SpaceX Lost $600 Billion In Just 3 Days AI Generated Image
Business

ലിസ്റ്റിങ്ങില്‍ വന്‍ കുതിപ്പ്, പിന്നെ തിരിച്ചടി; മൂന്ന് ദിവസത്തിനിടെ സ്‌പേസ്എക്സിന് നഷ്ടം 60,000 കോടി ഡോളര്‍

തിങ്കളാഴ്ച മാര്‍ക്കറ്റ് ക്ലോസ് ചെയ്യുമ്പോള്‍ ഓഹരിയൊന്നിന് 154.6 ഡോളറാണ് വില

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ന്യൂയോര്‍ക്ക്: ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ്എക്‌സിന് ഓഹരി വിപണിയില്‍ ചരിത്രം കുറിച്ച അരങ്ങേറ്റത്തിന് പിന്നാലെ വന്‍ തിരിച്ചടി. കമ്പനിയുടെ വിപണി മൂല്യം മൂന്ന് ദിവസത്തിനിടെ 60,000 കോടി ഡോളറിലേറെ ഇടിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ആദ്യ ദിവസങ്ങളിലെ വ്യാപാരത്തില്‍ റീട്ടെയില്‍ നിക്ഷേപകര്‍ വലിയ രീതിയില്‍ താല്‍പര്യം കാണിച്ചതോടെ സ്‌പേസ്എക്സ് ഓഹരി ഉയരങ്ങളിലെത്തിയിരുന്നു. എന്നാല്‍ പിന്നീട് തുടര്‍ച്ചയായ മൂന്ന് ദിവസത്തെ ഇടിവോടെ ഓഹരി വിലയില്‍ ശക്തമായ സമ്മര്‍ദ്ദമാണ് രേഖപ്പെടുത്തിയത്. ഏറ്റവും ഒടുവില്‍ ഓഹരി ഏകദേശം 16 ശതമാനം വരെ ഇടിഞ്ഞതോടെ കമ്പനിയുടെ വിപണി മൂല്യം 2 ലക്ഷംകോടി ഡോളറിന് മുകളിലേക്ക് ചുരുങ്ങി. തിങ്കളാഴ്ച മാര്‍ക്കറ്റ് ക്ലോസ് ചെയ്യുമ്പോള്‍ ഓഹരിയൊന്നിന് 154.6 ഡോളറാണ് വില. ഇതുവരെയുള്ളതില്‍ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

കമ്പനിയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പദ്ധതികള്‍ക്കായി വന്‍തോതില്‍ കടപ്പത്രങ്ങളിലൂടെ ഫണ്ട് സമാഹരിക്കാനുള്ള നീക്കമാണ് നിക്ഷേപകരില്‍ ആശങ്ക ഉയര്‍ത്തിയതെന്നാണ് വിലയിരുത്തല്‍. കുറഞ്ഞത് 2,000 കോടി ഡോളര്‍ വരെ സമാഹരിക്കാനാണ് കമ്പനിയുടെ പദ്ധതി എന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ച്ചയായി ഇടിവ് രേഖപ്പെടുത്തിയെങ്കിലും ഇപ്പോഴും ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ കമ്പനിയാണ് സ്‌പേസ്എക്‌സ്. വിപണിയില്‍ ലിസ്റ്റ് ചെയ്ത 135 ഡോളറിനേക്കാള്‍ ഉയര്‍ന്ന മൂല്യമാണ് ഇപ്പോഴും ഓഹരിക്കുള്ളത്.

വിദഗ്ധര്‍ പറയുന്നതനുസരിച്ച്, പ്രാരംഭ ലിസ്റ്റിങ്ങിന് പിന്നാലെയുള്ള അതിവേഗ ഉയര്‍ച്ചയ്ക്ക് ശേഷം ലാഭമെടുക്കാനുള്ള നിക്ഷേപകരുടെ നീക്കവും ഇപ്പോഴത്തെ ഇടിവിന് കാരണമായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ സാമ്പത്തിക പ്രകടനവും കമ്പനിയുടെ ചെലവുകളും നിക്ഷേപകരെ ജാഗ്രതയിലേക്ക് നയിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം, ദീര്‍ഘകാല വളര്‍ച്ചാ സാധ്യതകളില്‍ നിക്ഷേപകര്‍ ഇപ്പോഴും പ്രതീക്ഷ പുലര്‍ത്തുന്നുണ്ടെങ്കിലും സ്‌പേസ്എക്സ് ഓഹരിയില്‍ അടുത്ത ദിവസങ്ങളിലും അസ്ഥിരത തുടരാനിടയുണ്ടെന്നാണ് വിപണി നിരീക്ഷകരുടെ വിലയിരുത്തല്‍.

SpaceX Had A Blockbuster Listing. Then It Lost $600 Billion In Just 3 Days

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മദ്യനികുതി ഇളവ് 'ബക്കാർഡി' കമ്പനിക്ക് വേണ്ടി; വൻ അഴിമതിയെന്ന് പിണറായി വിജയൻ

വാഹനം ഓടിച്ചുകൊണ്ട് ലേണേഴ്‌സ് ലൈസന്‍സ് പരീക്ഷക്കെത്തി; 10,000 രൂപ പിഴ

ISRO: ഡിഗ്രി, ഡിപ്ലോമ, ഐടിഐ ഉണ്ടോ?, അപ്രന്റിസ് നിയമനം നേടാം

കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ രാജിവെച്ചു; നടപടി രാജ്യസഭാ കാലാവധി കഴിഞ്ഞ പശ്ചാത്തലത്തിൽ

പ്രണയത്തെ എതിര്‍ത്തതിന് കൂട്ടക്കൊല, മാതാപിതാക്കളെയും സഹോദരിയെയും വെട്ടിക്കൊന്നു; യുവതിയും കാമുകനും ഒളിവില്‍