സെന്‍സെക്‌സ് 900 പോയിന്റ് കുതിച്ചു പ്രതീകാത്മക ചിത്രം
Business

തിരിച്ചുകയറി ഓഹരി വിപണി, സെന്‍സെക്‌സ് 900 പോയിന്റ് കുതിച്ചു; ഐടി ഓഹരികളില്‍ റാലി, രൂപ 86ലേക്ക് താഴ്ന്നു

ഇന്നലെ കനത്ത ഇടിവ് നേരിട്ട ഓഹരി വിപണിയില്‍ ഇന്ന് മുന്നേറ്റം

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്നലെ കനത്ത ഇടിവ് നേരിട്ട ഓഹരി വിപണിയില്‍ ഇന്ന് മുന്നേറ്റം. വ്യാപാരത്തിനിടെ ബിഎസ്ഇ സെന്‍സെക്‌സ് 900 പോയിന്റ് മുന്നേറി. നിഫ്റ്റി 24,900 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിലാണ്. ആഗോള വിപണിയില്‍ നിന്നുള്ള അനുകൂല സൂചനകളാണ് ഓഹരി വിപണിയില്‍ പ്രതിഫലിച്ചത്. കൂടാതെ ഐടി, എഫ്എംസിജി ഓഹരികള്‍ വാങ്ങിക്കൂട്ടിയതും വിപണിയില്‍ പ്രതിഫലിച്ചു.

നിലവില്‍ 82,000ലേക്ക് അടുക്കുകയാണ് സെന്‍സെക്‌സ്. ഏഷ്യന്‍ വിപണിയിലെ മുന്നേറ്റമാണ് യഥാര്‍ഥത്തില്‍ ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിച്ചത്. ഇതിന് പുറമേ കുതിപ്പില്‍ നിന്ന് കടപ്പത്ര വിപണി പിന്നാക്കം പോയത് അമേരിക്കന്‍ വിപണിക്ക് കരുത്തുപകര്‍ന്നതും ഇന്ത്യന്‍ വിപണിയെ സ്വാധീനിച്ചു.

ഭാരത് ഇലക്ട്രോണിക്‌സ്, ഐടിസി, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, റിലയന്‍സ്, ഇന്‍ഫോസിസ് ഓഹരികള്‍ നേട്ടം ഉണ്ടാക്കിയപ്പോള്‍ പ്രധാനമായി സണ്‍ഫാര്‍മ ഓഹരിയാണ് നഷ്ടം നേരിട്ടത്. അതിനിടെ രൂപയുടെ മൂല്യം താഴ്ന്നു. വ്യാപാരത്തിന്റെ തുടക്കത്തില്‍ ഡോളറിനെതിരെ 15 പൈസയുടെ നഷ്ടത്തോടെ 86.10 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. ഓഹരി വിപണിയില്‍ നിന്ന് വിദേശനിക്ഷേപകര്‍ നിക്ഷേപം പിന്‍വലിച്ചതാണ് വിപണിയില്‍ പ്രതിഫലിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

5000 രൂപ വരെ ഗ്യാരണ്ടീഡ് പെന്‍ഷന്‍, 35 വയസുകാരന്‍ മാസം എത്ര അടയ്ക്കണം?; അറിയാം സര്‍ക്കാര്‍ സ്‌കീം

ഇമിഗ്രേഷൻ ക്ലിയറൻസില്ലാതെ ഇറ്റാലിയൻ പൗരന്മാർ ജർമ്മനിയിലേക്ക് പറന്നു: എയർ ഇന്ത്യ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

കൂപ്പുകുത്തി രൂപ, 30 പൈസയുടെ നഷ്ടം, നൂറ് തൊടുമോ?; ഓഹരി വിപണിയിലും ഇടിവ്

'അമേരിക്കൻ യാത്ര സംഘാടകരുടെ ചെലവിൽ, സർക്കാർ ചെലവിലല്ല കേട്ടോ !': സൈബർ പ്രചാരണങ്ങൾക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല