Vivo X200 FE Launched in India IMAGE CREDIT: VIVO
Business

54,999 രൂപ മുതല്‍ വില, ഇന്‍-ഡിസ്പ്ലേ ഒപ്റ്റിക്കല്‍ ഫിംഗര്‍പ്രിന്റ് സെന്‍സര്‍; വിവോ എക്‌സ്200 എഫ്ഇ വിപണിയില്‍

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ രണ്ടു പുതിയ ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ രണ്ടു പുതിയ ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. വിവോ എക്‌സ്200 സീരീസിലെ പുതിയ അപ്‌ഡേറ്റായി എക്‌സ്200 എഫ്ഇ, വിവോ എക്സ് ഫോള്‍ഡ് ഫൈവ് എന്നിവയാണ് ലോഞ്ച് ചെയ്തത്.

വിവോ എക്‌സ്200 എഫ്ഇ സ്മാര്‍ട്ട്ഫോണ്‍ 6.31 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയുമായാണ് വരുന്നത്. മീഡിയാടെക് ഡൈമെന്‍സിറ്റി 9300+ ചിപ്സെറ്റും 16 ജിബി വരെ എല്‍പിഡിഡിആര്‍ 5 എക്‌സ് റാമും 90W വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുള്ള 6,500 എംഎഎച്ച് ബാറ്ററിയുമാണ് ഇതില്‍ സജ്ജീകരിച്ചിരിക്കുന്നത്. 50 മെഗാപിക്‌സല്‍ ട്രിപ്പിള്‍ റിയര്‍ കാമറ യൂണിറ്റും 50 മെഗാപിക്‌സല്‍ സെല്‍ഫി ഷൂട്ടറും ഇത് വാഗ്ദാനം ചെയ്യുന്നു.

വിവോ എക്‌സ് 200 എഫ്ഇയിലെ 12 ജിബി + 256 ജിബി ഓപ്ഷന് 54,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്. 16 ജിബി + 512 ജിബി വേരിയന്റിന് 59,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്. ആംബര്‍ യെല്ലോ, ഫ്രോസ്റ്റ് ബ്ലൂ, ലക്‌സ് ഗ്രേ എന്നി നിറങ്ങളില്‍ ഇത് ലഭ്യമാണ്. ജൂലൈ 23 മുതല്‍ ഫ്‌ലിപ്കാര്‍ട്ടിലൂടെയും വിവോ ഇന്ത്യ ഇ-സ്റ്റോര്‍ വഴിയും ഹാന്‍ഡ്സെറ്റ് രാജ്യത്ത് വില്‍പ്പനയ്ക്കെത്തും. നിലവില്‍ പ്രീ-ഓര്‍ഡര്‍ ലഭ്യമാണ്.

120Hz റിഫ്രഷ് റേറ്റും 1,800 nits ഗ്ലോബല്‍ പീക്ക് ബ്രൈറ്റ്നസും ഇതില്‍ ഉള്‍പ്പെടുന്നു. 16GB വരെ LPDDR5X റാമും 512GB വരെ UFS 3.1 ഓണ്‍ബോര്‍ഡ് സ്റ്റോറേജും ഉള്ള മീഡിയാടെക് ഡൈമെന്‍സിറ്റി 9300+ SoC ആണ് ഇതിന് കരുത്ത് പകരുന്നത്. ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള FuntouchOS 15 ഉപയോഗിച്ചാണ് ഇത് പ്രവര്‍ത്തിക്കുക.

ഒപ്റ്റിക്സിനെ സംബന്ധിച്ചിടത്തോളം, ഫോണില്‍ ട്രിപ്പിള്‍ റിയര്‍ കാമറ യൂണിറ്റ് ഉണ്ട്. ഇതില്‍ ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ (OIS) പിന്തുണയുള്ള 50-മെഗാപിക്‌സല്‍ സോണി IMX921 പ്രൈമറി സെന്‍സര്‍, 120-ഡിഗ്രി വൈഡ്-ആംഗിള്‍ ലെന്‍സുള്ള 8-മെഗാപിക്‌സല്‍ സെന്‍സര്‍, 3x ഒപ്റ്റിക്കല്‍ സൂമും OIS പിന്തുണയുമുള്ള 50-മെഗാപിക്‌സല്‍ സോണി IMX882 പെരിസ്‌കോപ്പ് ടെലിഫോട്ടോ ഷൂട്ടര്‍ എന്നിവ ഉള്‍പ്പെടുന്നു. മുന്‍വശത്ത്, സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി ഫോണില്‍ 50-മെഗാപിക്‌സല്‍ സെന്‍സര്‍ ഉണ്ട്. സുരക്ഷയ്ക്കായി, ഇതില്‍ ഇന്‍-ഡിസ്പ്ലേ ഒപ്റ്റിക്കല്‍ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഉണ്ട്. പൊടി, ജല പ്രതിരോധം എന്നിവയ്ക്കായി IP68+IP69 റേറ്റിങ്ങുകള്‍ ഈ ഹാന്‍ഡ്സെറ്റ് അവകാശപ്പെടുന്നു.

Vivo X200 FE Launched in India With MediaTek Dimensity 9300+ SoC

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ആധാര്‍ വീട്ടിലിരുന്നു പുതുക്കാം, പുതിയ ചട്ടം ഇന്നു മുതല്‍, അറിയേണ്ടതെല്ലാം

ഓപ്പറേഷന്‍ സൈ ഹണ്ട്: അമ്മയുടെ അക്കൗണ്ട് ദുരുപയോഗം ചെയ്തത് മകന്‍, അക്കൗണ്ടിലെത്തിയത് കോടികള്‍

'വോട്ടര്‍മാര്‍ക്ക് ഇരിപ്പിടം ഉറപ്പാക്കണം, വെള്ളം നല്‍കണം, തിരക്ക് അറിയാന്‍ മൊബൈല്‍ ആപ്പ്'; നിര്‍ദേശങ്ങളുമായി ഹൈക്കോടതി

റിയല്‍ ടൈം ബുക്കിങ് വഴി ഒരുദിവസം 20,000 ഭക്തര്‍ക്ക് ദര്‍ശനം, തീര്‍ഥാടന പാതയില്‍ സ്വാഭാവിക മരണത്തിനും നഷ്ടപരിഹാരം; ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നുമുതല്‍

SCROLL FOR NEXT