share market Ai image
Business

ശക്തമായി തിരിച്ചുവന്ന് ഓഹരി വിപണി, സെന്‍സെക്‌സ് 600 പോയിന്റ് കുതിച്ചു; രൂപയ്ക്ക് നഷ്ടം

ഇന്നലെ കൂപ്പുകുത്തിയ ഓഹരി വിപണി ഇന്ന് തിരിച്ചുവരവിന്റെ പാതയില്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

മുംബൈ: ഇന്നലെ കൂപ്പുകുത്തിയ ഓഹരി വിപണി ഇന്ന് തിരിച്ചുവരവിന്റെ പാതയില്‍. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 600 പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റി 24000 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിലാണ്.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഏറ്റവും വലിയ ഇടിവിനാണ് ഇന്നലെ ഓഹരി വിപണി സാക്ഷിയായത്. ഇന്ന് വിപണി തിരിച്ചുവന്നുവെങ്കിലും ഇന്നലത്തെ ഇടിവുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ മുന്നേറ്റമായി കാണാന്‍ സാധിക്കില്ലെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. കുറഞ്ഞ വിലയ്ക്ക് ഓഹരികള്‍ വാങ്ങാമെന്ന ചിന്തയാണ് ഇന്ന് വിപണിയില്‍ പ്രതിഫലിച്ചത്. എന്നാല്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്നതും എണ്ണവില ഉയരുന്നതും അടക്കമുള്ള ഘടകങ്ങള്‍ വിപണിക്ക് ശുഭസൂചനയല്ല. ഇറാനുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ചു എന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാക്കുകളാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.

അതിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യവും താഴ്ന്നു. നാലുപൈസയുടെ നഷ്ടമാണ് നേരിട്ടത്. 95.52ലേക്കാണ് രൂപ താഴ്ന്നത്. എണ്ണവില വര്‍ധിക്കുന്നതും പശ്ചിമേഷ്യന്‍ സംഘര്‍ഷവുമാണ് രൂപയുടെ മൂല്യത്തെയും ബാധിച്ചത്. ഇന്നലെ രൂപ 52 പൈസയുടെ നഷ്ടമാണ് നേരിട്ടത്.

Sensex rises 600 pts, Nifty above 24,050: Value buying among four key factors

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രണ്ടു മൃതദേഹങ്ങൾ കൂടി കണ്ടെത്തി; കള്ളാടി ദുരന്തത്തില്‍ മരണം അഞ്ചായി; ഇനി കണ്ടെത്താനുള്ളത് മൂന്നുപേരെ

പെരുമ്പാവൂരിൽ ക്രൂരമായ ആൾക്കൂട്ട വിചാരണ; കഞ്ചാവ് മാഫിയ എന്ന് ആരോപിച്ച് 3 യുവാക്കളെ തല മൊട്ടയടിച്ച് മർദ്ദിച്ചു

20 കാരന് മര്‍ദ്ദനമേറ്റതില്‍ ഇന്‍സ്‌പെക്ടര്‍ക്ക് വീഴ്ച; പെണ്‍കുട്ടിയുടെ വ്യാജ പീഡന ആരോപണത്തില്‍ സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്

ലക്ഷദ്വീപിൽ പ്രവേശനത്തിന് തൊട്ടുമുമ്പ് ബിരുദ കോഴ്‌സുകൾ വെട്ടിക്കുറച്ചു; വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ

പ്രഭാസ് സിനിമയുടെ സെറ്റില്‍ പ്രാണിയുടെ കടിയേറ്റു; ഗൗനിക്കാതെ വിമാനയാത്ര, പിന്നാലെ പനിയും ശ്വാസ തടസവും; രാജേഷ് ശര്‍മയുടെ നില ഗുരുതരം