ന്യൂഡല്‍ഹി: ദീപാവലിക്ക് ഉറ്റവര്‍ക്കും സുഹൃത്തുക്കള്‍ക്കും സമ്മാനം നല്‍കുന്നത് സാധാരണ കാര്യമാണ്. മധുര പലഹാരം അടക്കമുള്ളവ സമ്മാനമായി നല്‍കുന്നതാണ് രീതി. ദീപാവലിയോടനുബന്ധിച്ച് യാത്രക്കാര്‍ക്കായി പുതിയ ഓഫര്‍ അവതരിപ്പിച്ചിരിക്കുകയാണ് നാഷണല്‍ ഹൈവേ അതോറ്റി. ഫാസ്ടാഗ് വാര്‍ഷിക പാസ് ദീപാവലി സമ്മാനമായി നല്‍കാന്‍ കഴിയുന്ന ഓഫറാണ് നാഷണല്‍ ഹൈവേ അതോറിറ്റി മുന്നോട്ടുവെച്ചത്.
'യാത്രാസുഖം പ്രദാനം ചെയ്യുന്ന ഫാസ്ടാഗ് വാര്‍ഷിക പാസ്, ഈ ഉത്സവ സീസണില്‍ യാത്രക്കാര്‍ക്ക് ഒരു മികച്ച സമ്മാനമായിരിക്കും. ഇത് രാജ്യത്തുടനീളമുള്ള ദേശീയ പാതകളിലും ദേശീയ എക്സ്പ്രസ് വേകളിലും വര്‍ഷം മുഴുവന്‍ തടസ്സരഹിതമായ യാത്ര സാധ്യമാക്കുന്നു. രാജ്മാര്‍ഗ് യാത്ര ആപ്പ് വഴി വാര്‍ഷിക പാസ് ദീപാവലി സമ്മാനമായി നല്‍കാം,'- നാഷണല്‍ ഹൈവേ അതോറിറ്റി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ദീപാവലിക്ക് ഫാസ്ടാഗ് വാര്‍ഷിക പാസ് എങ്ങനെ സമ്മാനമായി നല്‍കാം?
ആപ്പിലെ 'ആഡ് പാസ്' ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുന്നതിലൂടെ, ഉപയോക്താവിന് ഫാസ്ടാഗ് വാര്‍ഷിക പാസ് സമ്മാനമായി നല്‍കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയുടെ വാഹന നമ്പറും ബന്ധപ്പെടാനുള്ള വിശദാംശങ്ങളും ചേര്‍ക്കാന്‍ കഴിയും. ഒരു ഒടിപി പരിശോധനയ്ക്ക് ശേഷം ആ വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ഫാസ്ടാഗില്‍ വാര്‍ഷിക പാസ് ആക്ടീവ് ആകുമെന്ന് പ്രസ്താവനയില്‍ പറയുന്നു.
ഉപയോക്താക്കള്‍ക്ക് സുഗമമായ യാത്രാ ഓപ്ഷന്റെ ഭാഗമായാണ് ഫാസ്ടാഗ് വാര്‍ഷിക പാസ് ദേശീയപാത അതോറിറ്റി അവതരിപ്പിച്ചത്. ഇന്ത്യയിലുടനീളമുള്ള ഏകദേശം 1,150 ടോള്‍ പ്ലാസകളില്‍ ഇത് ഉപയോഗിക്കാന്‍ സാധിക്കും. ഒരു വര്‍ഷത്തെ വാലിഡിറ്റിക്കോ 200 ടോള്‍ പ്ലാസ ക്രോസിങ്ങുകള്‍ക്കോ 3,000 രൂപ ഒറ്റത്തവണ ഫീസ് അടയ്ക്കുന്നതാണ് ഫാസ്ടാഗ് വാര്‍ഷിക പാസ്. ഇടയ്ക്കിടെ റീചാര്‍ജ് ചെയ്യേണ്ടതിന്റെ ആവശ്യകത വാര്‍ഷിക പാസ് ഇല്ലാതാക്കുന്നു.രാജ്മാര്‍ഗ് യാത്ര ആപ്പ് വഴി ഒറ്റത്തവണ ഫീസ് അടച്ചാല്‍ വാഹനവുമായി ലിങ്ക് ചെയ്തിട്ടുള്ള ഫാസ്ടാഗില്‍ രണ്ട് മണിക്കൂറിനുള്ളില്‍ വാര്‍ഷിക പാസ് സജീവമാകും. ഓഗസ്റ്റ് 15 ന് ആരംഭിച്ച് രണ്ട് മാസത്തിനുള്ളില്‍ 25 ലക്ഷം ഉപയോക്താക്കളാണ് ഫാസ്ടാഗ് വാര്‍ഷിക പാസിന്റെ ഭാഗമായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates