The iPhone 17 series is likely to launch in India soon ഫയൽ
Business

വരുന്നു പുതിയ ഒരു വേരിയന്റ്, 79,999 രൂപ മുതല്‍ വില, 24MP സെന്‍സര്‍; ഐഫോണ്‍ 17 ലോഞ്ച് സെപ്റ്റംബറില്‍

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍ തങ്ങളുടെ ഐഫോണ്‍ ബ്രാന്‍ഡിന്റെ പുതിയ പതിപ്പ് ആയ ഐഫോണ്‍ 17 സെപ്റ്റംബറില്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍ തങ്ങളുടെ ഐഫോണ്‍ ബ്രാന്‍ഡിന്റെ പുതിയ പതിപ്പ് ആയ ഐഫോണ്‍ 17 സെപ്റ്റംബറില്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ്. ഐഫോണ്‍ 17, ഐഫോണ്‍ 17 പ്രോ, പ്രോ മാക്‌സ് മോഡലുകള്‍ക്കൊപ്പം ഐഫോണ്‍ 17 എയര്‍ എന്ന പേരില്‍ ഒരു പുതിയ വേരിയന്റും ആപ്പിള്‍ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ആപ്പിള്‍ അതിന്റെ പരമ്പരാഗത ലോഞ്ച് പാറ്റേണ്‍ നിലനിര്‍ത്തുകയാണെങ്കില്‍, ഐഫോണ്‍ 17 സെപ്റ്റംബര്‍ 8 ന് ഔദ്യോഗികമായി അവതരിപ്പിച്ചേക്കാം. ഐഫോണ്‍ 17 പ്രോയുടെ പുറത്തുവന്ന ചിത്രങ്ങള്‍ അനുസരിച്ച് ഫോണിന്റെ പിന്‍ഭാഗത്ത് അടിമുടി മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. പിന്നില്‍ മുഴുവന്‍ വീതിയിലും നിറഞ്ഞുനില്‍ക്കുന്ന നിലയിലാണ് പ്രധാന കാമറ മൊഡ്യൂള്‍. മറ്റ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കള്‍ മുമ്പ് സ്വീകരിച്ച ഡിസൈന്‍ ട്രെന്‍ഡുകളെ ഇത് പ്രതിധ്വനിപ്പിക്കുന്നുണ്ടെങ്കിലും ഈ ബോള്‍ഡ് 'വിസര്‍ പോലുള്ള' കാമറ ക്രമീകരണം ആപ്പിളിന് ആദ്യമാണ്.

ഒരു ശ്രദ്ധേയമായ മാറ്റം ആപ്പിള്‍ ലോഗോ പുനഃസ്ഥാപിച്ചതാണ്. മുന്‍ മോഡലുകളിലേതുപോലെ പിന്‍ പാനലില്‍ കേന്ദ്രീകരിക്കുന്നതിനുപകരം, ലോഗോ ഇപ്പോള്‍ താഴെയായി കാണപ്പെടുന്നു. ഐഫോണ്‍ 17 എയറിലും ഐഫോണ്‍ 17 പ്രോയിലും പ്രോ മാക്‌സിലും 12 ജിബി റാമാണ് പ്രതീക്ഷിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ് ഐഫോണ്‍ 17ല്‍ എട്ടു ജിബി റാം തന്നെയാണ് ഉണ്ടാവുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഐഫോണ്‍ 17 നിരയിലെ നാല് മോഡലുകളിലും ഫ്രണ്ട് കാമറയില്‍ വലിയതോതിലുള്ള അപ്ഗ്രേഡ് പ്രതീക്ഷിക്കുന്നുണ്ട്. 24MP സെന്‍സറിലേക്ക് കുതിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇത് ഐഫോണ്‍ 16 സീരീസില്‍ കാണപ്പെടുന്ന 12MP സെല്‍ഫി കാമറയുടെ റെസല്യൂഷന്‍ ഇരട്ടിയാക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. ഐഫോണ്‍ 17 പ്രോയ്ക്ക് പിന്നില്‍ ഒരു നവീകരിച്ച തിരശ്ചീന ട്രിപ്പിള്‍ കാമറ സജ്ജീകരണം ഉണ്ടാകാനും സാധ്യതയുണ്ട്. 3.5x ഒപ്റ്റിക്കല്‍ സൂം നല്‍കാന്‍ കഴിവുള്ള 48MP ടെലിഫോട്ടോ ലെന്‍സും പ്രതീക്ഷിക്കാം. 79,999 രൂപ മുതലായിരിക്കാം ഇന്ത്യയിലെ വില.

Apple iPhone 17 launch: Upcoming iphone 17 series sometime in September.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT