upi payment Ai image
Business

അക്കൗണ്ടിൽ പണമില്ലെങ്കിലും യുപിഐ വഴി പണം നല്‍കാം, എന്താണ് യുപിഐ ക്രെഡിറ്റ് ലൈന്‍?; പ്രയോജനങ്ങള്‍ എന്തെല്ലാം?

യുപിഐ പ്ലാറ്റ്‌ഫോം വഴി ബാങ്കുകള്‍ നല്‍കുന്ന ഇന്‍സ്റ്റന്റ് വായ്പാ സൗകര്യമാണിത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ക്കൗണ്ടില്‍ പണമില്ലാത്ത സമയം ഉണ്ടായിട്ടുണ്ടോ? ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉപയോക്താക്കള്‍ക്ക് യുപിഐ വഴി പണമടയ്ക്കാനും പിന്നീട് അത് തിരിച്ചടയ്ക്കാനും സഹായിക്കുന്ന സംവിധാനമാണ് യുപിഐ ക്രെഡിറ്റ് ലൈന്‍. യുപിഐ പ്ലാറ്റ്‌ഫോം വഴി ബാങ്കുകള്‍ നല്‍കുന്ന ഇന്‍സ്റ്റന്റ് വായ്പാ സൗകര്യമാണിത്. ബാങ്കുകള്‍ തങ്ങളുടെ യോഗ്യരായ ഉപഭോക്താക്കള്‍ക്ക് മുന്‍കൂട്ടി അനുവദിക്കുന്ന ഒരു വായ്പാ പരിധിയാണിത്.

സാധാരണ വ്യക്തിഗത വായ്പകളില്‍ നിന്ന് വ്യത്യസ്തമായി, അനുവദിച്ച തുക മുഴുവനായി മുന്‍കൂറായി അക്കൗണ്ടിലേക്ക് ലഭിക്കില്ല. പകരം, ഉപഭോക്താവ് യുപിഐ വഴി പേയ്മെന്റ് നടത്തുമ്പോള്‍ മാത്രമേ നിശ്ചിത പരിധിയില്‍ നിന്ന് പണം പിന്‍വലിക്കപ്പെടുന്നുള്ളൂ. വായ്പാദാതാവിന്റെ നിബന്ധനകള്‍ക്കനുസൃതമായി പലിശരഹിത കാലയളവോ അല്ലെങ്കില്‍ തിരിച്ചടവ് ഇഎംഐ ആക്കി മാറ്റാനോ ഉള്ള സൗകര്യങ്ങള്‍ ഇതില്‍ ലഭ്യമാണ്. റിസര്‍വ് ബാങ്ക് ഈ സേവനത്തെ മറ്റ് റീട്ടെയില്‍ വായ്പകളെപ്പോലെ തന്നെയാണ് നിയന്ത്രിക്കുന്നത്. അതായത്, യുപിഐ ക്രെഡിറ്റ് ലൈനുകള്‍ മറ്റ് പേഴ്‌സണല്‍ ലോണുകള്‍ക്ക് സമാനമായ റിസ്‌ക് മാനേജ്‌മെന്റ് രീതികളും ഗവേണന്‍സ് ഫ്രെയിംവര്‍ക്കും പിന്തുടരുന്നു.

ഉപഭോക്താവിന്റെ വരുമാനം, തിരിച്ചടവ് ശേഷി, നിലവിലുള്ള ബാധ്യതകള്‍, മുന്‍കാല ക്രെഡിറ്റ് ഹിസ്റ്ററി എന്നിവ പരിശോധിച്ചാണ് ബാങ്കുകള്‍ ഈ സൗകര്യം അനുവദിക്കുന്നത്. ഇതൊരു ഔദ്യോഗിക വായ്പാ സൗകര്യമായതിനാല്‍, ഓരോ ഇടപാടും തിരിച്ചടവ് രീതിയും ക്രെഡിറ്റ് ബ്യൂറോകളെ അറിയിക്കുന്നുണ്ട്. അതിനാല്‍, കൃത്യസമയത്തുള്ള തിരിച്ചടവ് പുതിയ നിക്ഷേപകര്‍ക്ക് നല്ലൊരു ക്രെഡിറ്റ് ഹിസ്റ്ററി ഉണ്ടാക്കാന്‍ സഹായിക്കും. എന്നാല്‍ തിരിച്ചടവ് വൈകുന്നത് സ്‌കോറിനെ ദോഷകരമായി ബാധിക്കും.

ചെറുകിട ഇടപാടുകള്‍ക്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് പൂരകമായ ഒരു സംവിധാനമായാണ് ഇതിനെ സാമ്പത്തിക വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്. ഈ സൗകര്യം ഉപയോഗിക്കുന്നതിന് മുന്‍പ് പലിശ എപ്പോള്‍ മുതല്‍ കണക്കാക്കുന്നു എന്നും മറ്റ് ചാര്‍ജുകള്‍ ഉണ്ടോ എന്നും ഉപഭോക്താക്കള്‍ പരിശോധിക്കേണ്ടതാണ്. തിരിച്ചടവ് ശേഷിക്കനുസരിച്ച് മാത്രമേ ഇത് ഉപയോഗിക്കാവൂ എന്ന് വിദഗ്ദ്ധര്‍ നിര്‍ദേശിക്കുന്നു.

UPI Credit Line is a pre-approved credit limit, what is it?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കടിച്ചുതൂങ്ങി നില്‍ക്കാന്‍ ആഗ്രഹമില്ല'; അമ്മ അഡ്‌ഹോക് കമ്മിറ്റിയില്‍ നിന്ന് രാജിവെച്ച് രമേഷ് പിഷാരടി

മഴ ശക്തം; തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 'ലോകകപ്പ് സ്വപ്നം' നീട്ടിയെടുത്ത 'ക്രിക്കറ്റ് ടെക്നോളജി'!

ബെംഗളൂരുവില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു; ആളപായമില്ല

'ശെടാ, എന്റെ തൊപ്പി തിരിച്ചു താ'... ഗ്രൗണ്ട് കൈയേറി റഹ്മാനുല്ല ​ഗുർബാസിന്റെ 'തൊപ്പി' തട്ടിയെടുത്ത് ആരാധകൻ ഓടടാ ഓട്ടം! ചിരിപ്പിക്കും വിഡിയോ