ഓഹരി വിപണിയില്‍ കനത്ത ഇടിവ് പ്രതീകാത്മക ചിത്രം
Business

ലാഭമെടുപ്പില്‍ തകര്‍ന്ന് ഓഹരി വിപണി, സെന്‍സെക്‌സ് 1200 പോയിന്റ് താഴ്ന്നു; ടാറ്റ മോട്ടോഴ്‌സിന്റെ ലാഭത്തില്‍ 51 ശതമാനത്തിന്റെ ഇടിവ്

ലാഭമെടുപ്പില്‍ തകര്‍ന്നുവീണ് ഓഹരി വിപണി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ലാഭമെടുപ്പില്‍ തകര്‍ന്നുവീണ് ഓഹരി വിപണി. ബിഎസ്ഇ സെന്‍സെക്‌സ് 1200ലധികം പോയിന്റ് ആണ് താഴ്ന്നത്. 1281 പോയിന്റ് നഷ്ടത്തോടെ 82000 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെ 81,148 പോയിന്റിലാണ് സെന്‍സെക്‌സ് ക്ലോസ് ചെയ്തത്. 346 പോയിന്റ് നഷ്ടത്തോടെ 24,578 പോയിന്റിലാണ് നിഫ്റ്റിയില്‍ വ്യാപാരം അവസാനിച്ചത്. ഐടി, ഓട്ടോ, സ്വകാര്യ ബാങ്ക് ഓഹരികളിലാണ് പ്രധാനമായി ലാഭമെടുപ്പ് ദൃശ്യമായത്.

സെന്‍സെക്‌സില്‍ ഏറ്റവുമധികം നഷ്ടം നേരിട്ടത് ഇന്‍ഫോസിസ് ആണ്. 3.54 പോയിന്റ് നഷ്ടമാണ് ഇന്‍ഫോസിസ് നേരിട്ടത്. എച്ച്‌സിഎല്‍ 2.94 ശതമാനം, ടിസിഎസ് 2.88 ശതമാനം, ഭാരതി എയര്‍ടെല്‍ 2.74 ശതമാനം എന്നിങ്ങനെയാണ് മറ്റു കമ്പനികള്‍ക്ക് ഉണ്ടായ നഷ്ടം. ഇന്നലെ ഓഹരി വിപണി ശക്തമായ നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വിപണി നാലുശതമാനമാണ് മുന്നേറിയത്. ഇന്ന് ഐടിക്ക് പുറമേ എഫ്എംസിജി, ഓട്ടോ ഓഹരികളിലെല്ലാം ലാഭമെടുപ്പ് ദൃശ്യമായിരുന്നുവെന്ന് വിപണി വിദഗ്ധര്‍ പറഞ്ഞു.

അതിനിടെ ടാറ്റ മോട്ടോഴ്‌സിന്റെ മാര്‍ച്ച് പാദ കണക്കുകള്‍ പുറത്തുവന്നു. മാര്‍ച്ച് പാദത്തില്‍ മുന്‍വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് ലാഭത്തില്‍ 51 ശതമാനത്തിന്റെ ഇടിവാണ് കമ്പനി നേരിട്ടത്. 8556 കോടിയായാണ് ടാറ്റ മോട്ടോഴ്‌സിന്റെ ലാഭം ഇടിഞ്ഞത്. ഇക്കാലയളവില്‍ കമ്പനിയുടെ വരുമാനം 1,19, 503 കോടിയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'13 വര്‍ഷത്തെ വേദന മാറി'; എ സുരേഷ് കോണ്‍ഗ്രസ് വേദിയില്‍, വി ഡി സതീശന്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു

'നല്ല കാര്യങ്ങള്‍ തമസ്‌കരിക്കാന്‍ ശ്രമം'; പാലം ഉദ്ഘാടനത്തിന് മാധ്യമങ്ങള്‍ എത്താത്തതിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി

പ്രസവ ശാസ്ത്രക്രിയക്കിടെ കുഞ്ഞു മരിച്ച സംഭവം: അടിയന്തര അന്വേഷണത്തിന് നിര്‍ദേശിച്ച് മന്ത്രി വീണാ ജോര്‍ജ്

ലക്ഷ്യം പതിവായുള്ള വരുമാനമോ, ദീർഘകാല സമ്പത്തോ?; അറിയാം എസ്ഐപിയും എസ്ഡബ്ല്യൂപിയും തമ്മിലുള്ള വ്യത്യാസം

ചികിത്സ പിഴവ് മൂലം കൈമുറിച്ചു മാറ്റി; വിനോദിനിക്ക് വീട് നിര്‍മ്മിക്കാനുള്ള ഭൂമിയുടെ ആധാരം കൈമാറി വിഡി സതീശന്‍

SCROLL FOR NEXT