വിവോ വി50 IMAGE CREDIT:VIVO
Business

വില 35,000 രൂപ മുതല്‍, എഐ ഫീച്ചറുകള്‍, 50എംപി കാമറ; വിവോ വി50 ഇന്ത്യന്‍ വിപണിയില്‍

പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ അവരുടെ പുതിയ തലമുറ വി സീരീസ് സ്മാര്‍ട്ട്‌ഫോണായ വിവോ വി50 ഇന്ത്യയില്‍ പുറത്തിറക്കി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ അവരുടെ പുതിയ തലമുറ വി സീരീസ് സ്മാര്‍ട്ട്‌ഫോണായ വിവോ വി50 ഇന്ത്യയില്‍ പുറത്തിറക്കി. വിവോ വി 40നേക്കാള്‍ മികച്ച കാമറ ശേഷിയുള്ള മിഡ് റേഞ്ച് സ്മാര്‍ട്ട്ഫോണ്‍ വിഭാഗത്തിലാണ് ഈ സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്.

സ്‌നാപ്ഡ്രാഗണ്‍ 7 ജെന്‍ 3 ചിപ്സെറ്റ് ആണ് ഫോണിന് കരുത്തുപകരുക. ഉപകരണത്തിലെ AI ഫീച്ചറുകള്‍ക്ക് ശക്തിപകരുന്നതാണ് ഈ പ്രോസസര്‍. മൂന്ന് സ്‌റ്റോറേജ് ഓപ്ഷനുകളിലാണ് ഫോണ്‍ വിപണിയില്‍ എത്തുക. 8GB+128GB, 8GB+256GB, 12GB+512GB എന്നിങ്ങനെയാണ് മൂന്ന് സ്‌റ്റോറേജ് ഓപ്ഷനുകള്‍. ഇതില്‍ 8GB+128GB ബേസ് വേരിയന്റിന് 34,999 രൂപയാണ് വില വരിക. 8GB+256GBയ്ക്ക് 36,999 രൂപ വില വരും. പ്രീമിയം മോഡലായ 12GB+512GBയ്ക്ക് കൂടുതല്‍ പണം നല്‍കേണ്ടതായി വരും. 40,999 രൂപയാണ് വില വരിക. പ്രീ-ബുക്കിംഗ് ഇന്ന് ആരംഭിച്ചു. ഫെബ്രുവരി 25ന് ഇത് ഔദ്യോഗികമായി വില്‍പ്പനയ്ക്കെത്തും. ടൈറ്റാനിയം ഗ്രേ, സ്റ്റാറി നൈറ്റ്, റോസ് റെഡ് എന്നിവ ഉള്‍പ്പെടുന്ന മൂന്ന് പുതിയ കളര്‍ വേരിയന്റുകളിലാണ് ഫോണ്‍ വിപണിയിലെത്തുക.

120Hz റിഫ്രഷ് റേറ്റും 4500nits വരെ പീക്ക് ബ്രൈറ്റ്നസും ഉള്ള 6.77 ഇഞ്ച് AMOLED ഡിസ്പ്ലേയാണ് ഫോണിലുള്ളത്. ജല-പൊടി സംരക്ഷണത്തിനായി IP68, IP69 റേറ്റിങ്ങുകളോടെയാണ് ഫോണ്‍ വിപണിയില്‍ എത്തുക. 12GB വരെ റാമും 512GB UFS 2.2 സ്റ്റോറേജും ഇണക്കിചേര്‍ത്ത സ്നാപ്ഡ്രാഗണ്‍ 7 Gen 3 പ്രോസസറാണ് വിവോ V50യ്ക്ക് കരുത്ത് പകരുന്നത്. ലൈവ് കട്ടൗട്ടുകള്‍, AI ഇറേസ് 2.0, AI ഫോട്ടോ എന്‍ഹാന്‍സ് തുടങ്ങിയ എഐ പവര്‍ സവിശേഷതകളും സ്മാര്‍ട്ട്ഫോണ്‍ വാഗ്ദാനം ചെയ്യുന്നു.

സ്മാര്‍ട്ട്ഫോണില്‍ 50MP പ്രധാന കാമറയും 50MP വൈഡ് ആംഗിള്‍ അള്‍ട്രാവൈഡ് കാമറയും അടങ്ങുന്ന ഡ്യുവല്‍ കാമറ സജ്ജീകരണമുണ്ട്. മുന്‍വശത്ത് 50MP സെല്‍ഫി കാമറയുമുണ്ട്. 90W വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുള്ള 6000mAh ബാറ്ററിയാണ് ഈ സ്മാര്‍ട്ട്ഫോണിന് പിന്തുണ നല്‍കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT