞയാഴ്ച കനത്ത നഷ്ടം നേരിട്ട ഓഹരി വിപണിയില്‍ ഇന്ന് മുന്നേറ്റം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

മുംബൈ: കഴിഞ്ഞയാഴ്ച കനത്ത നഷ്ടം നേരിട്ട ഓഹരി വിപണിയില്‍ ഇന്ന് മുന്നേറ്റം. ഈ വാരത്തിന്റെ തുടക്കമായ ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ വലിയതോതിലുള്ള തിരിച്ചുവരവാണ് ഓഹരി വിപണി നടത്തിയത്. നിലവില്‍ സെന്‍സെക്‌സ് 200 പോയിന്റിന് മുകളിലാണ്.

കുറഞ്ഞ വിലയ്ക്ക് ഓഹരികള്‍ വാങ്ങിക്കൂട്ടാമെന്ന ചിന്തയാണ് വിപണിയെ സ്വാധീനിച്ച ഒരു ഘടകം. ആഗോള വിപണിയില്‍ എണ്ണവില കുറഞ്ഞതാണ് മറ്റൊരു കാരണം. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 114 ഡോളറിലേക്കാണ് താഴ്ന്നത്. കഴിഞ്ഞ ദിവസം ആറുമാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എണ്ണവില എത്തിയിരുന്നു. സൗദി അറേബ്യയില്‍ യെമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരുടെ ആക്രമണമാണ് കഴിഞ്ഞ ദിവസങ്ങളില്‍ എണ്ണവില ഉയരാന്‍ കാരണം. വെള്ളിയാഴ്ച വലിയ തോതിലുള്ള മുന്നേറ്റത്തിന് ശേഷമാണ് ഇന്ന് എണ്ണവില കുറഞ്ഞത്.

വിദേശ നിക്ഷേപകര്‍ ഓഹരികള്‍ വാങ്ങിക്കൂട്ടിയതും ഇന്ന് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിച്ചു. വെള്ളിയാഴ്ച 887 കോടിയുടെ ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വാങ്ങിയത്. ഏഷ്യന്‍ വിപണിയില്‍ നിന്നുള്ള അനുകൂല സൂചനകളും വിപണിയില്‍ പ്രതിഫലിച്ചു. ഏഷ്യന്‍ വിപണികളെല്ലാം ഇന്ന് നേട്ടത്തിന്റെ പാതയിലാണ്. ശ്രീറാം ഫിനാന്‍സ്, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്, ഇന്‍ഫോസിസ്, ഏഷ്യന്‍ പെയിന്റ്‌സ്, എച്ച്ഡിഎഫ്‌സി ലൈഫ് ഓഹരികള്‍ നഷ്ടം നേരിട്ടപ്പോള്‍ കൊട്ടക് മഹീന്ദ്ര, ബിഎസ്ഇ ലിമിറ്റഡ്, ജെഎസ്ഡബ്ല്യൂ സ്റ്റീല്‍, അദാനി പോര്‍ട്‌സ് ഓഹരികള്‍ നേട്ടം സ്വന്തമാക്കി.

Sensex rises 200 pts from day's low, Nifty above 22,650: Key factors

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ജഡ്ജിയല്ലേ, അതാണ് പ്രശ്‌നം; അച്ഛനു നീതി കിട്ടും വരെ പോരാടും'

ഇത്തിഹാദ് റെയില്‍ സ്റ്റേഷനില്‍ എളുപ്പത്തില്‍ എത്താം; ഷാര്‍ജയില്‍ പുതിയ ബസ് റൂട്ടുകള്‍ പ്രഖ്യാപിച്ചു

ഭിന്നശേഷിക്കാരിയായ സഹോദരിയെ കൊലപ്പെടുത്തി സഹോദരൻ ജീവനൊടുക്കി

ചേരാനെല്ലൂര്‍ വാഹനാപകടം: ജഡ്ജിയെ പ്രതി ചേർത്തു; ജുഡീഷ്യറിക്ക് അവമതിപ്പുണ്ടാക്കിയെന്ന് ഹൈക്കോടതി

കാരശ്ശേരി സർവീസ് സഹകരണ ബാങ്കിൽ 32 മണിക്കൂർ നീണ്ട ഹാക്കിങ്: തിരുകിക്കയറ്റിയത് 829 വ്യാജ എ-ക്ലാസ് അംഗങ്ങളെ