പ്രതീകാത്മക ചിത്രം 
Business

എടിഎമ്മില്‍ നിന്ന് കീറിയ നോട്ടുകള്‍ കിട്ടിയിട്ടുണ്ടോ?, മാറ്റി ലഭിക്കാന്‍ എന്തുചെയ്യണം?; അറിയേണ്ടതെല്ലാം

എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുമ്പോള്‍ ചിലര്‍ക്കെങ്കിലും കീറിയ നോട്ടുകള്‍ ലഭിക്കാറുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുമ്പോള്‍ ചിലര്‍ക്കെങ്കിലും കീറിയ നോട്ടുകള്‍ ലഭിക്കാറുണ്ട്. അങ്ങനെ വരുമ്പോള്‍ എന്തു ചെയ്യണമെന്ന് അറിയാതെ ചിലരെങ്കിലും ആശയക്കുഴപ്പിലാവാറുമുണ്ട്. കടകളിലോ ബസിലോ കീറിയ നോട്ടുകള്‍ കൊടുത്താല്‍ പലരും എടുക്കാറില്ല എന്നതാണ് ആശയക്കുഴപ്പത്തിന് നിദാനം. എന്നാല്‍ ഇത്തരം കേസുകളില്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ബാങ്കിന്റെ സഹായത്തോടെ കീറിയ നോട്ടുകള്‍ മാറ്റി എടുക്കാന്‍ സാധിക്കും. ഇതിന് ബാങ്ക് പ്രത്യേക ചാര്‍ജ് ഒന്നും ഈടാക്കുന്നില്ല. 2016 ജൂലൈയിലെ റിസര്‍വ് ബാങ്ക് സര്‍ക്കുലര്‍ അനുസരിച്ച് കീറിയ നോട്ടുകള്‍ ബാങ്കുകള്‍ നിര്‍ബന്ധമായി മാറ്റി നല്‍കേണ്ടതാണ്. കീറിയ നോട്ടുകള്‍ മാറ്റി നല്‍കണമെന്ന ഇടപാടുകാരന്റെ അപേക്ഷ ബാങ്കുകള്‍ നിരസിക്കരുത് എന്ന് അര്‍ത്ഥം. ബാങ്കുകള്‍ അപേക്ഷ നിരസിക്കുകയാണെങ്കില്‍ ബാങ്കിനെതിരെ പതിനായിരം രൂപ പിഴ ചുമത്താവുന്നതാണെന്നും സര്‍ക്കുലറില്‍ പറയുന്നു.

എടിഎമ്മില്‍ നിന്ന് കീറിയതോ മുഷിഞ്ഞതോ ആയ നോട്ടുകള്‍ ലഭിച്ചാല്‍ അതിന്റെ പരിപൂര്‍ണ ഉത്തരവാദിത്തം അതത് ബാങ്കിന്റേതാണ്. ബാങ്കിലെ ജീവനക്കാര്‍ നോട്ടിലെ സീരിയല്‍ നമ്പര്‍, വാട്ടര്‍ മാര്‍ക്ക് ഉള്‍പ്പെടെയുള്ളവ പരിശോധിച്ച ശേഷം നോട്ടുകള്‍ മാറ്റി നല്‍കണം.

പക്ഷേ, നോട്ടുകള്‍ മാറ്റി നല്‍കുന്നതിന് പരിധി ഉണ്ട്. ഒരാള്‍ക്ക് ഒരു സമയം 20 നോട്ടുകള്‍ വരെ മാറ്റാം. എന്നാല്‍ മൂല്യം 5000 രൂപ കടക്കാനും പാടില്ല. തീപ്പിടിച്ചും മറ്റും നോട്ടിന്റെ സീരിയല്‍ നമ്പര്‍ അടക്കം തിരിച്ചറിയാന്‍ കഴിയാതെ വന്നാല്‍ മാറ്റി കിട്ടാന്‍ റിസര്‍വ് ബാങ്കിന്റെ ഇഷ്യു ഓഫീസില്‍ തന്നെ നല്‍കണം. 

എടിഎമ്മില്‍ നിന്ന് കീറിയ നോട്ടുകള്‍ ലഭിച്ചാല്‍, എടിഎമ്മിന്റെ നിയന്ത്രണമുള്ള ബാങ്കില്‍ തന്നെ പോകണം. രേഖാമൂലം പരാതി നല്‍കുക എന്നതാണ് അടുത്ത നടപടി. പണം പിന്‍വലിച്ച ദിവസം, സമയം, സ്ഥലം തുടങ്ങി പിന്‍വലിക്കലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അടങ്ങുന്നതായിരിക്കണം അപേക്ഷ. ഇടപാട് നടത്തിയതിന്റെ സ്ലിപ്പും അപേക്ഷയുടെ കൂടെ വെയ്ക്കണം. സ്ലിപ്പ് ലഭിച്ചിലായെങ്കില്‍ മൊബൈലില്‍ ലഭിച്ച ഇടപാടുമായി ബന്ധപ്പെട്ട സന്ദേശത്തിന്റെ വിശദാംശങ്ങള്‍ കാണിക്കണം. ഇതിന് ശേഷം ബാങ്ക് ഉദ്യോഗസ്ഥന്‍ നോട്ടുകള്‍ പരിശോധിച്ച് ബോധ്യപ്പട്ടതിന്റെ അടിസ്ഥാനത്തില്‍ നോട്ടുകള്‍ മാറ്റി നല്‍കുന്നതാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

കാല്‍നട യാത്രക്കാര്‍ക്ക് ആശ്വാസം; ദുബൈയിലെ ഏറ്റവും വലുത്, അഞ്ച് വര്‍ഷത്തിനകം വരുന്നത് 31 നടപ്പാലങ്ങള്‍, വിഡിയോ

SCROLL FOR NEXT