വാട്‌സ്ആപ്പ്  എക്‌സ്
Business

നിറങ്ങള്‍, തീമുകള്‍, വാള്‍പേപ്പറുകള്‍; വാട്‌സ്ആപ്പ് വെബില്‍ പുതിയ മാറ്റങ്ങള്‍, അപ്‌ഡേറ്റ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്കായി പുത്തന്‍ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. വാട്‌സ്ആപ്പിന്റെ വെബ് പതിപ്പില്‍ പുതിയ ചാറ്റ് തീം ഫീച്ചര്‍ പരീക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ട്. പുതിയ അപ്‌ഡേറ്റില്‍ 49 കളര്‍ ഓപ്ഷനുകള്‍ വരെ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വ്യത്യസ്ത തീമുകള്‍, വാള്‍പേപ്പറുകള്‍, സ്‌റ്റൈല്‍സ് എന്നിവ ഉപയോഗിച്ച് ബ്രൗസറില്‍ നിന്ന് നേരിട്ട് ചാറ്റുകള്‍ ഇഷ്ടാനുസൃതം മാറ്റാന്‍ അനുവദിക്കും. ഫീച്ചര്‍ എത്തുന്നതോടെ ചാറ്റുകള്‍ എളുപ്പത്തില്‍ വേര്‍തിരിച്ചറിയാന്‍ സഹായിക്കും, ഇത് വാട്‌സ്ആപ്പ് വെബില്‍ മൊബൈലില്‍ കാണുന്ന വിധം തീമുകള്‍ നല്‍കാന്‍ സാധിക്കും.

വാട്‌സ്ആപ്പ് വെബില്‍ ചാറ്റ് തീമുകള്‍

വെബ് പതിപ്പിലേക്ക് ചാറ്റ് തീം ഫീച്ചര്‍ വാട്‌സ്ആപ്പ് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നിലവില്‍ ഉപയോക്താക്കള്‍ക്ക് വാള്‍പേപ്പറുകള്‍ മാറ്റാനും ലളിതമായ ഡൂഡില്‍ ഓവര്‍ലേകള്‍ ചേര്‍ക്കാനും മാത്രമേ കഴിയൂ. പുതിയ ഫീച്ചര്‍ എത്തുന്നതോടെ ചാറ്റ് ബബിളുകളുടെ രൂപം മാറ്റുകയും പശ്ചാത്തലം മാറ്റുന്നതിന് ക്രമീകരിക്കുകയും ചെയ്യുന്ന ഒരു ഡിഫോള്‍ട്ട് തീം ഉപയോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാന്‍ കഴിയും.

ഒരു ഉപയോക്താവ് ഒരു തീം തെരഞ്ഞെടുക്കുമ്പോള്‍, സ്ഥിരമായ ഒരു രൂപം സൃഷ്ടിക്കുന്നതിന് സന്ദേശ ബബിള്‍ നിറവും വാള്‍പേപ്പറും മാറും. ഈ ഓപ്ഷനുകള്‍ വാട്സ്ആപ്പ് വെബിലെ സെറ്റിങ്‌സില്‍ ലഭ്യമാകാന്‍ സാധ്യതയുണ്ട്. വാട്സ്ആപ്പിന്റെ മൊബൈല്‍ പതിപ്പുകളില്‍ ഇതിനകം ലഭ്യമായ ചാറ്റ് തീമുകള്‍ക്ക് സമാനമായാകും ഫീച്ചര്‍ പ്രവര്‍ത്തിക്കുക. ഒരു ഡിഫോള്‍ട്ട് തീമിന് പുറമേ, വ്യക്തിഗത ചാറ്റുകള്‍ക്കായി വ്യത്യസ്ത തീമുകള്‍ സജ്ജമാക്കാന്‍ വാട്സ്ആപ്പ് ഉപയോക്താക്കളെ അനുവദിച്ചേക്കാം. അതായത് ഓരോ സംഭാഷണത്തിനും അതിന്റേതായ തനതായ ശൈലി ഉണ്ടായിരിക്കാം. വ്യത്യസ്ത ഷേഡുകളും സമാന നിറങ്ങളുടെ ടോണുകളും ഉള്‍പ്പെടെ ആകെ 49 തീം ഓപ്ഷനുകള്‍ വാട്സ്ആപ്പ് പരീക്ഷിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

WhatsApp Web to soon get chat themes with multiple colour options: Report

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും